വിമാനം
December 25, 2017
"പക്ഷികൾ എന്താ ഇത്ര സന്തോഷത്തോടെ പറക്കുന്നതെന്ന് അറിയാമോ.?അതവർക്ക് വിശ്വാസം ഉള്ളതുകൊണ്ടാണ്.അവയുടെ ചിറകുകൾ വെച്ച് എത്ര ദൂരം വേണമെങ്കിലും പറക്കാമെന്നുള്ള വിശ്വാസം."
🔻Story Line🔻
പത്മഭൂഷൻ ലഭിക്കുന്ന വെങ്കിടാചലത്തിന്റെ ഭൂതകാലത്തിലേക്കാണ് വിമാനം നമ്മെ കൊണ്ടുപോവുന്നത്.സ്വപ്നസാക്ഷാത്കാരത്തിനും തന്റെ പ്രണയിനിക്കും വേണ്ടി വെങ്കി തന്റെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന യാതനകളും പ്രയാസങ്ങളുമായി വിമാനം ടേക്ക് ഓഫ് ചെയ്യുന്നു.
🔻Behind Screen🔻
നവാഗതനായ പ്രദീപ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് വിമാനം.സജി തോമസ് എന്ന യുവാവിന്റെ സ്വപ്നങ്ങളും ജീവിതവുമാണ് വിമാനം എന്ന സിനിമയുടെ ഇതിവ്രത്തം.
ചെറുപ്പത്തിൽ തന്നെ വിമാനം എന്ന സ്വപ്നം തലക്ക് പിടിച്ച ഭിന്ന ശേഷിയുള്ള ഈ യുവാവ് ഏഴാം ക്ലാസിൽ പഠുത്തം നിർത്തി തന്റെ സ്വപ്നങ്ങൾ സാക്ഷാതകരിക്കാനുള്ള പരിശ്രമത്തിൽ ആയിരുന്നു.ഒടുവിൽ 15 വർഷങ്ങൾക്ക് ശേഷം വായനയിലൂടെ കരസ്ഥമാക്കിയ തന്റെ അറിവുകൾ വെച്ച് സ്വന്തമായി ഒരു വിമാനം രൂപകൽപന ചെയ്തു.ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലെ തങ്ക ലിപികളിൽ തന്റെ പേരും അദ്ദേഹം കൂട്ടിച്ചേർത്തു.അങ്ങനെയുള്ള സജിയുടെ ജീവിതമാണ് വിമാനത്തിലൂടെ സംവിധായകൻ തിരശീലയിൽ എത്തിച്ചിരിക്കുന്നത്.
എബി എന്ന ചിത്രവും ഏതാണ്ട് ഇതേ തീമോട് കൂടിയാണ് കഥ പറയുന്നത്.എന്നാൽ കഥ നടക്കുന്ന കാലഘട്ടവും കഥയിലെ എലമെന്റസും വ്യത്യസ്തമാണ്.യുവാക്കൾക്ക് പ്രചോദനമാവേണ്ട ഒരു ജീവിതമാണ് സജിയുടേത്.വിമാനത്തിന് നഷ്ടപ്പെട്ടതും അങ്ങനെയൊരു എലമെന്റാണ്.പ്രണയവും സ്വപ്നവും ഒരേ ട്രാക്കിൽ കൊണ്ടുവന്ന് കഥ പറഞ്ഞ് പോവുമ്പോൾ ഏതിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് സംവിധായകൻ പാടെ മറന്നത് പോലെ.
ഏതൊരു സിനിമയും കാണുന്ന ലാഘവത്തോടെ മാത്രമാണ് രണ്ടേകാൽ മണിക്കൂറും വിമാനം കണ്ടിരിക്കുക.കഥാപാത്രങ്ങളുമായി യാതൊരു അടുപ്പവും പ്രേക്ഷകർക്ക് തോന്നുന്നില്ല.നിർവികാരരായി സ്ക്രീനിൽ നടക്കുന്നതെല്ലാം നോക്കിക്കാണുന്നത് പോലെ മാത്രം.ഇടക്കിടെ കല്ലുകടിയാവുന്ന പാട്ടുകളും സീനുകളും ദൈർഘ്യം കൂട്ടാനല്ലാതെ മറ്റൊന്നിനും ഉപകരിച്ചിട്ടില്ല.നാടകീയത കലരുന്ന രംഗങ്ങളുടെ അതിപ്രസരം പറയാതെ വയ്യ.റിയൽ ലൈഫ് സിനിമയാക്കുമ്പോൾ അതിൽ സിനിമാറ്റിക്ക് എലമെന്റ്സ് ചേർക്കുക സ്വാഭാവികം.എന്നാൽ അവ തന്ത്രപരമായി ചേർത്തില്ലെങ്കിൽ പൊള്ളയായ കാഴ്ചകൾക്ക് നാം സാക്ഷിയാവേണ്ടി വരുമെന്നത് മറ്റൊരു വശം.വിമാനത്തിന്റെ കാര്യത്തിലും സംഗതി മറ്റൊന്നുമല്ല.
കണ്ടുപഴകിയ ക്ളീഷേ രംഗങ്ങൾ ബോറടിപ്പിക്കാൻ മാത്രം പോന്നതാവുന്നു.സ്വപ്നത്തിലും പ്രണയത്തിലും അതിശയോക്തി കലർത്തി സിനിമയുടെ ജീവൻ ആകെ തളർത്തിയത് പോലെ.സത്യത്തിൽ വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് അവസാന 30 മിനിറ്റിലാണ്.അവിടെ മാത്രമാണ് ഹൃദയസ്പർശിയായ കുറച്ച് രംഗങ്ങൾക്ക് സാക്ഷിയാവാൻ സാധിക്കുക.ആ രംഗങ്ങൾ മാത്രമാണ് മനസ്സിൽ തങ്ങി നിൽക്കുക.മറ്റുള്ളവയെല്ലാം നിർവികാരരായി കണ്ടുതീർക്കാവുന്ന കാഴ്ചകൾ മാത്രമാവുന്നു.
ആകെ മൊത്തത്തിൽ ശരാശരി അനുഭവം മാത്രം പകർന്ന അനുഭവമാകുന്നു ഈ വിമാനയാത്ര.

🔻On Screen🔻
പൃഥ്വിരാജിന്റെ തരക്കേടില്ലാത്ത പ്രകടനം സ്ക്രീനിൽ കാണാൻ കഴിഞ്ഞു.വെങ്കിടിയെ കഴിവതും ഭംഗിയാക്കിയിട്ടുണ്ട്.പുതുമുഖ നായിക ദുർഗ നല്ല പ്രകടനം കാഴ്ച വെച്ചു.ഇനിയും നല്ല വേഷങ്ങൾ കിട്ടട്ടെ എന്നാശംസിക്കുന്നു.
അലൻസിയറും സുധീർ കരമനയും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.നായികയുടെ അച്ഛൻ വേഷം ചെയ്ത കക്ഷി പരമബോർ ആയിരുന്നു.

🔻Music & Technical Sides🔻
ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തലസംഗീതം നന്നായിരുന്നു.അവസാന രംഗങ്ങളിലൊക്കെ ഫീൽ നൽകാൻ അത് സഹായിച്ചു.ഷെഹ്നാഥിന്റെ ഛായാഗ്രഹണവും നല്ലത് തന്നെ.
VFX വർക്കുകൾ പരമാവധി നന്നായിത്തന്നെ ചെയ്തിട്ടുണ്ട്.കൂടെ ആർട്ട് വർക്കും.

🔻Final Verdict🔻
അവസാന 30 മിനിറ്റ് മാത്രമാണ് ഈ വിമാനം ടേക്ക് ഓഫ് ചെയ്യുന്നത്.അതുവരെ കാണികളിൽ യാതൊരു ആകാംശയോ പ്രചോദനമോ വിമാനം ഉണ്ടാക്കുന്നില്ല.യാതൊരു പ്രതീക്ഷയും ഇല്ലാതെ പോയാൽ വിമാനം തൃപ്തിപ്പെടുത്തിയേക്കും.
NB : ഈ വിമാനത്തേക്കാൾ ഇഷ്ടം എബിയോട് തന്നെയാണ്.കാരണം വിമാനം സ്വപ്നങ്ങളെക്കാളേറെ പ്രണയത്തിന് പ്രാധാന്യം നൽകിയപ്പോൾ എബി പ്രണയത്തിനെക്കാളേറെ സ്വപ്നങ്ങൾക്കാന് പ്രാധാന്യം നൽകിയത്

My Rating :: ★★½
0 Comments