🔻ഒരു കാര്യവുമില്ലാതെ കാണാതെ മാറ്റിവെക്കുന്ന ചില സിനിമകളുണ്ട്. എന്റെയൊരു സ്വഭാവത്തിന് സജസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കാണാനുള്ള താല്പര്യം കുറയാറുണ്ട്. GOT അതിന് ഉത്തമ ഉദാഹരണം ആണ്. ഈ സിനിമ അങ്ങനെയൊരു കാറ്റഗറിയിൽ വരില്ലെങ്കിലും കാണാതെ മാറ്റിവെച്ചതാണ്. ഇന്നലെ ലാപ്പിൽ പരതിയപ്പോൾ യാദൃശ്ചികമായി കണ്ണിൽ പെടുകയും എങ്കിൽ കണ്ടേക്കാം എന്ന മൈന്റിൽ അങ്ങ് ഇരുന്നതാണ്. കണ്ട് കഴിഞ്ഞപ്പോ സിനിമയുടെ കടുത്ത ഫാനായി മാറിക്കഴിഞ്ഞിരുന്നു..!! ഭൂരിഭാഗം പേരും കണ്ടുകഴിഞ്ഞ ഒരു സിനിമയെ പറ്റി ഇനി എഴുതുന്നത് കൊണ്ട് വല്ല ഗുണമുണ്ടോ എന്നറിയില്ല. എങ്കിലും ഇത് കണ്ട് ഒരാളെങ്കിലും സിനിമ ആസ്വദിച്ചാൽ അതിലൊരു സന്തോഷം. അത്രമാത്രം.
Year : 2014
Run Time : 2h 9min
🔻ഒരു സ്പൈ ത്രില്ലർ എന്ന നിലയിൽ കഥയിൽ വലിയ പുതുമകളോ സസ്പെൻസോ ട്വിസ്റ്റോ ഒന്നുമില്ല. എന്നാൽ അവതരണത്തിൽ ഈ ചിത്രം പുലർത്തുന്ന മികവ്. It Felt One Of A Kind. തുടക്കം തന്നെ കാര്യങ്ങൾ പരിചയപ്പെടുത്തുകയും ധൃതഗതിയിൽ കഥ മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ട്. Kingsman എന്ന സീക്രട്ട് സർവീസിനെ പറ്റി വ്യക്തമായ ഐഡിയ നമുക്ക് പകരുന്നുണ്ട്. അവിടെ തുടങ്ങുന്നു വളരെ സ്റ്റൈലിഷ് ആയ Execution. പിന്നെയങ്ങോട്ട് അമ്പരിപ്പിക്കുന്ന രംഗങ്ങളാൽ സമൃദ്ധം. എടുത്ത് പറയേണ്ടത് ആക്ഷൻ കൊറിയോഗ്രഫിയാണ്. Church Massacre, Climax Fireworks Were Bloody Awesome. ഇടക്ക് വരുന്ന One-Linerഉകളും ഏറെ രസകരമായിരുന്നു. കഥയെ പറ്റി ബാക്കി പരാമർശിക്കുന്നില്ല.
🔻Kingsmanന്റെ signature BGM ചിത്രത്തിലുണ്ട്. പലപ്പോഴും ഒരു രോമാഞ്ചം വന്ന ഫീൽ ആയിരുന്നു അത് കേൾക്കുമ്പോൾ. അത്ര ഗംഭീരമാണ് BGM വർക്കുകൾ. ഒപ്പം കിടിലൻ ക്യാമറ വർക്കുകളും. ആക്ഷൻ സീനുകളിലെ ഓരോ ആംഗിളുകളും കിടിലൻ placement തന്നെ. മുമ്പ് പറഞ്ഞത് പോലെ ആക്ഷൻ കൊറിയോഗ്രാഫി കണ്ടനുഭവിക്കേണ്ടത് തന്നെ.
🔻സാമുവൽ ജാക്സന്റെ കഥാപാത്രം വളരെ രസകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി നന്നായി ചിരിപ്പിക്കുന്നുണ്ട്. ഒപ്പം നായകന്മാരുടെ മെയ്വഴക്കം അപാരം. Manners Maketh Man എന്ന ഡയലോഗിന് ശേഷമുള്ള ഫൈറ്റിൽ തുടങ്ങി പിന്നെയങ്ങോട്ട് നിർത്താതെ ആവേശം കൊള്ളലാണ്. It Was A Treat To Watch.
🔻FINAL VERDICT🔻
ഒരു സ്പൈ ത്രില്ലർ എന്നതിലേറെ ആക്ഷൻ മൂവി എന്ന നിലയിലാണ് Kingsman വേറിട്ട് നിൽക്കുന്നത്. ആക്ഷൻ രംഗങ്ങളിലുള്ള വേറിട്ട സമീപനം ആസ്വാദനത്തെ കുത്തനെ ഉയർത്തുമ്പോൾ തീർച്ചയായും നഷ്ടബോധം തോന്നാത്ത ഒന്നായി മാറും ഈ ചിത്രം. കാണാൻ ഒരുപാട് വൈകിപ്പോയതിൽ ഏറെ ഖേദം തോന്നിയ ചിത്രങ്ങളിൽ Kingsmanഉം ഇടം പിടിക്കുന്നു.
AB RATES ★★★★☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
രണ്ടാം ഭാഗം ഇറങ്ങിയിട്ടുണ്ട്. കണ്ടശേഷം അഭിപ്രായം പങ്കുവെക്കാം.