5 to 7 (2014) - 95 min
January 10, 2018
"I think that there are two forces on earth you never want to be fighting.One is mother nature and the other is LOVE"
🔻Story Line🔻
മ്മടെ നായകൻ ബ്രയാൻ ഒരു നോവലിസ്റ്റ് ആണ്.നോവലിസ്റ്റ് എന്ന് പറയുമ്പോ കുറെ നോവൽ എഴുതിയിട്ടുണ്ട്.പക്ഷെ ഒന്നും പബ്ലിഷ് ചെയ്തിട്ടില്ല.എങ്കിലും ഒരു മടുപ്പുമില്ലാതെ വീണ്ടും നോവലെഴുതിയും പ്രസാധകർക്ക് അയച്ച് കൊടുത്തും ജീവിതം മുമ്പോട്ട് നീക്കുന്നു.സ്വപനങ്ങൾ തേടിപ്പിടിച്ച് നേടിയെടുക്കാനുള്ള വഴി ലേശം ഇടുങ്ങിയതാണല്ലോ.
പുള്ളിക്കാരൻ വല്യ സോഷ്യൽ മൈന്റട് അല്ല.അധികം ആരുമായും പരിചയം ഇല്ല.കൂട്ടുകാരും ഇല്ല.വീട്ടുകാരും വിളിക്കുന്നത് വല്ലപ്പോഴും മാത്രം.അതും പഠനകാര്യത്തെ പറ്റി പറയാൻ മാത്രം.അത് ഇതിയാനൊട്ട് താൽപര്യവും ഇല്ല.എന്നിട്ടും ഒരു മടുപ്പുമില്ലാതെ ബ്രയാൻ ജീവിച്ചുകൊണ്ടേയിരുന്നു.വയസ്സ് 24 ആയെ.
അങ്ങനെ ഒരു മഴയുള്ള ദിവസം തെരുവിലൂടെ നടക്കുമ്പോൾ പുള്ളിയുടെ കണ്ണുകൾ ഒരാളിൽ ഉടക്കി.ഒരു കയ്യിൽ കുടയും മറുകയ്യിൽ ഒരു സിഗരറ്റും കത്തിച്ച് അതാ നിൽക്കുന്നു നമ്മുടെ നായിക ആരിയൽ.ആ നോട്ടം തന്നെ അവനെ അവളിലേക്ക് കൊത്തിവലിച്ചു.ഒരു മടിയുമില്ലാവതെ നേരെ ചെന്ന് സംസാരവും തുടങ്ങി.കണ്ടാൽ ഏകദേശം 30ന് മുകളിൽ പ്രായം പറയും ആരിയലിന്.എന്നാൽ അവന് അതൊരു ഘടകമേ ആയിരുന്നില്ല.അങ്ങനെ അവിടെ തുടങ്ങി അവരുടെ സൗഹൃദവും ശേഷം പ്രണയവും.
ദിവസേന അവർക്ക് കാണാൻ ഒരു ടൈം ഉണ്ടായിരുന്നു.അത് നിശ്ചയിച്ചത് ആരിയലും.5 മണി മുതൽ 7 മണി വരെ.അതിന്റെ കാര്യമാണ് ഏറ്റവും രസം.ആ സമയം എന്ത് ചെയ്യാനും ഫ്രീയാക്കി വിട്ടിരിക്കുകയാണ് ഓൾടെ കേട്ട്യോൻ..!!

🔻Behind Screen🔻
Victor Levin കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ തലക്കെട്ട് തന്നെ അവരുടെ മീറ്റിങ്ങ് സമയമാണ്.മനോഹരമായ ഒരു പ്രണയകഥ.ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് ചിത്രം.
ഒരു പക്ഷെ ഇതുവരെ കണ്ടിട്ടുള്ളത്തിൽ വെച്ച് ഏറ്റവും രസകരവും വ്യത്യസ്തവുമായ ഒരു തീമാണ് ഈ പ്രണയത്തിന്റേത്.എന്നാൽ തീവ്രവും.Behind Every successful man there is a woman എന്ന് പലരും പറയാറുണ്ടെങ്കിലും ബ്രയാന്റെ കാര്യത്തിൽ ഇത് സത്യം ആയിരുന്നു.പ്രണയത്തിന് കണ്ണില്ലാ മൂക്കില്ലാ എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നിപ്പോകും ചില സമയങ്ങളിൽ.
ഒരു നിമിഷം പോലും മടുപ്പിക്കാതെ വളരെ വേഗത്തിൽ സിനിമയെ നയിക്കുകയും ക്ളീഷേകളെ പരമാവധി ഒഴിവാക്കുകയും ചെയ്ത് പ്രേക്ഷകരെ കഥാപാത്രങ്ങളോട് അടുപ്പിച്ച് നിർത്തുന്ന ആഖ്യാനമാണ് 5 to 7ന്റെ പ്ലസ് പോയിന്റ്.ഓരോ നിമിഷവും നമുക്കും ഇങ്ങനെയൊരു പ്രണയം ഉണ്ടായിരുന്നെങ്കിലോ എന്ന് തോന്നിപ്പോകും.അത്ര മനോഹരമാണ് ബ്രയാന്റെയും ആരിയലിന്റെയും പ്രണയം.രണ്ട് വ്യത്യസ്ത രാജ്യങ്ങളിൽ ജീവിച്ചിരുന്നവർ കണ്ടുമുട്ടുമ്പോഴുണ്ടാവുന്ന സംസ്കാരത്തിലെ അന്തരങ്ങൾ പല സന്ദർഭങ്ങളിലൂടെ കാട്ടിത്തരുന്നുണ്ട്.അത് പലതും പുതിയ അറിവുകളുമാണ്.

🔻On Screen🔻
Berenice Marloheന്റെ അത്യുഗ്രൻ സ്ക്രീൻ പ്രസൻസിനെ പറ്റി പറയാതെ വയ്യ.എന്താ ചിരി..!! എന്താ സംസാരശൈലി..!! സത്യത്തിൽ എനിക്കും പുള്ളിക്കാരിയോട് പ്രണയം തോന്നിപ്പോയി.അത്ര വശ്യതയായിരുന്നു അതിന്.
ബ്രയാന്റെ റോൾ Anton Yelchinന്റെ കയ്യിൽ ഭദ്രമായിരുന്നു.ഇവർ രണ്ടുപേരുമാണ് സിനിമയുടെ ഭൂരിഭാഗവും കയ്യടക്കിയിരിക്കുന്നത്.ബാക്കി റോളുകളിൽ വന്നവരും നല്ല പ്രകടനം കാഴ്ച്ച വെച്ചു.

🔻Music & Technical Sides🔻
വളരെ ലളിതമായ എന്നാൽ അനുയോജ്യമായ പശ്ചാത്തലസംഗീതുതവും മനോഹരമായ ഛായാഗ്രഹണവും ചിത്രത്തെ കൂടുതൽ മനോഹരമാക്കി.
🔻Final Verdict🔻
ചില പ്രണയങ്ങളോട് നമുക്ക് തീർത്തും അസൂയ തോന്നിപ്പോകും.അത്തരത്തിൽ ഒന്നാണ് 5 to 7ലേത്.ഇങ്ങനെയൊരെണ്ണം നമുക്കും കിട്ടിയാലോ എന്നാശിച്ച് പോവും.മനോഹരമായ ആഖ്യാനവും ഹൃദ്യമായ ക്ളൈമാക്സും ചിത്രത്തെ മനോഹരമാക്കുന്നു.തീർച്ചയായും ഒരു നിമിഷം പോലും മടുപ്പില്ലാതെ കണ്ടുരസിക്കാം ഈ ചിത്രം.
My Rating :: ★★★★☆
0 Comments