ഈട (2018) - 152 min
January 07, 2018
"കേസ് പിൻവലിച്ചാൽ കല്യാണം കഴിക്കാമെന്നല്ലേ പറഞ്ഞുള്ളു.കൂടെ കിടക്കാമെന്ന് പറഞ്ഞില്ലല്ലോ"
🔻Story Line🔻
അക്രമവും രാഷ്ട്രീയവും കൊടികുത്തി വാഴുന്ന കണ്ണൂരിന്റെ പശ്ചാത്തലത്തിൽ ഒരു പ്രണയകഥ.KJP കുടുംബപശ്ചാത്തലത്തിൽ ജനിച്ച ആനന്ദും KPM കുടുംബത്തിൽ ജനിച്ച ഐശ്വര്യവും തമ്മിലുള്ള പ്രണയം നാട്ടിലെ രാഷ്ട്രീയസാഹചര്യങ്ങളുടെ അകമ്പടിയോടെ സ്ക്രീനിൽ പതിപ്പിച്ചിരിക്കുകയാണ് ഈടയിലൂടെ
🔻Behind Screen🔻
എഡിറ്ററായിരുന്ന അജിത്ത്കുമാർ ആദ്യമായി സംവിധായകന്റെ കുപ്പായം അണിഞ്ഞ സിനിമയാണ് ഈട.ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്.
ആരും കൈവെക്കാൻ ഒന്ന് പേടിക്കുന്ന ഒരു വിഷയമാണ് സംവിധായകൻ തന്റെ ആദ്യ സിനിമയ്ക്കായി തിരഞ്ഞെടുത്തത് എന്നത് പ്രശംസയർഹിക്കുന്നു.രാഷ്ട്രീയത്തിൽ കൈവെക്കുമ്പോൾ ആഖ്യാനത്തിന്റെ പല സാധ്യതകൾ സംവിധായകർക്ക് മുന്നിൽ ഉണ്ടാവും.ഒന്നുകിൽ ഒരു ആക്ഷേപഹാസ്യം.അല്ലെങ്കിൽ ഏതെങ്കിലും ഒരു പക്ഷം ചേർന്ന് അവരുടെ കാഴ്ചപ്പാടിലൂടെയുള്ള സഞ്ചാരം.എന്നാൽ ഇവിടെ സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത് കൂട്ടത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള രീതിയാണ്.ഇവിടെ ഒരു പ്രത്യയശാസ്ത്രത്തിന്റെയും തണലിൽ അല്ല സംവിധായകൻ കഥ പറയുന്നത്.മനുഷ്വത്തത്തിന്റെ പക്ഷം ചേർന്നാണ്.
ഒരു ഹർത്താൽ ദിവസമാണ് ആനന്ദും ഐശ്വര്യയും കണ്ടുമുട്ടുന്നത്.തുടർന്ന് ഇരുവരും മൈസൂരിൽ ആണെന്നുള്ള വിവരം സംസാരത്തിലൂടെ കൈമാറുന്നു.തുടർന്ന് അവർ പ്രണയത്തിലാവുന്നു.പല സിനിമകളിലും ഇത്തരം പ്രണയങ്ങൾക്ക് വില്ലനായി വരുന്നത് ജാതി-മത വേർതിരിവുകളാണ്.എന്നാൽ ഇവിടെ കാര്യം അങ്ങനെയല്ല.രാഷ്ട്രീയമാണ് വില്ലൻ.അതും തങ്ങളുടെതല്ലാത്ത ആശയങ്ങളെല്ലാം തെറ്റാണെന്ന് ചെറുപ്പം മുതൽക്കേ തന്നെ മനസ്സിൽ ഊട്ടിയുറപ്പിച്ച ഒരു ജനതക്ക് നടുവിൽ ജീവിക്കുന്നവർ.എല്ലാം നന്നായി കാണണമെന്ന് ആഗ്രഹിക്കുന്ന ജീവിതങ്ങളുടെ പക്ഷം ചേർന്നാണ് സംവിധായകൻ തന്റെ ആശയങ്ങൾ പറയുന്നത്.
പാർട്ടിയെന്നാൽ ജീവവായു പോലെ കൊണ്ടുനടക്കുന്നവരാണ് ആ ജനത.പാർട്ടിക്ക് വേണ്ടി തല്ലാനും കൊല്ലാനും വേണ്ടി വന്നാൽ ചാവാനും തയ്യാറായി നിൽക്കുന്ന ഒരുകൂട്ടം ജീവിതങ്ങൾ.എതിരാളിയേക്കാൾ തങ്ങളുടെ അക്കൗണ്ടിൽ ഒരെണ്ണം കൂടുതൽ വേണമെന്ന ലാഘവത്തോടെ ജീവനെടുക്കുന്നവർ.രക്തസാക്ഷികൾക്കും ബലിദാനികൾക്കും യാതൊരു പഞവുമില്ലാത്ത ആ നാട്ടിൽ ഹർത്താലുകൾ എന്നാൽ ദുസ്സഹമാണ്.അതവർക്ക് ശീലമായി കഴിഞ്ഞു എന്ന് പറഞ്ഞാലും തെറ്റില്ല.അങ്ങനെയുള്ള സ്ഥലത്തേക്കിറങ്ങി തന്റെ കാഴ്ചപ്പാടുകൾ ഊട്ടിയുറപ്പിച്ച് പറയാൻ സംവിധായകൻ കാണിച്ച ധൈര്യത്തിന് കയ്യടിക്കാതെ തരമില്ല.
ആദ്യ പകുതിയിൽ രാഷ്ട്രീയം തൊട്ടുതലോടി പോവുന്ന ഒരു വിഷയമായി മാത്രം കണക്കിലെടുത്ത് പ്രണയത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.അത് നല്ല സമയമെടുത്ത് പറയുന്നുമുണ്ട്.ലേശം മടുപ്പനുഭവിച്ചാലും നല്ല രംഗങ്ങളാൽ സമൃദ്ധമാണ് ഒന്നര മണിക്കൂർ.എന്നാൽ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ കാര്യങ്ങളുടെ ഗതി മാറിമാറിയുകയാണ്.പ്രേക്ഷകനിൽ ഭീതി നിറച്ചുകൊണ്ടുള്ള സഞ്ചാരമാണ് രണ്ടാം പകുതി.ദൈർഖ്യം കുറവായതിനാൽ മുഷിപ്പും അനുഭവിക്കുന്നില്ല.പ്രണയത്തിലൂന്നി അതിശക്തമായ രാഷ്ട്രീയം പറയുകയാണ് ഈട.ഈയടുത്തിറങ്ങിയതിൽ ഇത്ര ശക്തവും തീവ്രവുമായ രാഷ്ട്രീയ കാഴ്ചകൾ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല.യുവതലമുറയെ കൊണ്ട് ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കത്തക്ക ബലത്തിലുള്ള ആശയസംവാദങ്ങൾ നടത്തുന്നുണ്ട് സംവിധായകൻ.ഒടുവിൽ പ്രേക്ഷകരുടെ ചിന്തക്ക് വിട്ടുകൊടുത്ത ക്ളൈമാക്സ് കൂടിയാവുമ്പോൾ ഈ വർഷത്തെ ആദ്യ തീയേറ്റർ അനുഭവം തന്നെ ഗംഭീരമെന്നെ പറയാൻ പറ്റൂ.

🔻On Screen🔻
മികച്ച പ്രകടനങ്ങളാണ് ഈടയുടെ മറ്റൊരു ഹൈലൈറ്റ്.വളരെ നല്ല പ്രകടനവുമായി ഷൈൻ നിഗം താൻ ഭാവി വാഗ്ദാനമാണെന്ന് ഊട്ടിയുറപ്പിക്കുന്നു.തൊണ്ടിമുതലിന് ശേഷം ഗംഭീര പ്രകടനവുമായി നിമിഷയും തന്റെ വേഷം ഹൃദ്യമാക്കി.അഭിനയിക്കുകയാണെന്ന ഒരു നിമിഷം പോലും തോന്നിപ്പിക്കുകയില്ല.
കൂടെയുള്ള വലിയ താരനിരയും വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

🔻Music & Technical Sides🔻
രണ്ട് പാട്ടുകളും പശ്ചാത്തലസംഗീതവും നന്നായിരുന്നു.എന്നാൽ പല സന്ദർഭങ്ങളിലും സംഗീതത്തെക്കാൾ ഏറെ നിശ്ശബ്ദതയാണ് നമ്മെ വേട്ടയാടുന്നത്.രണ്ടാം പകുതിയിൽ അവസാന ഭാഗത്തോടടുക്കുമ്പോൾ ഓരോ നിമിഷവും നമ്മിൽ ഭീതി ജനിപ്പിക്കുന്നുണ്ട് നിശബ്ദത.
ചിത്രത്തിന്റെ ഛായാഗ്രഹണം ഗംഭീരമാണ്.രണ്ടാം പകുതിയിൽ വനത്തിൽ ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളും നിമിഷയുടെ മൊബൈൽ കയ്യിൽ വെച്ചുള്ള ഒരു രംഗവും ഹൈലൈറ്റ് ആണ്.കൂടെ പാർട്ട് ഓഫിസിലെ ചുവപ്പ് കലർന്ന കളർ ടോണ് വളരെ നന്നായിരുന്നു.

🔻Final Verdict🔻
തൊട്ടാൽ പൊള്ളുന്ന വിഷയത്തിലാണ് സംവിധായകൻ തന്റെ ആദ്യചിത്രത്തിനായി കൈവെച്ചത്.എന്നാൽ ഇതുവരെ കണ്ടുവന്നിരുന്ന പല ആഖ്യാനരീതികൾക്കും തടയിട്ടുകൊണ്ട് സ്വതന്ത്രമായി ആശയങ്ങൾ കൈമാറിയ വിധം പ്രശംസയർഹിക്കുന്നു.യുവതലമുറക്ക് ചിന്തിക്കാൻ ഒരുപാട് നൽകുന്ന ചിത്രമാണ് ഈട.വെറും ബലിയാടുകളാവാതെ സ്വന്തം സഹജീവികൾക്കായി ജീവിക്കുക.തീയേറ്ററിൽ തന്നെ കാണേണ്ട ചിത്രം ഈ വർഷത്തെ ആദ്യ ചിത്രമെന്ന നിലയിൽ ഗംഭീര അനുഭവമാണ് നൽകിയത്.
My Rating :: ★★★★☆
0 Comments