Midsummer's Equation

October 08, 2019



🔻കഥാപാത്രങ്ങൾ എത്രയേറെ ശക്തമാവുന്നോ അത്രയേറെ ഒരു ത്രില്ലർ നമുക്ക് ആസ്വാദനം നൽകും. ശക്തം എന്നത് ഇമോഷണലി കൂടി ആവാം. ഒരുപക്ഷെ ത്രില്ലർ എന്നതിനേക്കാളേറെ ഇമോഷണൽ ഡ്രാമ എന്ന നിലയിൽ പല ചിത്രങ്ങളും നമുക്ക് ആസ്വദിക്കാൻ സാധിക്കും. അത്തരത്തിൽ ഒന്നാണ് ഈ ചിത്രം. Suspect X എന്ന ക്ലാസിക്ക് ജാപ്പനീസ് ത്രില്ലറിന്റെ Sequel എന്ന് നമുക്ക് പറയാൻ സാധിക്കും ഈ ചിത്രത്തെ.

Year : 2013
Run Time : 2h 9min

🔻സിനിമയെ പറ്റി എത്രത്തോളം കുറച്ചറിയുന്നുവോ അത്രത്തോളം നല്ലതാണ് ആസ്വാദനത്തിന്. എങ്കിലും ഒരു സൂചന നൽകാം. ഫിസിസിസ്റ്റായ Manabu ഒരു ഗവേഷണത്തിന്റെ ആവശ്യത്തിനായി Hariguaraയിലെത്തുകയും അവിടെ അദ്ദേഹം താമസിച്ചിരുന്ന മോട്ടലിൽ ഒരു കൊലപാതകം അരങ്ങേറുകയും ചെയ്യുന്നു. തുടർന്ന് അതിന്റെ ചുരുളഴിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

🔻സിനിമയുടെ ഏറ്റവും മികച്ച ഘടകം കഥാപാത്രനിർമ്മിതിയാണ്. സ്‌ക്രീനിൽ വരുന്നവർക്കെല്ലാം വ്യക്തമായ ക്യാരക്ടർ സ്കെച്ച് നൽകിയിട്ടുണ്ട് എന്ന് പറയാം. അവിടെയാണ് സിനിമയുടെ കഥ വികസിക്കുന്നതും വഴിത്തിരിവുകളും സസ്പെൻസുകളും അരങ്ങേറുന്നതും. ഓരോ ചെറിയ സൂചനകൾ ഇടവേളകളിൽ നൽകി നമ്മെകൊണ്ട് ചിന്തിപ്പിക്കുകയും എന്നാൽ അതിനെ കവച്ചുവെക്കുന്ന മറ്റൊരു കഥ വീണ്ടും ഉടലെടുക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ കാഴ്ചക്കാരെ വെറുതെയിരുത്താതെ അവരെയും സിനിമയുടെ ഭാഗമാക്കി കൊണ്ടുപോവാൻ കഥക്ക് സാധിച്ചിട്ടുണ്ട്. സിനിമ ആവശ്യപ്പെടുന്ന വേഗതയിൽ മാത്രമാണ് സഞ്ചാരമെങ്കിലും വിരസത നമുക്ക് തോന്നുകയേ ഇല്ല.

🔻കഥാപാത്രങ്ങളുടെ വൈകാരികത ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ. ഒരു കൊച്ചുകുട്ടിക്ക് പോലും ഇമോഷണൽ ബാക്ക്ഡ്രോപ്പ് നൽകി കഥ അവസാനിക്കുമ്പോൾ രഹസ്യങ്ങളുടെ കൂമ്പാരമാണ് നമ്മെ കാത്തിരിക്കുന്നത്. ബ്രില്യന്റ് എന്ന് തോന്നും വിധമുള്ള ക്യാരക്ടർ ഡെവലപ്മെന്റ് തന്നെയാണ് അതിന് കാരണം. ഒപ്പം മികച്ച പ്രകടനങ്ങളും ഓരോരുത്തരും കാഴ്ചവെച്ചിട്ടുണ്ട്. ഇമോഷണലി എല്ലാ കഥാപാത്രങ്ങളെയും നമുക്ക് കണക്റ്റ് ചെയ്യാൻ സാധിക്കുന്നിടത്ത് ചിത്രം വിജയിക്കുന്നു.

🔻പശ്ചാത്തലസംഗീതം മാത്രമാണ് ആകെയൊരു പോരായ്മയായി തോന്നിയത്. ചില രംഗങ്ങളിൽ ത്രില്ലർ പരിവേഷം സ്വീകരിക്കുമ്പോഴും വളരെ ഫ്‌ളാറ്റായ സംഗീതമാണ് അവിടെയും ഉപയോഗിച്ചിരിക്കുന്നത്. ആ രംഗങ്ങളെ എലവേറ്റ് ചെയ്യാൻ സംഗീതത്തിന് സാധിച്ചിട്ടില്ല. എങ്കിലും അഭിനേതാക്കളുടെ പ്രകടനം ആ രംഗങ്ങളെയും പിടിച്ച് നിർത്തുന്നുണ്ട്. മനോഹരമായ ഛായാഗ്രഹണവും എടുത്ത് പറയേണ്ടതാണ്.

🔻FINAL VERDICT🔻

Suspect Xന്റെ രചയിതാവിൽ നിന്ന് ആറാമത്തെ സംരംഭം സിനിമയായപ്പോൾ വളരെ മികച്ച ഇമോഷണൽ-മിസ്റ്ററി-ഡ്രാമയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ ഇമോഷൻസിന് വളരെയേറെ പ്രാധാന്യം നൽകുന്ന, ഊഹിക്കാവുന്നതിനുമപ്പുറം വഴിത്തിരിവുകൾ നിറഞ്ഞ നല്ലൊരു അനുഭവം. തീർച്ചയായും നഷ്ടബോധം ഉണ്ടാവാത്ത ഒന്നാവും ഈ ചിത്രം.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments