🔻മാജിക്കും ലോജിക്കും പലപ്പോഴും കാന്തങ്ങളുടെ ഇരു വശങ്ങൾ പോലെയാണ്. അങ്ങ് ചേർന്ന് പോവുകയേ ഇല്ല. പല സിനിമകളിലും മാജിക്ക് സീനുകളുടെ മേക്കിങ്ങ് അമ്പരപ്പിച്ചിട്ടുണ്ടെങ്കിലും ഒരു പരിധി കവിഞ്ഞാൽ വിരസമായി മാറാനും സാധ്യതയുണ്ട്. ഈ സീരീസിൽ ഭൂരിഭാഗവും നമ്മെ തൃപ്തിപ്പെടുത്താനാവുമ്പോഴും ചില crucial രംഗങ്ങളുടെ അവതരണം അൽപ്പം sillyയായി തോന്നും. ഇത്തരത്തിലുള്ള രംഗങ്ങൾ ഒരൽപ്പം സഹിക്കാനായാൽ തൃപ്തികരമായ ഒരു സീരീസ് ആസ്വദിക്കാം.
Year : 2018
Episode : 13
Run Time : 40-45min
🔻ലോകപ്രശസ്തനായ മജീഷ്യൻ കാമറൂൺ ബ്ലാക്ക് തന്റെയൊരു മാജിക്ക് ഷോവിന് ശേഷം അപകടത്തിൽ പെടുകയും പോലീസ് പിടിയിലാവുകയും ചെയ്യുന്നിടത്താണ് കഥയുടെ തുടക്കം. അവിടെ തന്നെ ഒരു സത്യം വെളിപ്പെടുകയാണ്. തന്നെയാരോ മനഃപൂർവ്വം അപകടത്തിൽ കുടുക്കിയതാണെന്ന് ബോധ്യമാവുന്നതോടെ FBIയുമൊത്ത് തന്റെ Deception ടീമിന്റെ സഹായത്തോടെ സത്യം തെളിയിക്കാൻ ഇറങ്ങുന്നു. എന്നാൽ വഴിയിൽ പ്രതീക്ഷിക്കാത്ത വിധത്തിൽ അനേകം കേസുകൾ വന്ന് പെടുന്നു. തുടർന്ന് അവയൊക്കെയും തെളിയിക്കാൻ കാമറൂണും ടീമും ഇറങ്ങിപ്പുറപ്പെടുന്നു.
🔻ഏറെ താൽപര്യമുണർത്തുന്ന തുടക്കമായിരുന്നു സീരീസിന്റെത്. കാമറൂണിന്റെ സ്റ്റൈലിഷ് ഇൻട്രോയും തുടർന്നുള്ള മാജിക്ക് ഷോയുമൊക്കെ interesting ആയി അവതരിപ്പിച്ചിട്ടുണ്ട്. തുടർന്ന് കഥയിലേക്ക് നേരിട്ട് കടക്കുകയും ചെയ്യുമ്പോൾ അടുത്ത എപ്പിസോഡുകൾ കാണാനുള്ള ആഗ്രഹം നമ്മിൽ ഉടലെടുക്കും. എന്നാൽ ഓരോ എപ്പിസോഡിലും ഓരോ കേസുകൾ തെളിയിക്കുന്ന രീതിയിലുള്ള അവതരണം ഇടക്കെങ്കിലും ആസ്വാദനത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. ഒരു സീരീസ് എന്ന നിലയിലുള്ള തുടർച്ച അത്തരം എപ്പിസോഡുകളിൽ നഷ്ടമാവുന്നുണ്ട്. രണ്ടോ മൂന്നോ ഫാക്റ്ററുകൾ മാത്രമാണ് ആ തുടർച്ച നിലനിർത്തുന്നത് എന്ന് തോന്നിപ്പോവും. ചില കേസുകൾ കഥയുമായി ഒരു ബന്ധവുമില്ലെങ്കിലും കണ്ടിരിക്കാം എന്ന് തോന്നും. അതിനിടയിലാണ് മാജിക്കിലെ അതിശയോക്തി പ്രകടമാവുന്നത്. 'Magic Is All About Deception' എന്നിടക്ക് പറയുന്നത് കാണികളെ കളിയാക്കാനാണോ എന്ന് തോന്നിയിരുന്നു. എങ്കിലും ആ ഫ്ലോവിൽ അതങ്ങ് ഗൗനിക്കാതെ വിടാം. ഒടുവിൽ നല്ലൊരു പ്ലോട്ട് മുന്നിലേക്കിട്ട് ആദ്യ സീസൺ അവസാനിക്കുമ്പോൾ അടുത്ത സീസൺ റിലീസ് ആവാനുള്ള കാത്തിരിപ്പിലാഴ്ത്തുന്നുണ്ട് സംവിധായകൻ.
🔻Jack Cutmore-Scottന്റെ വളരെ സ്റ്റൈലിഷായ പ്രകടനം മാജിക്ക് ഉൾപ്പെടുന്ന രംഗങ്ങളെ മികവുറ്റതാക്കുന്നുണ്ട്. സീരീസിലെ ചില ഡയലോഗുകളും ഹൈലൈറ്റാണ്. Jackന്റെ ഡയലോഗ് ഡെലിവറിയും നന്നേ രസിപ്പിക്കുന്നുണ്ട്. കൂടെ അഭിനയിച്ചവരും തങ്ങളുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്. മികച്ചുനിൽകുന്ന ഛായാഗ്രഹണവും മാജിക്ക് നമ്പറുകളും പശ്ചാത്തലസംഗീതവും സീരീസിന്റെ പേസിങ്ങിന് സഹായകമാവുന്നുണ്ട്.
🔻FINAL VERDICT🔻
ലോജിക്ക് ഇല്ലായ്മയും ലൂപ്പ് ഹോളുകളും ചില രംഗങ്ങളിൽ കാണാനാവുമെങ്കിലും അവയൊക്കെ ഗൗനിക്കാതെയിരുന്നാൽ നല്ലൊരു അനുഭവം തന്നെയാവും Deception സമ്മാനിക്കുക. കാഴ്ച തുടങ്ങിയാൽ തുടർന്ന് കാണാനുള്ള ജിജ്ഞാസ ഓരോ എപ്പിസോഡും ജനിപ്പിക്കുന്നുണ്ട്. പോരായ്മകൾ ഉണ്ടെങ്കിൽ കൂടി നിരാശ നൽകില്ല ഈ സീരീസ്. നല്ലൊരു ending കൂടി അവസാന എപ്പിസോഡിൽ സമ്മാനിക്കുമ്പോൾ അടുത്ത സീസണിനായുള്ള കാത്തിരിപ്പ് തുടങ്ങും എന്ന് തീർച്ച.
AB RATES ★★★☆☆