Booksmart

October 10, 2019



🔻ജീവിതത്തിൽ ഉയർച്ചയിലെത്താൻ മറ്റെല്ലാ വിനോദങ്ങളും മാറ്റിവെച്ച് പഠനത്തിൽ തന്നെ ഏർപ്പെടണം എന്നുണ്ടോ.? അങ്ങനെയായിരുന്നു ആ ദിവസം വരെ മോളിയും ആമിയും കരുതിയിരുന്നത്. എന്നാൽ ആ തെറ്റിദ്ധാരണ മാറിക്കിട്ടാൻ കൂടെയുള്ളവരോട് അഡ്മിഷൻ കിട്ടിയ കോളേജുകളെ പറ്റി തിരക്കേണ്ടി വന്നു അവർക്ക്. ഇത്ര പഠിച്ച് മാർക്ക് വാങ്ങിയ തങ്ങൾക്കും ഒരുപോലെ ജീവിതം ആഘോഷിച്ച് നടന്നവർക്കും അഡ്മിഷൻ കിട്ടിയിരിക്കുന്നത് ഒരേ കോളേജിൽ. അവിടെയാണ് അവർക്ക് സ്വബോധം നേരെവീണത്. ജീവിതം ആഘോഷിക്കേണ്ട സമയം കൂടി അവർക്ക് നഷ്ടമായിരിക്കുന്നു.

Year : 2019
Run Time : 1h 42min

🔻നാളെ തങ്ങളുടെ Graduation Day ആണ്. ഇനിയൊരു രാത്രി മാത്രമാണ് അവർക്ക് മുന്നിലുള്ളത്. അവിടെയെങ്കിലും അവർ അർമാദിക്കാൻ ശ്രമിച്ചില്ലെങ്കിൽ പിന്നെ അങ്ങനെയൊന്ന് ജീവിതത്തിൽ ഉണ്ടാവില്ല. രണ്ടും കൽപിച്ച് അവരൊരു പാർട്ടിക്ക് ഇറങ്ങിപ്പുറപ്പെടുന്നു. പിന്നെ നടന്നത് കണ്ടറിയുക.

🔻To All The Boys I've Loved Before, Eighth Grade, Love Simon, Midnight Sun തുടങ്ങി നന്നായി ആസ്വദിച്ച ഒരുപിടി coming of age കാറ്റഗറിയിലുള്ള സിനിമകൾ കഴിഞ്ഞ വർഷങ്ങളിലായി ഹോളിവുഡിൽ ഇറങ്ങിയിരുന്നു. ഈ വർഷം ഇതുവരെയൊന്നും കാണാനായില്ല എന്ന വിഷമം ഉള്ളിലിരിക്കുമ്പോഴാണ് Booksmart റിലീസ് ആയത്. ഒന്നും പ്രതീക്ഷിക്കാതെ കണ്ടുതുടങ്ങിയതാണ്. ലഭിച്ചതോ ഒരു കിടിലൻ സിനിമയും. ഒരുപക്ഷെ മറ്റുള്ളവയെക്കാൾ ആസ്വദിക്കാൻ സാധിച്ച ഒന്ന്.

🔻കേന്ദ്രകഥാപാത്രങ്ങളുടെ അവതരണം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. നല്ല സുഹൃത്തുക്കൾ. മറ്റുള്ളവരുടേതിൽ നിന്ന് മാറി അവരുടേതായ ലോകത്ത് ജീവിതം ആസ്വദിക്കുന്നവർ. എല്ലാ കാര്യങ്ങൾക്കും അവർ തന്നെ നിശ്ചയിച്ച പരിധിക്കുള്ളിൽ ജീവിക്കുന്നവർ. അങ്ങനെയുള്ള രണ്ട് പേർ Break Some Rules എന്ന ചിന്തയുമായി ഇറങ്ങിപ്പുറപ്പെടുന്നത് തന്നെയാണ് ഏറ്റവും രസകരം. അതിന്റെ ഏറ്റവും മികച്ച അവതരണമാണ് Booksmartൽ നമുക്ക് കാണാനാവുക. ഒപ്പം ഡയലോഗുകളിലെ കോമിക് നമ്പറുകൾ ക്ഷണനേരം കൊണ്ട് ചിരി ഉണർത്തുന്നുണ്ട്.

🔻ഒരു ടീനേജ് കാലഘട്ടത്തിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാവുന്ന ആശയക്കുഴപ്പങ്ങളും ബുദ്ധിമുട്ടുകളും പല കഥാപാത്രങ്ങളിലൂടെ പറഞ്ഞ് പോവുകയാണ് സംവിധായക. ഫോക്കസ് ആമിയിലും മോളിയിലും ആണെങ്കിൽ കൂടി ബാക്കിയുള്ളവർക്കും കൃത്യമായ സ്‌പേസ് നൽകുന്നുണ്ട്. റയാനും നിക്കും ജെറാഡുമൊക്കെ പല വിധത്തിൽ നമ്മുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുന്നുണ്ട്. അത്തരത്തിൽ കഥാപാത്രങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കൃത്യമായ കണക്കുകൂട്ടൽ കഥയിൽ കാണാൻ സാധിക്കും.

🔻Beanie Feldsteinന്റെ ഗംഭീര പ്രകടനം സിനിമയുടെ ഭൂരിഭാഗം സമയവും ഉണർവ്വേകുന്നുണ്ട്. വളരെ എനർജെറ്റിക്ക് ആണ് മോളിയെന്ന കഥാപാത്രം. അൽപ്പം ഉൾവലിഞ്ഞ, മോളിയോട് മാത്രം സൗഹൃദം പങ്കിടുന്ന ആമിയായി Kaitlyn Dever മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. ഇവരുടെ കാസ്റ്റിങ്ങ് അപാരമെന്നേ പറയാനുള്ളൂ. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും രസകരമാണ്.

🔻അടിപൊളി സൗണ്ട്ട്രാക്കുകളാൽ സമ്പന്നമാണ് ചിത്രം. ഒരുപോലെ കേൾക്കാൻ ഇമ്പമുള്ളതും എനർജി ലെവൽ High ആക്കുന്ന തരത്തിലുമുള്ള പാട്ടുകൾ സിനിമയിലുണ്ട്. ഒപ്പം കിടിലൻ പശ്ചാത്തലസംഗീതവും. കൂട്ടിന് മനോഹരമായ രംഗങ്ങളും. ചില സീനുകളിലെ കളറിങ്ങ് വേറിട്ട് നിൽക്കുന്നുണ്ട്.

🔻FINAL VERDICT🔻

Repeat Watchന് നമ്മെ പ്രേരിപ്പിക്കുന്ന ഒരു കിടിലൻ Coming Of Age മൂവിയാണ് Booksmart. രസകരമായ കഥാപാത്രങ്ങളും ചിരി പകരുന്ന നർമ്മമുഹൂർത്തങ്ങളും ഇഷ്ടം തോന്നുന്ന സൗണ്ട്ട്രാക്കുകളും +ve മൂഡിൽ സഞ്ചരിക്കുന്ന കഥയുമെല്ലാമായി ഒരുപാട് ആസ്വദിച്ച് കണ്ട ചിത്രം. ഈ കാറ്റഗറി ഇഷ്ടപ്പെടുന്നവർ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരനുഭവമാണ് Booksmart.

AB RATES 

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments