Blade Of The Immortal (2017) - 143 min
December 20, 2017
"I had five wifes and more than that in friends.They all died while I remain.Death is merciless.But, never dying is far more worse."
🔻Story Line🔻
മരണമില്ലാത്ത സമുറായ് ആണ് മാഞ്ചി.തന്റെ മാതാപിതാക്കളെ ഇല്ലായ്മ ചെയ്തവരോട് പ്രതികാരം ചെയ്യാനായാണ് റിൻ എന്ന പെണ്കുട്ടി മാഞ്ചിയുടെ അടുത്തേക്ക് വരുന്നത്.തുടർന്ന് ഇരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
🔻Behind Screen🔻
Blade of the Immortal എന്ന ജാപ്പനീസ് manga സീരീസിനെ അടിസ്ഥാനമാക്കി Takashi Mike ഒരുക്കിയ ചിത്രമാണ് അതേ പേരിൽ 2017ൽ പുറത്തിറങ്ങിയത്.Tetsuya Oishi തിരക്കഥയൊരുക്കിയ ചിത്രം Cannes Film Festivalൽ ആണ് ആദ്യം സ്ക്രീൻ ചെയ്തത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യവുമായി ജീവിക്കുകയായിരുന്നു മാഞ്ചി.എന്നാൽ നിരാശയെന്നോണം അതിൽ അയാൾക്ക് വിജയം കൈവരിക്കാൻ ആയില്ല.എന്നാൽ ഏവരും ആഗ്രഹിക്കുന്ന Immortality മാഞ്ചിക്ക് ലഭിക്കുന്നു.അങ്ങനെ ജീവിതം മുന്നോട്ട് പോവുന്നതിനിടയിലാണ് റിൻ എന്ന പെണ്കുട്ടി മാഞ്ചിയെ തേടി എത്തുന്നത്.
തന്റെ മാതാപിതാക്കളെ ഇല്ലാതാക്കി തന്റെ സന്തോഷപൂർണ്ണമായ ജീവിതം ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യുക.അതാണ് റിന്നിന്റെ ലക്ഷ്യം.അതിന് മാഞ്ചിയുടെ സഹായം തേടിയാണ് റിന്നിന്റെ വരവ്.തുടർന്ന് കഥ വികസിക്കുന്നു.
ആരെയും ആകർഷിക്കുന്ന തുടക്കമാണ് സിനിമയുടേത്.ഇനി വരാൻ പോവുന്നത് മുഴുനീള ആക്ഷൻ രംഗങ്ങളാണെന്ന സൂചനയും അതിൽ നൽകുന്നുണ്ട്.സൂചന നൽകും പോലെ രണ്ടര മണിക്കൂറിൽ ആക്ഷൻ രംഗങ്ങളുടെ പെരുമഴ തീർക്കുകയാണ് ചിത്രം.എന്നാൽ പോരായ്മ നിഴലിക്കുന്നതും അവിടെ തന്നെയാണ്.
ഒരു ആക്ഷൻ ചിത്രത്തിന് യാതൊരു വിധത്തിലും യോജിക്കുന്നതല്ല പതിഞ്ഞ താളത്തിൽ പോവുന്ന രംഗങ്ങൾ.ഇവിടെ അടുത്തടുത്ത ആക്ഷൻ സീക്വൻസുകൾക്കിടെ നല്ല രീതിയിൽ ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്.അതിൽ പിടിച്ച് നിർത്തുന്നത് മാഞ്ചി-റിൻ കോമ്പിനേഷൻ സീനുകളാണ്.
നായക കഥാപാത്രം അതീവ ശക്തനായ ഒരുവനല്ല.Immortal എന്നത് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്നെന്നെ ഉള്ളൂ.വില്ലന്മാരുടെ വെട്ടുകൾ വാങ്ങിക്കൂട്ടുന്നതിൽ ഒരു പഞ്ഞവുമില്ല.അതും സിനിമയുടെ ഒരു +ve വശമാണ്.ശക്തമായ ഒരു വില്ലൻ സന്നാഹവും അദ്ധേഹത്തിന് എതിരായി ഉള്ളത് ആവേശം നൽകുന്ന ഘടകം ആവുന്നു.അവരുടെ നേതാവായി സ്റ്റൈലിഷ് വില്ലനും.
ആക്ഷൻ രംഗങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മാഞ്ചിയും മാഖിയും തമ്മിലുള്ളതാണ്.അപാര ആക്ഷൻ സീക്വൻസ് തന്നെയായിരുന്നു.അത്.എന്നാൽ അവസാനം വില്ലന് അത്ര നേരം നൽകി വന്ന ഹൈപ്പിനോട് നീതി പുലർത്താനായില്ല എന്ന തോന്നൽ സമ്മാനിച്ച് ചിത്രം അവസാനിച്ചു.
ആക്ഷൻ പ്രേമികൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ചിത്രമാണ് blade of the immortal

🔻On Screen🔻
മാഞ്ചിയായി Takura Kimuraയും റിൻ ആയി Hana Sugisakiയും സ്ക്രീനിൽ നിറഞ്ഞ് നിന്നു.ഇരുവരുടെയും കെമിസ്ട്രി നന്നായിരുന്നു.വില്ലൻ വേഷത്തിൽ Fukushiയും തിളങ്ങി.
🔻Music & Technical Sides🔻
പശ്ചാത്തലസംഗീതം വളരെ കുറച്ച് സ്ഥലങ്ങളിലെ ഉപയോഗിച്ചിട്ടുള്ളു.ഛായാഗ്രഹണവും ആക്ഷൻ കൊറിയോഗ്രാഫിയും ചിത്രത്തിന്റെ അഭിവാജ്യ ഘടങ്കങ്ങളാവുന്നു.
🔻Final Verdict🔻
ആക്ഷൻ സിനിമാപ്രേമികളെ ആകർഷിക്കാനുള്ള എല്ലാ വകയും ചിത്രം പ്രദാനം ചെയ്യുന്നുണ്ട്.കഥയെന്ന് ചൂണ്ടിക്കാണിക്കുവാൻ കാര്യമായി ഒന്നും ഇല്ലെങ്കിലും രണ്ടരമണിക്കൂർ വലിച്ച് നീട്ടിയത് ഇടക്കിടെ വിരസത നിറക്കുന്നുണ്ട്.എന്നിരുന്നാലും അവയെല്ലാം ഗൗനിക്കാതിരുന്നാൽ ശരാശരിക്ക് മുകളിലുള്ള ഒരു അനുഭവം ചിത്രം സമ്മാനിക്കും
My Rating :: ★★★☆☆
My Rating :: ★★★☆☆
0 Comments