Dangerous Lies

May 27, 2020



🔻തങ്ങളുടെ ചെലവുകൾ നടത്തിപ്പോരുന്നതിന് പണം അത്യാവശ്യമായത് കൊണ്ടാണ് രാത്രിയിൽ കാറ്റി ഹോട്ടലിൽ ജോലി ചെയ്യുന്നത്. പതിവ് പോലെയൊരു ദിവസം ജോലിക്കിടയിൽ ഭർത്താവ് ആദത്തോട് ശൃംഗരിച്ച് നിൽക്കുന്ന സമയത്താണ് പെട്ടെന്നൊരാൾ ഹോട്ടലിലേക്ക് മോഷണത്തിനായി കയറിയത്. കുറച്ച് മല്പിടുത്തത്തിനുള്ളിൽ ആദം മോഷ്ടാവിനെ കീഴ്പ്പെടുത്തിയെങ്കിലും കാറ്റിക്ക് തന്റെ ജോലി നഷ്ടമായി. തുടർന്ന് ഒരു കെയർടേക്കറായി ജോലി നോക്കുകയായിരുന്നു കാറ്റി.

Year : 2020
Run Time : 1h 36min

🔻ലെനാർഡ്. കാറ്റി ഇപ്പോൾ ജോലി നോക്കുന്നത് അദ്ദേഹത്തിന്റെ വീട്ടിലാണ്. ലെനാർഡുമായി സൗഹൃദത്തിലാവാൻ കാറ്റിക്ക് അധികം സമയം വേണ്ടിവന്നില്ല. ഒരു മകളെപ്പോലെയും കൂട്ടുകാരിയെപ്പോലെയും ലെനാർഡ് കാറ്റിയെ പരിചരിച്ചു. തിരിച്ചു അങ്ങനെ തന്നെ. ഇതിനിടയിലേക്ക് ചിലർ വരുന്നതോട് കൂടി അവരുടെ ജീവിതം മാറിമറിയുകയാണ്.

🔻ഈ വർഷത്തെ netflix റിലീസുകളിൽ ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു ഇത്. ഒന്നര മണിക്കൂറിൽ സിമ്പിളായ ഒരു ക്രൈം ഡ്രാമ അവതരിപ്പിക്കുകയാണ് സംവിധായകൻ. പലപ്പോഴും അപ്രതീക്ഷിതമായ ട്വിസ്റ്റുകളും വഴിത്തിരിവുകളും കൊണ്ട് നമ്മെ തൃപ്തിപ്പെടുത്തുമ്പോഴും ഊഹിക്കാവുന്നവ കൂടി അവക്കിടയിലേക്ക് കയറിപ്പറ്റുന്നു. അതൊരു പോരായ്മയായി തോന്നുന്നില്ലെങ്കിൽ പോലും ആഖ്യാനം ഒരൽപം കൂടി വേഗത കൈവരിക്കാമായിരുന്നു എന്നൊരു ചിന്ത മനസ്സിൽ അവശേഷിക്കും. പ്രധാന കഥയിലേക്ക് വരാൻ സിനിമയുടെ പാതി സമയത്തോളം അപഹരിച്ചു എന്നതും പോരായ്മയായി മാറുന്നുണ്ട്. എങ്കിലും അമിതപ്രതീക്ഷ ഇല്ലാതിരുന്നതിനാൽ ഒരു കൊച്ചുസിനിമ എന്ന നിലയിൽ തൃപ്തികരമായ അനുഭവം തന്നെയാവുന്നുണ്ട് Dangerous Lies.

🔻ചുറ്റുമുള്ള കഥാപാത്രങ്ങളുടെ സ്വഭാവം പോലും പൊടുന്നനെ മാറിമറിയുന്ന രീതിയിലുള്ള കഥയുടെ അവതരണം മിസ്റ്ററിക്ക് ആക്കം കൂട്ടുന്നുണ്ട്. അത് തന്നെയാണ് സിനിമയുടെ പ്രത്യേകതയും. ഇപ്പോഴും എന്തും സംഭവിക്കാം എന്ന തോന്നൽ കാഴ്ചയിലുടനീളം നമ്മെ വേട്ടയാടും. അത്തരത്തിൽ സർപ്രൈസ് നൽകിയ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. ഏതെങ്കിലും കഥാപാത്രത്തെ മെൻഷൻ ചെയ്താൽ ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ അതിന് മുതിരുന്നില്ല.

🔻FINAL VERDICT🔻

എടുത്തുപറയത്തക്ക പുതുമകൾ യാതൊന്നും ചിത്രം ഓഫർ ചെയ്യുന്നില്ലെങ്കിലും വെറും നേരമ്പോക്കിനായി കണ്ടുതീർക്കാവുന്ന സിനിമയെന്ന നിലയിൽ ഈ ചിത്രം തൃപ്തി നൽകിയേക്കും. മേല്പറഞ്ഞ പോരായ്മകളൊക്കെയും ഓർമ്മിച്ചുകൊണ്ട് തന്നെ കാണുക. Netflix റിലീസുകളിൽ മിനിമം നിലവാരം പുലർത്തുന്ന ചുരുക്കം സിനിമകളുടെ പട്ടികയിൽ ഒരു സ്ഥാനം Dangerous Liesനുമുണ്ടാവും.

B RATES ★★★☆☆

ചിത്രം Netflixലും ടെലിഗ്രാം ചാനലിലും ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments