Homestay

September 14, 2019



🔻മോർച്ചറിയിലാണ് മിൻ ഉറക്കം എഴുന്നേൽക്കുന്നത്. തന്നെ ജീവനോടെ കണ്ടയുടനെ നഴ്‌സുമാർ ബോധരഹിതരായി വീഴുന്ന കാഴ്ചയായിരുന്നു മിൻ ആദ്യമായി കണ്ടത്. താൻ ആരാണെന്നോ താനെങ്ങനെ ഇവിടെയെത്തിയെന്നോ അറിയാതെ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയായിരുന്നു ആ സമയം മിൻ അഭിമുഖീകരിച്ചത്. എന്നാൽ എന്താണ് സത്യമെന്ന് മനസ്സിലാക്കാൻ മറ്റ് ചിലരുടെ ഇടപെടലുകൾ വേണ്ടി വന്നു. അവർ സ്വയം 'ഗാർഡിയൻസ്' എന്ന് വിശേഷിപ്പിച്ചു. അവർ മിന്നിന് ഒരു countdown time നൽകി. 100 ദിവസം. അതെന്തിനായിരുന്നു എന്നത് സിനിമ കണ്ടറിയുക. (നല്ലൊരു ത്രിൽ ഫാക്ടർ അതിൽ കുടിയിരിപ്പുണ്ട്.)

Year : 2019
Run Time : 2h 12min

🔻തായ് സിനിമകളോട് അത്ര അടുപ്പം തോന്നിയിട്ടില്ലെന്ന് പല എഴുത്തുകളിലും പ്രതിപാദിച്ചിട്ടുള്ളതാണ്. എന്നാൽ വിരളമായ ചില അനുഭവങ്ങൾ അതിനെ ശരി വെക്കാതെ പോവും. അത്തരത്തിൽ ഒന്നാണ് ഈ ചിത്രം. ഏറെ പ്രിയപ്പെട്ട ഹൊറർ മൂവിയായ ഷട്ടറിന്റെ സംവിധായകന്റെ ചിത്രം എന്നത് തന്നെയാണ് കാണാൻ തോന്നിയ ആദ്യ ഫാക്ടർ. പോസ്റ്ററുകൾ ഒരുക്കിയ വിധവും ശ്രദ്ധ പിടിച്ചുപറ്റി.

🔻ആദ്യ 20 മിനിറ്റ് കൊണ്ട് വമ്പൻ ഫാന്റസി ലോകം തന്നെ തീർക്കുന്നുണ്ട് സംവിധായകൻ. ആ സമയത്തുള്ള CGI വർക്കുകൾ അപാരം തന്നെ. അൽപ്പം കൺഫ്യൂഷൻ സമ്മാനിക്കുന്ന തുടക്കം ആസ്വാദനത്തിന് നല്ല ആകാംഷ ജനിപ്പിക്കുന്നുണ്ട്. മുഴുനീള ഫാന്റസി ആവുമെന്ന് പ്രതീക്ഷിച്ചിടത്ത് പല ജേണറുകളുടെ ബ്ലെന്റ് ആൺ സംവിധായകൻ ഒരുക്കിവെച്ചത്. എന്നാൽ ചില ഏറ്റക്കുറച്ചിലുകൾ അതൃപ്തി നൽകിയെന്ന് പറയാതെ വയ്യ. അത്തരത്തിൽ ഒന്നാണ് ചിത്രത്തിൽ റൊമാൻസ് കൈകാര്യം ചെയ്ത വിധം.

🔻ഫാന്റസിയിലൂന്നിയ തുടക്കമായിട്ട് കൂടി ഒരു സമയം കഴിയുമ്പോൾ അത് പാടെ ഉപേക്ഷിച്ച രീതിയിലാവുന്നുണ്ട് അവതരണം. സ്‌കൂൾ കാലഘട്ടത്തിലെത്തുമ്പോൾ റൊമാൻസിലേക്ക് മാത്രമായി ചിത്രം ഒതുങ്ങുന്നുമുണ്ട്. അവിടെ ഒരൽപം മടുപ്പ് അനുഭവപ്പെട്ടതൊഴിച്ചാൽ പിന്നീടങ്ങോട്ട് ജിജ്ഞാസ പകരുന്ന ഒരുപാട് എലമെന്റുകളാൽ സമൃദ്ധമാണ് ചിത്രം. കഥാപാത്രങ്ങളുടെ വേരുറപ്പ് കഥക്ക് തീർത്തും ഗുണം ചെയ്യുന്നുണ്ട്. ഉപകഥകൾ പോലെ പല കഥകൾ കൂടിച്ചേരുമ്പോഴാണ് പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുക. ശക്തമായ ക്യാരക്ടറൈസേഷൻ ഓരോ കഥാപാത്രങ്ങൾക്കും സംവിധായകൻ നൽകിയിട്ടുണ്ട്. കുടുംബവുമായി ബന്ധപ്പെട്ട കഥ തന്നെ അതിനുദാഹരണം.

🔻CGI കൊണ്ട് വിസമയം തീർക്കുന്ന രംഗങ്ങൾ ഉണ്ട് ചിത്രത്തിൽ. ഫാന്റസി എലെമെന്റുകൾ കൊണ്ട് എത്രത്തോളം താല്പര്യം ജനിപ്പിക്കാമോ അത്രത്തോളം നമ്മെ വശ്യമാക്കുന്നുണ്ട് ആ രംഗങ്ങൾ. ഒപ്പം ഗംഭീര പശ്ചാത്തലസംഗീതവും കണ്ണഞ്ചിപ്പിക്കുന്ന ഫ്രയിമുകളും നമ്മെ കൂടുതൽ അടുപ്പിക്കുന്നു.

🔻FINAL VERDICT🔻

ഫാന്റസിയിൽ തുടങ്ങി പല സബ്ജേണറുകളിലൂടെ സഞ്ചരിക്കുന്ന ചിത്രം മികച്ച ഒരനുഭവം തന്നെയായിരുന്നു. ശക്തമായ കഥാപാത്രങ്ങളും അതിനൊത്ത അവതരണവും നല്ലൊരു ക്ലൈമാക്സും കൂടിയാവുമ്പോൾ Homestay നിരാശ നൽകില്ല. വേറിട്ട അനുഭവം നമുക്കായി കരുതിവെച്ചിരിക്കുന്നു ഈ ചിത്രം.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments