🔻ഉറക്കമുണർന്നപ്പോൾ അയാൾ പാതി മനുഷ്യനും പാതി റോബോട്ടുമായിരുന്നു. താൻ എവിടെയാണെന്നോ എന്താണ് ചുറ്റും സംഭവിക്കുന്നതെന്നോ അയാൾക്ക് അറിവില്ലായിരുന്നു. ഹെൻറിയുടെ ഭാര്യയാണ് കാര്യങ്ങൾ അദ്ദേഹത്തോട് അവതരിപ്പിച്ചത്. പ്രോഗ്രാമിങിന്റെ ഭാഗമായി സംസാരശേഷി കൂടി അദ്ദേഹത്തിന് അപ്ലോഡ് ചെയ്യേണ്ട സമയത്താണ് അവരെ ആക്രമിക്കാൻ ഒരു സംഘമെത്തിയത്. അവരിൽ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടമായി പിന്നീട്.
Year : 2015
Run Time : 1h 36min
🔻First Person POV അല്ലെങ്കിൽ ഫൗണ്ട് ഫൂട്ടേജ് ക്യാമറ വർക്കുകളുള്ള പല സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും അതിലൊരു ആക്ഷൻ സിനിമ കാണുന്നത് ആദ്യമാണ്. സത്യത്തിൽ വേറിട്ടൊരു അനുഭവം തന്നെയായിരുന്നു ഈ സിനിമ. തുടക്കം മുതൽ ഒടുക്കം വരെ നായകന്റെ POVയിൽ മാത്രം നോക്കിക്കാണുന്ന രംഗങ്ങൾ. അതിൽ ആക്ഷൻ സീൻ അടക്കം ഉൾപ്പെടും. അതിന്റെ ചടുലത കണ്ടറിയേണ്ടത് തന്നെ. അമ്മാതിരി വേഗതയാണ് ഓരോ രംഗങ്ങൾക്കും. ഇത്തരത്തിലുള്ള POV കണ്ടിട്ടില്ലാത്തവർക്ക് ആദ്യമൊരു ബുദ്ധിമുട്ട് തോന്നിയേക്കാമെങ്കിലും കുറച്ച് കഴിഞ്ഞാൽ താല്പര്യം ജനിപ്പിക്കുന്ന ഒരനുഭവം തന്നെയാവും ഹെൻറിയുടെ അഡ്വഞ്ചർ.
🔻ടെക്നിക്കലി ഗംഭീരമാണ് ചിത്രം. ക്യാമറവർക്കുകൾ ആയാലും ആക്ഷൻ കൊറിയോഗ്രാഫി ആയാലും സൗണ്ട് മിക്സിങ്ങ് ആയാലും എല്ലാം ഒന്നിനൊന്ന് മികവ് പുലർത്തുന്നു. അതൊക്കെയും ആസ്വാദനത്തെ നന്നായി എലവേറ്റ് ചെയ്യുന്നുണ്ട്. കഥയിൽ കാര്യമായ ഗതിമാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ലെങ്കിലും ക്ഷണനേരം കൊണ്ടാണ് ഓരോ രംഗങ്ങളും മാറിമറിയുന്നത്. ഒരു മയവുമില്ലാത്ത ആക്ഷൻ സീനുകളായത് കൊണ്ട് തന്നെ പലയിടത്തും ചോരപ്പുഴ തന്നെയുണ്ട്. അതൊക്കെ മനസ്സിൽ വെച്ച് വേണം കാണാനിരിക്കാൻ.
🔻FINAL VERDICT🔻
ഒരു വീഡിയോ ഗെയിം കളിക്കുന്ന ലാഘവത്തോടെ ഇ സിനിമ കാണാനിരിക്കുക. First person POV ഗെയിമുകളിൽ പുതുമ അല്ലാത്തതിനാൽ വലിയ പ്രശ്നം തോന്നാൻ ഇടയില്ല. വയലന്റായ ആക്ഷൻ സീനുകൾ ഉള്ളത് കൊണ്ട് അതിനോട് താല്പര്യമില്ലാത്തവർ കാണാതിരിക്കുന്നതാണ് നല്ലത്. വേറിട്ട അനുഭവങ്ങൾ തേടിപ്പിടിക്കുന്നവർക്ക് നല്ലൊരു ചോയ്സ് സമ്മാനിക്കുന്നു ഹെൻറി.
AB RATES ★★★½