The Odd Family : Zombie On Sale
October 11, 2019🔻ഒരു സോമ്പി മൂവി എങ്ങനെയാവും എന്നൊരു കൺസെപ്റ്റ് നമ്മുടെ മനസ്സിൽ ഉണ്ടാവും. അതിൽ പ്രതീക്ഷിക്കുക ഹൊറർ-സ്ലാഷർ ടൈപ്പ് തന്നെയാവും. എന്നാൽ അതിൽ കോമഡി കൂടി ഉൾപ്പെടുത്തുക എന്നത് ശ്രമകരമായ കാര്യമാണ്. Shaun Of The Dead അടക്കമുള്ള ചിത്രങ്ങൾ ആ കാര്യത്തിൽ വിജയിച്ചതാണ്. ഈ ചിത്രവും സോമ്പി-കോമഡി കൺസെപ്റ്റിൽ ഒരുങ്ങിയ ഒന്നാണ്. ആ കാര്യത്തിൽ ചിത്രം വിജയിച്ചിട്ടുമുണ്ട്.
Year : 2019
Run Time : 1h 52min
🔻ഇത്തവണ നമ്മുടെ സോമ്പികൾ മനുഷ്യമാംസത്തെയല്ല ക്യാബേജിനെയാണ് പ്രണയിക്കുന്നത്. അതാണ് ഹൈലൈറ്റ്. അവിടെ തുടങ്ങുന്ന നർമ്മമുഹൂർത്തങ്ങൾ അങ്ങ് ക്ലൈമാക്സ് വരെ നീളുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഒപ്പം ആവശ്യത്തിന് മാത്രം വയലൻസ് ഉപയോഗിച്ചതും ആസ്വാദനത്തിന് ഗുണം ചെയ്തിട്ടുണ്ട്.
🔻കുറെ രംഗങ്ങൾ ഹൈലൈറ്റ് ചെയ്ത് പറയണമെന്നുണ്ട്. പക്ഷെ കാണുമ്പോഴുള്ള രസം നഷ്ടപ്പെടുമെന്നതിനാൽ അവ പറയുന്നില്ല. ഒരു കുടുംബത്തെ ഫോക്കസ് ചെയ്ത് തുടങ്ങുന്ന കഥയിൽ അവരുടെ ബന്ധങ്ങൾ ഭംഗിയായി വരച്ചിടുന്നുണ്ട്.അച്ഛൻ ഉൾപ്പടെ ആ ഫ്രയിമിലേക്ക് വരുന്ന രീതി വളരെ രസകരമാണ്. തുടർന്ന് ഒരു സോമ്പിയെ കിട്ടുന്നതും അതിനെ അവർ എങ്ങനെ ഉപയോഗിക്കുന്നു എന്നതുമൊക്കെയായി ഫൺ റൈഡ് തന്നെയാണ് സിനിമയിലുടനീളം. ഒട്ടും മടുപ്പില്ലാതെ കണ്ടിരിക്കാൻ സാധിക്കും.
🔻FINAL VERDICT🔻
കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ തിരക്കഥയാണെങ്കിൽ കൂടി സ്ലാഷർ ജേണറിനോടും നീതി പുലർത്താൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. കുറെ ചിരിക്കാനും ഇത്തിരി വയലൻസ് ആസ്വദിക്കാനുമായി തീർച്ചയായും കാണാവുന്ന ചിത്രം തന്നെയാണിത്.
AB RATES ★★★☆☆
0 Comments