Insyriated (In Syria) (2017) - 85 min
December 11, 2017
🔺ഇവിടെ ആദ്യം വന്നപ്പോ എനിക്ക് നിങ്ങളെ പേടിയായിരുന്നു.എന്നാൽ ഇപ്പോൾ നിറയെ ബഹുമാനവും.തീർത്തും ധൈര്യവതിയായ ഒരു വനിതയാണ് നിങ്ങൾ.
🔻നാം എല്ലാവരും അങ്ങനെയാണ്.നീയും അങ്ങനെയാണ് ഹലീമാ.ഭാവിയിലും അങ്ങനെയാവണം.
🔻Story Line🔻
യുദ്ധഭീതിയിൽ കഴിയുന്ന സിറിയയിലെ ദമാസ്കസിൽ ഒരു അപാർട്ട്മെന്റിൽ പാർക്കുന്ന രണ്ട് കുടുംബങ്ങൾ.യുദ്ധം അവരുടെ ജീവിതങ്ങളെ അത്രയേറെ ബാധിച്ചിട്ടുണ്ട്.അവരുടെ ഒരു ദിനമാണ് ചിത്രത്തിന്റെ സാരാംശം.
🔻Behind Screen🔻
Philippe Van Leeuw തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് In Syria.ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും നിറഞ്ഞാടുന്ന സിറിയയിൽ നിന്ന് യുദ്ധപശ്ചാത്തലത്തിൽ മറ്റൊരു ചിത്രം കൂടി.
ഇത്തവണ കഥ വ്യത്യസ്തമാണ്.യുദ്ധഭൂമിയല്ല ക്യാൻവാസിൽ.പകരം യുദ്ധഭീകരതയിൽ ജീവിതം ദുരിതത്തിലായ അനേകം കുടുംബങ്ങളിൽ രണ്ടെണ്ണം ഒരു മുറിയിൽ.അതാണ് ചിത്രത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
യുദ്ധകാരണത്താൽ ആവശ്യത്തിന് വെള്ളമോ വൈദ്യുതിയോ പുറംലോകത്ത് എന്ത് നടക്കുന്നു എന്നറിയാനുള്ള സംവിധാനങ്ങളോ ഒന്നുമില്ല ആ അപ്പാർട്ട്മെന്റിൽ.അതിന്റെ ഗൗരവം സംവിധായകൻ കാണിച്ച് തരുന്നത് അതിസമർത്ഥമായിട്ടാണ്.സുരക്ഷാ പോലും വേണ്ട വിധം അവർക്ക് ലഭിക്കുന്നില്ല.മുൻവശത്തെ വാതിൽ രണ്ട് മരത്തടികളാൽ ബന്ധിപ്പിച്ചിരിക്കുകയാണ്.
അവർക്ക് എപ്പോഴും കേൾക്കേണ്ടി വരുന്നത് പുറത്ത് നടക്കുന്ന മനുഷ്യരുടെ ശബ്ദങ്ങളോ കാതിന് കുളിർമയേകുന്ന സംഗീതനാദങ്ങളോ അല്ല.പകരം പീരങ്കികളുടെയും വിമാനങ്ങളുടെയും ഗർജനങ്ങളാണ്.തുടർച്ചയായി വർശിച്ചുകൊണ്ടിരിക്കുന്ന ബോബുകളും ചീറിപ്പായുന്ന വെടിയുണ്ടകളും പുതുമായില്ലാത്ത കാഴ്ചകളായി മാറിയിരിക്കുന്നു അവിടുള്ള കുട്ടികൾക്ക് പോലും.രക്തച്ചീന്തലുകൾ പതിവ് വിട്ട് മാറാത്ത കാഴ്ചകളും.

വെറും 85 മിനിറ്റ് കൊണ്ട് സംവിധായകൻ കാണികളെ യുദ്ധഭൂമിയെക്കാൾ വലിയ ഭീകരത അനുഭവിക്കുന്ന ഒരു സ്ഥലത്തേക്കാണ് കൊണ്ടുപോവുന്നത്.വെറും ഡ്രാമയെന്ന ലേബലിൽ ഒതുങ്ങികൂടാതെ ഞെരുമ്പിരി കൊള്ളിക്കുന്ന കാഴ്ചകളാണ് ക്യാൻവാസിൽ കാട്ടിത്തരുന്നത്.ത്രില്ലറുകൾ സമ്മാനിക്കുന്ന പിരിമുറുക്കങ്ങളെക്കാൾ ഒരു പടി ഉയർന്നു നിൽക്കുന്ന ഒന്ന് നമ്മിൽ ഓരോ നിമിഷവും കയറിക്കൂടും.നാമും അവരിൽ ഒരുവൻ ആവും.മുൻവാതിലിലെ ഓരോ മുട്ടലുകളിലും അവരെപ്പോലെ തന്നെ നമ്മിലും ഒരു ഭയം ജനിക്കും.ആ കുടുസ്സ് മുറിയിൽ അകപ്പെട്ടവരിൽ ഒരുവനായി കുറച്ച് നേരം മാറാം.
കലാപമുണ്ടാക്കുന്നവർ അവിടുത്തെ ജനങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്ന് ഒറ്റ സംഭവം കൊണ്ട് തന്നെ കാട്ടിത്തരുന്നു.അറപ്പും വെറുപ്പും ജനിപ്പിക്കുന്ന ചെയ്തികൾ കൊണ്ട് മറ്റുള്ളവരെ കീഴടക്കാൻ ശ്രമിക്കുന്ന ആ കൂട്ടം ഏത് നിമിഷവും കടന്നുവരാം എന്ന ഭീതിയിൽ ജീവിക്കുകയേ അവർക്ക്. നിവൃത്തിയുള്ളൂ.
ചിത്രത്തിന്റെ ഒരു പോരായ്മയായി തോന്നിയത് അത് മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നില്ല എന്നതാണ്.യുദ്ധകാരണങ്ങളോ അതിന്റെ പൊളിറ്റിക്സോ ഒന്നും ചിത്രത്തിൽ പരാമർശിക്കുന്നില്ല.എങ്കിലും മുന്നോട്ട് വെച്ച ഉദ്ധ്യമം അതിന്റെ തീവ്രതയിൽ തന്നെ,വളരെ റിയലിസ്റ്റിക്കായി കാണികളിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം.ഒരു നിമിഷം കാണികളെ കൊണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചു എന്ന് വേണമെങ്കിൽ പറയാം.
🔻On Screen🔻
വാക്കുകളില്ല സ്ക്രീനിൽ നിറഞ്ഞാടിയവരെ പ്രശംസിക്കാൻ.Hiam Abbasഉം Diamand Bou Abboudഉം അതിഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടും.കൂടെയുള്ളവരും വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.കയ്യടികൾ.
🔻Music & Technical Sides🔻
മുഴുവൻ നേരവും റിയലിസ്റ്റിക്ക് അപ്പ്രോച്ച് ആയതിനാൽ പശ്ചാത്തലസംഗീതം നേരിയ സമയങ്ങളിൽ വന്നുപോയതേ ഉള്ളൂ.ബാക്കിയുള്ള സമയങ്ങളിൽ ബോബിങ്ങുകളുടെയും വെടിയൊച്ചകളുടെയും ശബ്ദമാണ് കാതിൽ മുഴങ്ങുക.
Handheld ക്യാമറയാണ് സിംഹഭാഗവും ഉപയോഗിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ അവിടെ അരങ്ങേറുന്നത് മുഴുവൻ അതേ തീവ്രതയിൽ സ്ക്രീനിൽ പകർത്തുവാൻ വളരെ സഹായകമായി.തുച്ഛമായ സമയങ്ങളിൽ മാത്രമേ പുറംകാഴ്ചകൾ സ്ക്രീനിൽ പതിയുന്നുള്ളൂ.ബാക്കി നേരങ്ങളിലെല്ലാം അപ്പാർട്ട്മെന്റ് തന്നെയാണ് ക്യാൻവാസിൽ.

🔻Final Verdict🔻
സംവിധായകൻ പറഞ്ഞത് പോലെ In Syria ഒരു യുദ്ധ സിനിമ അല്ല.യുദ്ധത്തെ പറ്റിയുള്ള സിനിമയാണ്.Its not a 'War Movie'.Its a 'Movie About War'.യുദ്ധഭൂമിയിൽ മാത്രമല്ല ഭീകരത.അത് അനുഭവിക്കുന്ന മറ്റ് ചിലരിലേക്കും നമ്മെ കൂട്ടിക്കൊണ്ട് പോവുകയാണ് സംവിധായകൻ.തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് In Syria.പിരിമുറുക്കത്തോടെയല്ലാതെ നമുക്കീ ചിത്രം കണ്ടുതീർക്കാൻ സാധിക്കില്ല
My Rating :: ★★★★☆
0 Comments