The Gold Seekers -AKA- Los Buscadores

September 29, 2019



🔻7 Boxes, Gold Seekers എന്നീ രണ്ട് ചിത്രങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്. രണ്ട് സിനിമകളും കേന്ദ്രീകരിക്കുന്നത് സമൂഹത്തിലെ Middle class-Low Class categoryലേക്കാണ്. ദിനേനയുള്ള കാര്യങ്ങൾക്കായി പണം കണ്ടെത്താൻ പരിശ്രമിക്കുന്ന കൂട്ടർ. ജീവിതത്തിൽ കര പറ്റാൻ ഒരു സന്ദർഭം തെളിഞ്ഞാൽ അതിനായി എത്ര വേണമെങ്കിലും പരിശ്രമിക്കുന്നവർ. ചില സിനിമ ഡയലോഗുകൾ പോലെ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർ എന്ത് ചെയ്യാനും മടിക്കില്ല എന്ന ടൈപ്പ്. ഈ രണ്ട് സിനിമയിലെ കഥകളും place ചെയ്തിരിക്കുന്നത് അത്തരത്തിലൊരു സമൂഹത്തിലാണ്. അവിടെയല്ലാതെ മറ്റെവിടെയാണ് ഒരു നിധി തേടിപ്പോവുന്ന കഥ ഇത്ര ത്രില്ലിങ്ങായി അവതരിപ്പിക്കാൻ സാധിക്കുക.

Year : 2017
Run Time : 1h 42min

🔻ന്യൂസ് പേപ്പർ ബോയ് ആയി പകലും വിദ്യാർഥിയായി രാത്രികാലവും കഴിച്ചുകൂട്ടിയിരുന്ന മാനുവലിന്റെ കൈകളിലേക്കാണ് മുത്തച്ഛൻ ഒരു പുസ്തകം നീട്ടിയത്. പ്രത്യക്ഷത്തിൽ അവന് യാതൊന്നും തോന്നിയില്ലെങ്കിലും ഓരോ നിമിഷം കഴിയുന്തോറും മനസ്സിൽ ചില ചിന്തകൾ ഉടലെടുത്തു. വെറും വായനക്ക് വേണ്ടിയാണോ മുത്തച്ഛൻ അത് സമ്മാനിച്ചത്. മുത്തച്ഛൻ പണ്ട് നിധി തേടി പോയിരുന്ന കഥകൾ മുത്തശ്ശി പറഞ്ഞ് കേട്ടിട്ടുള്ളത് കൊണ്ട് തന്നെ ഒരല്പം കൗതുകം അവനിൽ നിറഞ്ഞു. അത്തരത്തിൽ പുസ്തകം പരിശോധിച്ചപ്പോൾ ചില അടയാളപ്പെടുത്തലുകൾ കൂടി ശ്രദ്ധയിൽ പെട്ടു. കൂടുതൽ പരിശോധിച്ചപ്പോഴാണ് അതൊരു നിധിയിലേക്കുള്ള കവാടമാണെന്ന് അവൻ തിരിച്ചറിഞ്ഞത്.

🔻ഒരു ദിവസം നടക്കുന്ന കഥയാണ് സംവിധായകൻ ആദ്യ ചിത്രമായ '7 Boxes'ലൂടെ പറഞ്ഞിരുന്നത്. അപാര മേക്കിങ്ങ് ആയിരുന്നു ആ ചിത്രം. ഈ സിനിമയിലും വളരെ ലളിതമായിട്ടുള്ള പ്രമേയമാണ് കഥയായിട്ടുള്ളത്. എന്നാൽ അതിന്റെ അവതരണം ഏറെ മികവ് പുലർത്തുന്നുണ്ട്. ആദ്യം തന്നെ കഥയിലേക്ക് കടക്കുകയും തുടർന്ന് നർമ്മം കൂടി ഇടകലർത്തിയുള്ള നിധി തേടലുമൊക്കെ അതീവ രസകരമാണ്. ഒപ്പം നല്ല ത്രില്ലിങ്ങും. ഒരു നിമിഷം പോലും നമ്മെ കണ്ണെടുക്കാൻ അനുവദിക്കാത്ത വിധം engage ചെയ്ത് ഇരുത്തുന്നുണ്ട് ചിത്രം. സമയമോ വളരെ തുച്ഛവും.

🔻കേന്ദ്രകഥാപാത്രങ്ങളായ കുറച്ചുപേരെ അവതരിപ്പിച്ച ശേഷം ചെറിയ റോളുകളിൽ വന്നുപോവുന്ന ചിലരെ ക്ലൈമാക്സിലേക്ക് ലിങ്ക് ചെയ്ത വിധം ശരിക്കും രസിപ്പിക്കുന്നുണ്ട്. ഒടുക്കം വരുന്ന വഴിത്തിരിവുകളും സിനിമ അവസാനിക്കുന്ന വിധവുമൊക്കെ ഏറെ ഇഷ്ടപ്പെട്ടു. അതൊക്കെയും കൈകാര്യം ചെയ്ത വിധം സിനിമയെ വേറൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്. അവസാനത്തെ ഷോട്ട് തന്നെ അതിനുദാഹരണം. എന്താ ഭംഗി..!! നിധിയിലേക്കുള്ള വഴിയിൽ സംഭവിക്കുന്ന യാദൃശ്ചികമായ ചില കാര്യങ്ങൾ ആ രംഗങ്ങൾ എലവേറ്റ് ചെയ്യുന്നുണ്ട്. മിസ്റ്ററി-ത്രില്ലർ എന്ന തലത്തിൽ നല്ലൊരു ആസ്വാദനം സമ്മാനിക്കുന്നു ഈ ചിത്രം.

🔻പശ്ചാത്തലസംഗീതം ഗംഭീരമെന്നെ പറയാനുള്ളൂ. അത്രക്ക് ബോധിച്ചു ഓരോ BGM വർക്കുകളും. വയലിൻ ഒരു പ്രധാന ഉപകരണമായി ഉപയോഗിച്ച് രംഗങ്ങളുടെ താളത്തിനൊത്ത് സംയോജിപ്പിച്ച് ത്രില്ലിന്റെ തീവ്രത വർദ്ധിപ്പിക്കാനായിട്ടുണ്ട് അവയിലൂടെ. ഒപ്പം 7 boxesലെ പോലെ തന്നെ കിടിലൻ ക്യാമറ വർക്കുകളും ചടുലമായ എഡിറ്റിങ്ങും അവതരണത്തിന് വേഗം സമ്മാനിക്കുന്നു.

🔻FINAL VERDICT🔻

ഒരടിപൊളി അഡ്വഞ്ചർ-മിസ്റ്ററി-ത്രില്ലർ തന്നെയാണ് The Gold Seekers. എല്ലാ തലങ്ങളിലും ഒരുപോലെ മികവ് അടയാളപ്പെടുത്തുന്ന ചിത്രം. ഒരു നിമിഷം പോലും ബോറടിയില്ലാതെ നമ്മുടെ ഊഹത്തിനപ്പുറം സഞ്ചരിക്കുന്ന രംഗങ്ങളാൽ സമൃദ്ധം. തീർച്ചയായും നല്ലൊരു അനുഭവം തന്നെ സമ്മാനിക്കും ഈ ചിത്രം എന്നുറപ്പ്. പരാഗ്വേയുടെ ഓസ്കാർ എൻട്രി കൂടിയായിരുന്നു ഈ ചിത്രമെന്ന് ഓർമിപ്പിക്കുന്നു. ഇനി ഒന്നും നോക്കണ്ട. അങ്ങ് ആസ്വദിക്കുക.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments