Between Two Ferns : The Movie

October 08, 2019



🔻സെലിബ്രിറ്റികളെ തന്റെ ഷോയിലേക്ക് ഗസ്റ്റുകളായി വിളിക്കുക. എന്നിട്ട് അടപടലം ട്രോളുക. ഇതാണ് Between Two Ferns എന്ന പരിപാടിയുടെ ലക്ഷ്യം. അതിന്റെ അവതാരകനായ Zack Galifianakis അത് ഭംഗിയായി നിറവേറ്റുന്നുമുണ്ട്. ആ Talk Showയെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ് Netflix പുറത്തിറക്കിയ ഈ ചിത്രം.

Year : 2019
Run Time : 1h 22min

🔻ഈ ടോക്ക് ഷോയുടെ പൊതുസ്വഭാവം പുലർത്തിക്കൊണ്ട് തന്നെ ചെറിയ രീതിയിലുള്ള ഒരു കഥ ഒരുക്കിയിരിക്കുകയാണ് ചിത്രം. രണ്ട് ആഴ്ച കൊണ്ട് 10 സെലിബ്രിറ്റികളുമായി ടോക്ക് ഷോ നടത്തുക എന്നൊരു വെല്ലുവിളി നായകന് മുന്നിൽ വരുന്നു. അതിനായി നടത്തുന്ന യാത്രയും അതിലൂടെ സംഭവിക്കുന്ന കാര്യങ്ങളും ടോക്കുകളും രസകരമായി ഒരുക്കിയിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു മുഴുനീള കോമഡി കണ്ടന്റ് നിറഞ്ഞ് നിൽക്കുന്ന ചിത്രമെന്ന നിലയിൽ മടുപ്പില്ലാത്ത ഒന്നര മണിക്കൂർ സമ്മാനിക്കുന്നു ഈ ചിത്രം.

🔻Mathew MacConaughey, Brie Larson, Keanu Reeves, Paul Rudd തുടങ്ങി സെലിബ്രിറ്റികളുടെ നീണ്ട നിര തന്നെയുണ്ട് ചിത്രത്തിൽ. അവരെയൊക്കെ കളിയാക്കുന്നതും ട്രോളുന്നതും ഏറെ ചിരിപ്പിക്കുന്നുണ്ട്. ശരിക്കും Abuse പോലെ തന്നെയാണ് പല ഡയലോഗുകളും. പക്ഷെ പരിപാടി തന്നെ അങ്ങനെയായത് കൊണ്ട് ആ മൈന്റ് സെറ്റിൽ അത് ചിരി ഉണർത്തും. ഒടുവിൽ പടം കഴിഞ്ഞ് ക്രെഡിറ്റ് സീനിൽ ഉൾപ്പടെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപിടി ഡയലോഗുകൾ ഉണ്ട്. തുടക്കം മുതൽ ഒടുക്കം വരെ ഒരു ചെറിയ സ്റ്റോറി ലൈനിൽ ഒരുപാട് ചിരിച്ച് കണ്ടുതീർക്കാം ചിത്രം.

🔻FINAL VERDICT🔻

ഒരു Sit-Com എന്ന പോലെ സ്വഭാവം പുലർത്തുന്ന ടോക്ക് ഷോ സിനിമയാവുമ്പോൾ എത്രത്തോളം പ്രേക്ഷകരെ രസിപ്പിക്കാമോ അത്രത്തോളം ചിരി ഉണർത്തുന്നുണ്ട് ചിത്രം. പ്രത്യേകിച്ച് ലോജിക്കോ കഥയോ നോക്കാതെ ചിരി മാത്രം പ്രതീക്ഷിച്ച് കാണാനിരുന്നാൽ ഒരു നിരാശയും നൽകില്ല എന്നുറപ്പ്. മാത്രമല്ല ഷോ കാണാൻ ചെറിയൊരു ആഗ്രഹവും നമുക്ക് തോന്നും.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments