The Merciless (2017) - 117 min

January 25, 2018

🔺I will tell you one thing
🔻What.?
🔺Never believe anyone.Believe only circumstances


🔻Story Line🔻
കഥയുടെ ആദ്യ രംഗം മാത്രം പറയാം..

രണ്ട് പേർ ഒരു തീന്മേഷയിൽ ഭക്ഷണവും കഴിച്ചുകൊണ്ട് മുഖാമുഖം ഇരുന്ന് സംസാരിക്കുന്നു.സൗഹൃദമോ ബിസിനസ്സോ അല്ല അവിടെ വിഷയം.കാഷ്വൽ ആയി ഭക്ഷണത്തെ പറ്റി തന്നെ സംസാരം.എന്നാൽ ആ സംഭാഷണം അവസാനിക്കുന്നത് മറ്റൊരു ഉദ്യമത്തിന് തുടക്കം കുറിച്ചുകൊണ്ടാണ്.രണ്ടാമനിൽ നിന്ന് ഒരു ഗാങ്ങിന്റെ ഒന്നാമനിലേക്കുള്ള പ്രയാണം.

ബാക്കി കഥ പറഞ്ഞ് രസച്ചരട് മുറിക്കുന്നില്ല.കണ്ട് മനസ്സിലാക്കേണ്ടതാണ് തുടർന്ന് വരുന്ന ഭാഗങ്ങൾ..

🔻Behind Screen🔻
Sung Hyun Byun തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് Merciless.2017 കാൻസ് ഫിലിം ഫെസ്റ്റിവലിൽ കാണികളുടെ നീണ്ട കയ്യടികൾക്ക് സാക്ഷിയായ ചിത്രം.അവാർഡ് നിഷകളിൽ മികച്ച സംവിധായകനുള്ള പുരസ്കാരം അദ്ധേഹത്തിന് സമ്മാനിച്ച സിനിമ.

കഥയുടെ ഒരു തരിയെങ്കിലും പറഞ്ഞറിഞ്ഞാൽ ആസ്വാദനത്തിന് ലേശം കോട്ടം സംഭവിക്കുമെന്നതിനാൽ അത് മറ്റുള്ളവരോട് ചോദിക്കാതെ കാണുന്നതാവും ഏറ്റവും ഉത്തമം.അതിനാൽ അതിനെ പറ്റി പറഞ്ഞ് രസം കളയുന്നില്ല.

ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയത് അതിലെ മുൻനിര കഥാപാത്രങ്ങളുടെ രൂപീകരണമാണ്.ഒരു കഥാപാത്രത്തെ പറ്റി ഒരു ഇമേജ് നമ്മുടെ മനസ്സിൽ ഉണ്ടാക്കിയെടുത്ത് ആ രീതിയിൽ സമീപിക്കുമ്പോഴാവും അടുത്ത വഴിത്തിരിവ് സിനിമയിൽ നടന്നിട്ടുണ്ടാവുക.ഓരോ നിമിഷവും മാറിമാറികളിക്കുന്ന,നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത ഓരോ സ്വഭാവതലത്തിൽ പെട്ടവരാണെന്ന് തോന്നും അവർ.അങ്ങനെ ഓരോ രസകരമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോവുകയാണ് ചിത്രം.

പ്രതീക്ഷിക്കാത്ത ഒരുപാട് ട്വിസ്റ്റുകൾ നിറച്ചാണ് സഞ്ചാരം.അതിനാൽ വളരെയേറെ ത്രില്ലടിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.കൂടെ ആവശ്യത്തിന് മാത്രം ആക്ഷൻ സീനുകളും വയലൻസും ഉപയോഗിച്ച് ആവേഷത്തിലാക്കാനും സംവിധായകനായിട്ടുണ്ട്.ഒരുപക്ഷേ സിനിമ കഴിയുമ്പോൾ കൂടെ നടക്കുന്ന സുഹൃത്തിനെ പോലും വിശ്വസിക്കാമോ എന്ന സംശയം മനസ്സിൽ വരിക സ്വാഭാവികം.നെഗറ്റിവ് ഷെയ്ഡിൽ സൃഷ്ടിച്ചിരിക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ് ഇതിന് കാരണം.പലപ്പോഴും ഡയലോഗുകൾ പോലും കഥ കൊണ്ടുപോവുന്നതിൽ വലിയ സ്ഥാനം വഹിക്കുന്നുണ്ട്.

പല അവാർഡ് നിഷകളിലും  പുരസ്കാരങ്ങളും നോമിനേഷനുകളും വാരിക്കൂട്ടിയ ചിത്രം ത്രില്ലർ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ്.കൂടെ ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കും.

🔻On Screen🔻
Kyung Go Solന്റെ ചിരി സിനിമ കണ്ടവർ മറക്കാൻ ഇടയില്ല.ചതിച്ചാലും ചതിക്കപ്പെട്ടാലും ചിരിക്കുന്ന ഒരുവൻ.രസകരമാണ് പുള്ളിക്കാരന്റെ പ്രകടനം.സിനിമയുടെ ഒരു ഹൈലൈറ്റും അത് തന്നെ.

കൂടെ Si-Wan imന്റെ തകർപ്പൻ പ്രകടനം കൂടി ആവുമ്പോൾ മുൻനിരയിൽ ഏറ്റവും കയ്യടി വാങ്ങുന്നത് ഇവരുടെ കഥാപാത്രങ്ങളാവുന്നു.

🔻Music & Technical Sides🔻
കിടിലൻ പശ്ചാത്തലസംഗീതവും ത്രസിപ്പിക്കുന്ന ഛായാഗ്രഹണവും ചിത്രത്തിന്റെ + പോയിന്റാണ്.കൂടെ എഡിറ്റിങ്ങും എടുത്ത് പറയേണ്ട ഘടകം തന്നെ.ഓരോ നിമിഷവും പിടിച്ചിരുത്തുന്നതിൽ ഓരോരുത്തരും അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.

🔻Final Verdict🔻
പക, വഞ്ചന, പ്രതികാരം, ചതി എന്നിവ അടങ്ങുന്ന ഫുൾ പാക്കേജാണ് Merciless.രണ്ട് മണിക്കൂറിൽ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും ആക്ഷൻ രംഗങ്ങളും സമ്മാനിക്കുന്ന മികച്ച ത്രില്ലർ.ഒരു പിടിയും തരാത്ത കഥാപാത്രങ്ങളും അതിനൊപ്പം നിൽക്കുന്ന പ്രകടനവും ടെക്നിക്കൽ അസിസ്റ്റൻസും ചിത്രത്തെ മികച്ച അനുഭവമാക്കുന്നു.

My Rating :: ★★★½

You Might Also Like

0 Comments