Evaru

September 17, 2019



🔻The Invisible Guest, Badla എന്നീ ചിത്രങ്ങൾ കണ്ടശേഷവും Evaru കാണാനായി ഇരുന്നപ്പോൾ അത് പൂർണ്ണതയിൽ ആസ്വദിക്കാനാവുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. റീമേക്ക് അല്ലെങ്കിൽ ഇൻസ്പിരേഷൻ എന്ന് തന്നെ പറയാം ഈ ചിത്രവും. എന്നാൽ അതിൽ തന്റേതായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സംവിധായകന്റെ ആത്മാർത്ഥമായ ശ്രമം നമുക്ക് ചിത്രത്തിൽ കാണാം. അത് കഥയിലും അവതരണത്തിലും നന്നായി പ്രതിഫലിക്കുന്നുണ്ട്. അവിടെയാണ് വ്യക്തിപരമായി മറ്റ് രണ്ട് ചിത്രങ്ങളേക്കാളുമേറെ Evaru ആസ്വദിക്കാനായത്.

Year : 2019
Run Time : 1h 58min

🔻കഥയിലേക്ക് കടക്കുന്നില്ല. ആസ്വാദനത്തിന് ചിത്രത്തിലെ ഓരോ നിമിഷവും  വിലപ്പെട്ടതാണ്. ഒരു കൊലപാതകത്തിൽ തുടങ്ങുന്ന കഥ ഓരോ നിമിഷവും വളരെ ഗ്രിപ്പിങ്ങ് ആയി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. പ്രതീക്ഷിക്കാത്ത വിധമുള്ള കഥയുടെ സഞ്ചാരവും ചടുലത നിറഞ്ഞ അവതരണവും നമ്മെ തെല്ലൊന്നുമല്ല ത്രസിപ്പിക്കുന്നത്. തിരക്കഥയിൽ പഴുതുകൾ നോക്കാൻ പോലും അനുവദിക്കാത്തത്ര വേഗതയാണ് സിനിമക്ക്. ചില ഡയലോഗുകളിൽ പോലും അത് നമുക്ക് കാണാൻ സാധിക്കും. കഥയിൽ നല്ല രീതിയിൽ മാറ്റം വരുത്തിയിരിക്കുന്നതിനാൽ ഫ്രഷ്‌നെസ്സ് അനുഭവിക്കാനും സാധിക്കുന്നു. മറ്റ് രണ്ട് ചിത്രങ്ങൾ കണ്ടിട്ടില്ലാത്തവർക്ക് പിന്നെ പറയുകയും വേണ്ട..

🔻ഓരോ നിമിഷവും നമ്മെ എഡ്ജ് ഓഫ് സീറ്റ് ത്രില്ലർ എന്ന് അനുഭവപ്പെടുത്തുന്നുണ്ട് ചിത്രം. രണ്ട് മണിക്കൂർ പോലുമില്ലാത്ത ചിത്രത്തിൽ അനാവശ്യമായ ഒരു രംഗം പോലുമില്ല എന്നതാണ് അതിന് കാരണം. തിരക്കഥയിലും അവതരണത്തിലും സംവിധായകന്റെ വൈഭവം പതിഞ്ഞിട്ടുണ്ട്. അത്ര മികവ് പുലർത്തുന്നുണ്ട് അവ രണ്ടും. ഒരേ വേഗതയിൽ കാഴ്ചയിലുടനീളം നമ്മെ പിടിച്ചിരുത്തുന്നുണ്ട് സംവിധായകൻ. അത്ര നിസാര കാര്യമല്ല അത്. പല കാര്യങ്ങളും കണക്റ്റ് ചെയ്ത് അവതരിപ്പിക്കുകയും അത് അവസാനത്തിലേക്ക് എത്തിക്കുകയും ചെയ്ത വിധവും ഗംഭീരം.

🔻അദിവി സേഷ് വീണ്ടും ത്രില്ലർ ഒരുക്കി വിസ്മയിപ്പിക്കുന്നു. ക്ഷണവും ഗൂഡാചാരിയും പോലെ തന്നെ ഏറെ ഇഷ്ടപ്പെട്ട ചിത്രമാവുന്നു Evaru. ഒപ്പം റജീനയുടെ നല്ല പ്രകടനവും പല രംഗങ്ങളും മികച്ചതാക്കുന്നുണ്ട്. പശ്ചാത്തല സംഗീതം അതിഗംഭീരമെന്നേ പറയാനുള്ളൂ. പല രംഗങ്ങളും വഴിത്തിരിവുകളും മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിൽ സംഗീതം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം പേസിങ്ങ് കൃത്യമായി കൊണ്ടുപോവുന്ന എഡിറ്റിങ്ങും മികച്ച് നിന്ന ക്യാമറ വർക്കുകളും ചിത്രത്തിന് സഹായകമാവുന്ന.

🔻FINAL VERDICT🔻

ഒരേ തീമിനെ ഇൻസ്പയർ ചെയ്ത് മൂന്നാമത്തെ സിനിമയാണ് കാണുന്നതെങ്കിൽ കൂടി മറ്റുള്ളവയെക്കാളേറെ ആസ്വദിക്കാനായത് ഈ ചിത്രമാണ്. കെട്ടുറപ്പുള്ള തിരക്കഥയും അവതരണമികവും പലപ്പോഴും നമ്മെ ത്രസിപ്പിക്കുമ്പോൾ ത്രില്ലർ ആസ്വാദകർക്ക് ഗംഭീര അനുഭവം തന്നെയാവുന്നു ഈ ചിത്രം. സ്പാനിഷും ഹിന്ദിയും കണ്ടിട്ടില്ലാത്തവർക്ക് ഒരു കിടിലൻ ലോട്ടറി തന്നെയാണ് അടിച്ചിരിക്കുന്നത്. കണ്ടാസ്വദിക്കുക.

AB RATES 

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

3 Comments

  1. Invisible Guest nekkalum mukalilanennonnum parayalle bro..

    ReplyDelete
    Replies
    1. It's strictly personal bro..As I mentioned 😇

      Delete
    2. 👍 sorry i didn't notice it.
      anyway keep going nalla reviews aan.

      Delete