"സ്വന്തം മക്കൾക്ക് വിഷം കഴിക്കാൻ കൊടുക്കുന്ന തലമുറ, അത് നമ്മുടേതായിരിക്കും.സ്വന്തം മക്കളുടെ മരണം നേരിട്ട് കാണുന്ന തലമുറ, അതും നമ്മളായിരിക്കും"
🔻Story Line🔻
ചേരി നിവാസിയായ 'അറിവ്', തന്റെ കുടുംബത്തിനും കൂടെയുള്ളവർക്കും വേണ്ടി നല്ല കാര്യങ്ങൾ ചെയ്യണമെന്ന് അതിയായി ആഗ്രഹിക്കുന്ന ചെറുപ്പക്കാരനാണ്.അതിന്റെ ഭാഗമായി ചെറിനിവാസികൾക്ക് മാത്രമായി ഒരു റേഡിയോ സ്റ്റേഷൻ അദ്ദേഹം നടത്തുന്നുണ്ട്.എന്നാൽ കുടുംബത്തിന് വേണ്ടി അദ്ധ്വാനിച്ച് പൈസ കണ്ടെത്തുന്നതിനായി അദ്ദേഹം ഒരു MNCയിൽ ജോലിക്ക് കയറുന്നു.ഫുഡ് പ്രൊഡക്റ്റ്സ് ഉണ്ടാക്കുന്ന സാഫ്രോണ് എന്ന കമ്പനിയിൽ.
എന്നാൽ ദിവസങ്ങൾക്ക് ശേഷമാണ് പല ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും അദ്ദേഹം മനസ്സിലാക്കുന്നത്.കോർപറേറ്റുകളുടെ പല കളികളും കള്ളത്തരങ്ങളും പൊളിക്കുവാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളാണ് തുടർന്ന് ചിത്രം ചർച്ച ചെയ്യുന്നത്.

🔻Behind Screen🔻
തിരക്കഥ കൊണ്ടും ആഖ്യാനം കൊണ്ടും കാണികളെ മുഴുവൻ അതിശയപ്പെടുത്തിയ ചിത്രമാണ് 'തനി ഒരുവൻ'.അതൊരുക്കിയ മോഹൻ രാജ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വേലൈക്കാരൻ.ഫഹദ് ഫാസിൽ ആദ്യമായി തമിഴിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.
വളരെ കാലികപ്രസക്തിയുള്ള ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.കൺസ്യുമർ പ്രൊഡക്റ്റുകളെ പറ്റിയുള്ള പല കള്ളികളും വെളിച്ചത്താക്കാൻ ശ്രമിക്കുകയാണ് സംവിധായകൻ ചിത്രത്തിലൂടെ.ഒരുപാട് ആശയങ്ങൾ സംവിധായകൻ കാണികൾക്ക് കൈമാറുന്നുണ്ട്.അവയെല്ലാം പരമാവധി കാണികളിലേക്ക് എത്തിക്കാനും ചിത്രത്തിനായിട്ടുണ്ട്.പലതും ഞെട്ടിക്കുന്ന വിവരങ്ങളാണെന്നത് ശ്രദ്ധയാർജിക്കേണ്ടതാണ്.
വെറുമൊരു സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യാൻ എത്തുന്ന അറിവിന് തന്റെ സാമാന്യബുദ്ധിക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഞൊടിയിടയിൽ മനസ്സിലാക്കേണ്ടി വരുന്നത്.വെറും ഡയലോഗുകൾ കൊണ്ട് അവ പ്രേക്ഷകർക്കും മനസ്സിലാക്കിത്തരുന്നു എന്നത് ശ്രദ്ധേയമാണ്."ഞാൻ കൂലി വാങ്ങി ആളെ കൊല്ലുന്നു, നീ ശമ്പളം വാങ്ങി ആളെ കൊല്ലുന്നു" തുടങ്ങിയ കുറിക്ക് കൊള്ളുന്ന ഡയലോഗുകൾ ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമായി തോന്നി.ഇന്റർവെല്ലിന് ശേഷം തുടക്കത്തിലുള്ള പല സീനുകളും ഞെട്ടിപ്പിക്കുന്ന വിധം തന്നെ അവതരിപ്പിച്ചിട്ടുണ്ട്.എന്നാൽ ഇടക്കിടക്ക് ആ ഒഴുക്ക് നഷ്ടപ്പെടുന്നുമുണ്ട്.
നായകാനാണോ എങ്കിൽ ഒരു നായിക നിർബന്ധാ എന്നപോലെയാണ് മൃണാളിനി എന്ന കഥാപാത്രത്തിന്റെ വരവും പിന്നീടുള്ള രംഗങ്ങളും.കരിവേപ്പിലയുടെ വിലപോലുമില്ലാത്ത ഒരു റോൾ.കൂടെ രണ്ടാം പകുതിയിൽ കല്ലുകടിയാവാനായി ഒരു ലൗ സോങ്ങും ഇടക്കിടെ ഓരോ രംഗങ്ങങ്ങളും.സിനിമയുടെ പേസ് നഷ്ടപ്പെടുത്താൻ മാത്രമേ ഇത്തരം കഥാപാത്രങ്ങൾക്ക് കഴിയുന്നുള്ളൂ.
സംവിധായകന്റെ മുൻ ചിത്രം പോലെ ഒരു cat & mouse പ്ലേ അല്ല വേലൈക്കാരൻ.മുഴുനീള ത്രില്ലറുമല്ല.ആവശ്യത്തിന് ത്രില്ലും കാലിക പ്രസക്തിയും കൂട്ടിയിണക്കിയ കാഴ്ച്ചയാവുന്നു വേലൈക്കാരൻ.എന്നാൽ വെറും മാസ്സ്-മസാല ചേരുവകൾ കുത്തിനിറച്ച ഒന്നാവുന്നുമില്ല ചിത്രം.അത്തരത്തിൽ വേറിട്ട് നിൽക്കുന്നുണ്ട് വേലൈക്കാരൻ.വില്ലന്റെ ചില ഗംഭീര നീക്കങ്ങൾ നായകന്റേതിനേക്കാളും ത്രില്ലടിപ്പിക്കുന്നുണ്ട്.സിനിമ ഇറങ്ങിയപ്പോഴുണ്ടായിരുന്ന പ്രതീക്ഷ കണ്ടവർ പറഞ്ഞ് കുറപ്പിച്ചതിനാൽ സിനിമ മൊത്തത്തിൽ നന്നായി ഇഷ്ടപ്പെട്ടു.കൂടെ നല്ല രീതിയിൽ ചിത്രീകരിച്ച ക്ളൈമാക്സ് കൂടിയാവുമ്പോൾ ഈ വർഷത്തെ നല്ല തമിഴ് സിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഒന്നാവുന്നു വേലൈക്കാരൻ.

🔻On Screen🔻
ശിവകാർത്തികേയന്റെ നല്ല പ്രകടനത്തിന് സാക്ഷിയാവാൻ എന്തായാലും തീയേറ്ററിൽ സാധിച്ചു.സമീപകാലചിത്രങ്ങളിൽ നിന്ന് അദ്ദേഹം മെച്ചപ്പെട്ടിട്ടുണ്ട്.നയൻതാര ഒന്നും ചെയ്യാനില്ലാത്തതിനാൽ ആ റോൾ അളക്കുന്നില്ല.
ഫഹദിന്റെ അരങ്ങേറ്റചിത്രം അനായാസേന അദ്ദേഹം തകർത്തു.ചില രംഗങ്ങളിലെ ഡയലോഗ് ഡെലിവറിയും മാനറിസങ്ങളും നന്നേ ബോധിച്ചു.കൂടെയുള്ളവരും നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു.

🔻Music & Technical Sides🔻
അനിരുദ്ധ് സംഗീതസംവിധായകന്റെ വേഷം ഭംഗിയാക്കി.ചില സമയങ്ങളിൽ BGM നല്ല രീതിയിൽ ത്രില്ലടിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ വിഷ്വൽസും നന്നായിരുന്നു.പല കളർ ടോണുകൾ ഉപയോഗിച്ചതും വേറിട്ട് നിൽക്കുന്ന ഒന്നായി.

🔻Final Verdict🔻
തന്റെ മുൻ ചിത്രം പോലെ മുഴുനീള ത്രില്ലർ അല്ല സംവിധായകൻ കരുതി വെച്ചിരിക്കുന്നത്.സാമൂഹികപ്രസക്തിയിൽ കയ്യടി വാങ്ങുന്ന ചിത്രമാണ് വേലൈക്കാരൻ.നല്ലൊരു കണ്സെപ്റ്റും അതിന്റെ നല്ല രീതിയിലുള്ള അവതരണവും ചിത്രത്തെ മികച്ച അനുഭവമാക്കി മാറ്റുന്നു.പ്രസക്തിയർഹിക്കുന്ന,ചിന്തിപ്പിക്കുന്ന പ്രമേയവും ആശയങ്ങളും കൈമാറുന്ന ചിത്രം കണ്ടിരിക്കേണ്ട ഒന്നെന്നാണ് അഭിപ്രായം.കാരണം നമ്മളും ഭൂരിഭാഗം ആൾക്കാരും 8 മണിക്കൂർ തൊഴിലാളികളും 16 മണിക്കൂർ കണ്സ്യൂമറും ആണല്ലോ.കയ്യടിച്ച് തീയേറ്ററിൽ നിന്നിറങ്ങിയ അപൂർവം ചില തമിഴ് സിനിമകളിൽ ഒന്നാവുന്നു വേലൈക്കാരൻ.
My Rating :: ★★★½