Man On A Ledge

September 04, 2019



🔻ആദ്യം തന്നെ ഒരു Warning തരട്ടെ. സിനിമയുടെ പല പോസ്റ്ററുകളിലായി വന്നുപോവുന്ന ടാഗ് ലൈനുകൾ വായിക്കാതിരിക്കുക. 'The Hidden Face, എന്ന സ്പാനിഷ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയതിനോളം വിവരക്കേട് ആ ടാഗ്‌ലൈനുകളിൽ ഇല്ലെങ്കിൽ കൂടി അവ ഒഴിവാക്കുകയാണ് തുടർന്നുള്ള കാഴ്ചക്ക് നല്ലത്. കഥയുടെ ചില എലമെന്റുകൾ, ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഉൾപ്പടെ അവയിൽ പരാമർശിച്ചിട്ടുണ്ട് എന്നത് ഖേദകരം തന്നെ. അതുകൊണ്ട് ആ കാര്യം ഒന്ന് ശ്രദ്ധിക്കുക. (മുകളിൽ കൊടുത്തിരിക്കുന്ന പോസ്റ്ററും ഇനി നോക്കാതിരിക്കുക)

Year : 2012
Run Time : 1h 42min

🔻നിക്ക് 21ആം നിലയിൽ ആ ഹോട്ടലിൽ റൂം എടുത്തു. അൽപ്പനേരം വിശ്രമിച്ചു. വിശപ്പടക്കാൻ ഭക്ഷണം ഓർഡർ ചെയ്തു. വെയിറ്റർക്ക് കാര്യമായ ടിപ്പും കൊടുത്തു. ഒന്ന് മുഖം കഴുകി ഇറങ്ങിയത് ആ റൂമിന്റെ ജനലിന് പുറത്തേക്കാണ്. റോഡിനെ അഭിമുഖീകരിച്ച് നിൽക്കുന്ന ആ മുറിയുടെ പടിക്കൽ നിന്നുകൊണ്ട് അദ്ദേഹം ഒരു കാര്യം നിശ്ചയിച്ചു. He Was Going To Commit Suicide..!

ഇതുകണ്ട് തടിച്ചുകൂടിയ നാട്ടുകാർ പോലീസിലടക്കം വിവരം അറിയിച്ചു. പോലീസുകാർ വന്ന് നിക്കിനോട് കാര്യം അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന് ഒരു കണ്ടീഷൻ ഉണ്ടായിരുന്നു. Negotiator ലിഡിയയുമായി അദ്ദേഹത്തിന് സംസാരിക്കണം. തുടർന്ന് അവിടെ സന്ധിസംഭാഷണം അരങ്ങേറുന്നു.

🔻സിമ്പിളായ തീമിന്റെ ഭംഗിയായ അവതരണമാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. ഏതാനും മണിക്കൂറുകളിൽ മാത്രം ഒതുങ്ങുന്ന കഥയാണ് ചിത്രത്തിന്റേത്. അതിനെ വൃത്തിയായി അവതരിപ്പിച്ചിടത്താണ് ചിത്രം ആസ്വാദ്യകരമാവുന്നത്. ത്രിൽ എലമെന്റുകൾ പരമാവധി കീപ്പ് ചെയ്തുകൊണ്ട് കഥ മുന്നോട്ട് കൊണ്ടുപോവുന്ന വിധം നന്നായിരുന്നു. ഒപ്പം ചുരുക്കം ചില കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയ വിധവും.

🔻സിനിമയിലെ വഴിത്തിരിവ് അവതരിപ്പിച്ച ഭാഗം ബാക്കിയുള്ളതുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം ദുർബ്ബലമായ തോന്നിയെങ്കിൽ കൂടി നന്നായി ചെയ്തിട്ടുണ്ട്. ഒപ്പം പഴുതുകൾ ഇല്ലെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള അവതരണം കഥയുടെ വേഗതക്ക് ഗുണം ചെയ്യുന്നുണ്ട്.ത്രസിപ്പിച്ചിരുത്താൻ പാകത്തിന് ഓരോ രംഗവും ഒരുക്കിയ വിധം ഇടക്ക് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ആ രംഗങ്ങളിലെ ക്യാമറ വർക്കുകൾ ഓരോ സന്ദർഭങ്ങളുടെയും ആഘാതം വർദ്ധിപ്പിക്കുന്നുണ്ട്.

🔻FINAL VERDICT🔻

സിമ്പിളായ ഒരു ത്രില്ലർ ആണ് ഈ ചിത്രത്തിലൂടെ സംവിധായകൻ കരുതിവെച്ചിട്ടുള്ളത്. വമ്പൻ സസ്പെൻസ് ഒന്നുമല്ലെങ്കിലും കൂടി നമുക്ക് തൃപ്തി തരുന്ന ഒന്നാണ് അത് എന്ന് സൂചിപ്പിക്കുന്നു. ലളിതമായ കഥയെങ്കിൽ കൂടി അവതരണത്തിലുള്ള മികവ് ചിത്രത്തെ നല്ലൊരനുഭവം തന്നെയാകും എന്ന കാര്യത്തിൽ സംശയമില്ല.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

NB : ടാഗ് ലൈനുകളിൽ നിന്ന് അകലം പാലിക്കുക..!!

You Might Also Like

0 Comments