Who Killed Cock Robin? (2017) - 158 min
December 05, 2017
"ചെറുപ്പം മുതൽ പ്രേതകഥകൾ വായിക്കുന്നത് മിങ്ങിന് ഇഷ്ടമായിരുന്നു.പ്രേതകഥകൾ മാത്രം വിൽക്കുന്ന ഒരു പുസ്തകശാല തേടി ഒരിക്കൽ അവൻ ഒരുപാട് ദൂരം അലഞ്ഞു.ഇതിൽ ഏറ്റവും പേടിപ്പെടുത്തുന്നത് ഏതെന്ന് അവൻ ഉടമസ്ഥനോട് ചോദിച്ചു.ഒരു നിമിഷം ചിന്തിച്ചതിന് ശേഷം ഉടമസ്ഥൻ അവനൊരു ബുക്ക് കൈമാറാൻ ഒരുങ്ങി.കൊടുക്കുന്നതിന് മുമ്പ് അദ്ദേഹം അവനോടൊരു കാര്യം പറഞ്ഞു.ഈ പുസ്തകം വാങ്ങുകയാണെങ്കിൽ അവസാന പേജ് ഒരിക്കലും വായിക്കരുത്.എന്നാൽ വീട്ടിൽ ചെന്നുടനെ അവൻ അവസാന പേജ് തുറന്നുനോക്കി"
🔻Story Line🔻
മിടുക്കനും സാഹസികനുമായ പത്രപവർത്തകനാണ് വാങ്.ഒരു വാർത്ത കിട്ടാൻ എന്ത് റിസ്ക്കും എടുക്കാൻ തയാറുള്ള ഒരുവൻ.ഒരിക്കൽ ഒരു വാർത്ത എസ്ക്ലൂസിവ് ആയി ഒപ്പിച്ചതിന് ശേഷം മടങ്ങുന്നതിന് ശേഷം അദ്ദേഹത്തിന്റെ കാർ ഒരപടകടത്തിൽ പെടുന്നു.ആ സെക്കന്റ്-ഹാന്റ് കാർ വർക്ക്ഷോപ്പിൽ എത്തിച്ചപ്പോഴാണ് ഒരു സത്യം അവൻ മനസ്സിലാക്കിയത്.അതിൽ ഉപയോഗിച്ചിരിക്കുന്ന പല ഭാഗങ്ങളും ആ കാറിന്റേതല്ല.മറിച്ച് അവന്റെ ജീവിതത്തിൽ മറക്കാൻ സാധിക്കാത്ത, 9 വർഷം മുമ്പ് നടന്ന ഒരു സംഭവവവുമായി ബന്ധപ്പെട്ട ഒന്നിന്റേതാണെന്ന്.തുടർന്ന് അതിന്റെ ചുരുളഴിക്കാൻ അവൻ ഇറങ്ങിപ്പുറപ്പെടുന്നു.
🔻Behind Screen🔻
Cheng Wein-Hao തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് Who Killed Cock Robin.ചിത്രത്തിന്റെ പേരിൽ തന്നെ പ്രസിദ്ധിയാർജിച്ച ഒരു നാടോടി പാട്ടുണ്ട്.Cock Robin എന്ന പക്ഷിയുടെ മരണവും അതിനെ ആര് കൊന്നു എന്നതും തുടർ സംഭവങ്ങളും കോർത്തിണക്കിയ ഒരു പാട്ട്.മരണം എന്ന ഒറ്റ ആശയത്തിൽ നിന്നുകൊണ്ടാണ് ആ പാട്ട് മുഴുവൻ യാത്ര ചെയ്യുന്നത്.അതേ മാതൃക തന്നെയാണ് സിനിമയും പിന്തുടരുന്നത്.
കൗതുകം ഉണർത്തുന്ന കഥാന്തരീക്ഷമാണ് ചിത്രത്തിന്റേത്.മെല്ലെയുള്ള തുടക്കമാണെങ്കിലും മുന്നോട്ട് ചെല്ലുന്തോറും മുറുകുന്ന പ്ലോട്ടാണ് കാണികളെ പിടിച്ചിരുത്തുന്ന വസ്തു.ലളിതമെന്ന് നമുക്ക് തോന്നുമെങ്കിലും അവയെയെല്ലാം പാടെ മറിച്ചുകൊണ്ടുള്ള പല കാര്യങ്ങളും വരിവരിയായി അവതരിച്ചുകൊണ്ടിരിക്കും.
കൗതുകം ഉണർത്തുന്ന കഥാന്തരീക്ഷമാണ് ചിത്രത്തിന്റേത്.മെല്ലെയുള്ള തുടക്കമാണെങ്കിലും മുന്നോട്ട് ചെല്ലുന്തോറും മുറുകുന്ന പ്ലോട്ടാണ് കാണികളെ പിടിച്ചിരുത്തുന്ന വസ്തു.ലളിതമെന്ന് നമുക്ക് തോന്നുമെങ്കിലും അവയെയെല്ലാം പാടെ മറിച്ചുകൊണ്ടുള്ള പല കാര്യങ്ങളും വരിവരിയായി അവതരിച്ചുകൊണ്ടിരിക്കും.
മുഴുവൻ നേരവും ഒരേ വേഗതയിലല്ല ചിത്രം സഞ്ചരിക്കുന്നത്.ആദ്യമൊക്കെ പതിഞ്ഞതാളമാണെങ്കിലും ഓരോ കഥാപാത്രമോ, അല്ലെങ്കിൽ വഴിത്തിരിവുകളോ അവതരിക്കുന്തോറും ഗിയർ ഇട്ട് വേഗത കൂടും.അതിനൊത്ത ആവിഷ്കാരം കൂടിയാവുമ്പോൾ മികച്ച രീതിയിൽ വാർത്തെടുത്ത ഒന്നായി മാറുന്നു ചിത്രം.പണ്ട് നടന്ന സംഭവത്തെ സത്യയും മിഥ്യയും മാറി മാറി കാണിച്ച് കൺഫ്യൂഷൻ ജനിപ്പിക്കാനുള്ള നീക്കങ്ങളൊക്കെ പലപ്പോഴും വളരെ മികച്ച രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്.
ഒരു നായകനോ നായികയോ, അല്ലെങ്കിൽ പ്രതിനായകനോ എന്ന് ഒരുവനെ ചൂണ്ടിക്കാണിക്കുക സാധ്യമല്ല ചിത്രത്തിൽ.പ്രധാന കഥാപാത്രങ്ങളുടെ എല്ലാം രണ്ട് മുഖങ്ങൾ ചിത്രത്തിൽ വ്യക്തമായി ദർശിക്കാം.അതും കഥാപാത്രനിർമ്മിയതിയുടെ മികവ് തന്നെയാണ്.കഥയിലെ ഒരു പ്ലസ് പോയിന്റും അത് തന്നെ.ഒടുവിൽ നടന്നതെന്തെന്ന് നമ്മെ കാണിക്കുന്ന രംഗത്തെ ഒരു കഥയുമായി കോർത്തിണക്കിയ വിധവും വളരെ നന്നായിരുന്നു.
നല്ലൊരു പ്ലോട്ടിന് മികച്ച തിരക്കഥ ഒരുക്കിയും അതിനേക്കാൾ മികച്ച ആവിഷ്കാരം രചിച്ചും പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തുന്ന ത്രില്ലർ ആക്കി മാറ്റിയതിന്റെ ഫുൾ ക്രെഡിറ്റും സംവിധായകന് അവകാശപ്പെട്ടതാണ്.ഈ വർഷം ഇറങ്ങിയതിൽ തൃപ്തി നൽകിയ ചിത്രങ്ങളിൽ Cock Robinനും ഉൾപ്പെടുന്നു.
🔻On Screen🔻
സ്ക്രീനിലെത്തിയ എല്ലാവരും തന്നെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.എല്ലാവരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.വാങ്ങിന്റെ പ്രകടനം തന്നെയാണ് കൂടുതലും കാണാൻ സാധിക്കുക.
🔻Music & Technical Sides🔻
ത്രില്ലടിപ്പിക്കുന്നതിൽ ഒഴിവാക്കാനാവാത്ത പിന്തുണ നൽകിയവയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും എഡിറ്റിങ്ങും.ചടുല വേഗതയിൽ സഞ്ചരിക്കുമ്പോഴുള്ള പശ്ചാത്തസംഗീതമൊക്കെ ഗംഭീരമാണ്.കൂടാതെ പലയിടങ്ങളിലും റിയലിസ്റ്റിക്ക് ഫീൽ തരാനായുള്ള Handheld ക്യാമറകളുടെ ഉപയോഗവും ബുദ്ധിപൂർവമുള്ള നീക്കമാണ്.കൂടാതെ അവസാന ഭാഗത്തടക്കമുള്ള എഡിറ്റിങ്ങും വളരെ മികച്ച് നിന്നു.
🔻Final Verdict🔻
ചിത്രത്തിന്റെ പേരിലുള്ള നഴ്സറി ഗാനത്തിന്റെ അതേ ശൈലി പിൻപറ്റിയുള്ള തിരക്കഥാരചനയും അതിനും ഒരുപടി മുകളിൽ നിൽക്കുന്ന ആവിഷ്കാരവും ടെക്നിക്കൽ സൈഡുകളുടെ സമർഥമായ ഉപയോഗവും ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുന്നു.ഒടുവിൽ സത്യങ്ങൾ ഓരോന്നായി മറനീക്കി കാണിക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന പല ദൃശ്യങ്ങൾക്കും നാം സാക്ഷിയാവുന്നു.യാതൊരു തരത്തിലും നിരാശ സമ്മാനിക്കാത്ത ഒരു ചിത്രം ആവുന്നു Cock Robin
My Rating :: ★★★½
0 Comments