Beyond The Edge
October 11, 2019🔻ഈ ലോകത്ത് സൂപ്പർ പവറുള്ളവർ ഒരുപാടുണ്ട്. അതിൽ താനുദ്ദേശിക്കുന്ന കാര്യത്തിനായി കഴിവുള്ളവരെ തിരഞ്ഞെടുക്കുക. ഒറ്റ രാത്രി കൊണ്ട് ആ കാര്യം നേടിയെടുക്കുക. ഇല്ലെങ്കിൽ നഷ്ടപ്പെടുക തന്റെ ജീവൻ തന്നെയാണ്. കസീനോയിൽ മറ്റൊരുവന്റെ കരവിരുത് കാരണം തനിക്കുണ്ടായ വമ്പൻ നഷ്ടം നികത്താൻ മൈക്കിളിന് അത് മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.
Year : 2018
Run Time : 1h 41min
🔻സിനിമയുടെ ടെക്നിക്കൽ സൈഡിനെ കുറിച്ച് തന്നെ ആദ്യം പറയട്ടെ. അതിഗംഭീരമാണ് ഛായാഗ്രഹണവും വിഷ്വൽ എഫക്ട്സും. കണ്ണഞ്ചിപ്പിക്കുന്ന എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന കാഴ്ചാവിരുന്ന്. സിനിമയെ മുഴുവൻ സമയവും താങ്ങിനിർത്തുന്നത് ഈ ഘടകമാണെന്നതാണ് സത്യം. ഒപ്പം ചടുലതയേറിയ എഡിറ്റിംഗും.
🔻എന്നാൽ ഈ മികവിനോളം പോന്ന കഥയായിരുന്നില്ല ചിത്രത്തിന്റേത്. മികച്ച രീതിയിൽ തുടങ്ങുകയും പിന്നീട് ശരാശരിയിൽ ഒതുങ്ങുകയും ചെയ്യുന്നുണ്ട് തിരക്കഥ. ഇത് പലപ്പോഴും നമുള്ള ഫീൽ ചെയ്യുകയും ചെയ്യും. എങ്കിലും വിഷ്വലി പുലർത്തുന്ന മികവ് കൊണ്ട് ഒരു പരിധി വരെ മടുപ്പില്ലാതാക്കാൻ സാധിച്ചിട്ടുണ്ട്. BGM വർക്കുകളും ശരാശരി നിലവാരമേ പുലർത്തുന്നുള്ളൂ.
🔻നായകൻറെ സ്റ്റൈലൻ പ്രകടനം ഹൈലൈറ്റ് ആണ്. ബാക്കിയുള്ളവരും മോശമാക്കിയില്ല. Antonio Banderas ചെറിയൊരു വേഷത്തിൽ വരുന്നുണ്ട്. ഒരുപക്ഷെ ചിത്രത്തിനൊരു രണ്ടാം ഭാഗം ഉണ്ടായാൽ മുഴുനീള റോളിൽ പുള്ളിയെ കാണാനാവും.
🔻FINAL VERDICT🔻
കഥയെപറ്റി കൂടുതൽ വാചാലരാവാതിരുന്നാൽ ദൃശ്യമികവ് പുലർത്തുന്ന ഒരു ഫാന്റസി ചിത്രം ആസ്വദിക്കാം. നേരം പോക്കിനായി മാത്രം ചിത്രത്തെ സമീപിക്കുക. പ്രതീക്ഷകളൊന്നുമില്ലാതെ കാണാനിരുന്നാൽ നമ്മെ തൃപ്തിപ്പെടുത്താതിരിക്കാൻ വഴിയില്ല.
AB RATES ★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments