Ulidavaru Kandanthe (2014) - 154 min
June 01, 2017
''എന്തിനാവും രഘു നാട്ടിൽ വന്നിട്ടുണ്ടാവുക.?.എന്താവും റിച്ചിക്ക് സംഭവിച്ചിട്ടുണ്ടാവുക..?.പെട്ടെന്ന് ഒരു അനുമാനത്തിൽ എത്തിച്ചേരുക സാധ്യമല്ല..സത്യം അറിയണമെങ്കിൽ ഇവർ അഞ്ച് പേരുടെയും വാക്കുകൾ കേട്ടേ പറ്റൂ''
മാൾപ്പ്.. ഉഡുപ്പിയിൽ അറബിക്കടലിനോട് ചേർന്ന ഗ്രാമം..അവിടെയാണ് ആ സംഭവം നടന്നത്..എന്നാൽ പെട്ടെന്ന് അതിന്റെ സത്യാവസ്ഥ അറിയുക സാധ്യമല്ല..അതുകൊണ്ട് തന്നെ അഞ്ച് പേരുടെ വിവരണത്തിലൂടെ അതിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുകയാണ് റെജീന..
സ്ഥലത്തെ പ്രധാന റൗഡിയാണ് റിച്ചി..അവനിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞ് പോവുന്നത്..അവനും റെജീനയും തമ്മിൽ പഴയ ഒരു ബന്ധമുണ്ട്.. അത് തന്നെയാണ് അവളെ ഈ അന്വേഷണത്തിന് പ്രേരിപ്പിക്കുന്നതും..
കന്നടയിലെ പ്രമുഖ നടനും തിരക്കഥാകൃത്തുമായ രക്ഷിത് ഷെട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന നിലയിൽ തന്നെ സിനിമ ശ്രദ്ധ നേടിയിരുന്നു..ചിത്രത്തിന്റെ തിരക്കഥയും അദ്ധേഹത്തിന്റേത് തന്നെ..ഹാറ്റ്സ് ഓഫ്..നല്ല കിടിലൻ തിരക്കഥയും അതിനൊത്ത ആവിഷ്കരണവും..ഒരു പുതുമുഖ സംവിധായകന്റേതെന്ന് തോന്നിക്കാത്ത വിധം മിക്കച്ച് നിൽക്കുന്നുണ്ട് ചിത്രം..നോൺ ലീനിയർ ആഖ്യാനമാണ് ചിത്രത്തിന്റേത്..അത് തന്നെയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്..ചിത്രത്തെ 6 ചാപ്റ്ററുകളായി തിരിച്ചാണ് കഥ പറഞ്ഞ് പോവുന്നത്..
സംവിധായകൻ രക്ഷിത് ഷെട്ടി തന്നെയാണ് റിച്ചിയുടെ വേഷവും അവതരിപ്പിച്ചിരിക്കുന്നത്..ഒറ്റ ചിത്രം കൊണ്ട് ഞാൻ ഒരു നടന്റെ ഫാൻ ആയിട്ടുണ്ടെങ്കിൽ അത് രക്ഷിതിന്റെയാണ്..അതിഗംഭീര പെർഫോമൻസ്..കെട്ടിലും മട്ടിലും അദ്ധേഹം റിച്ചി ആയി കസറി..വാക്കിലും നോക്കിലും നടത്തത്തിലും ഡാൻസിലും തന്റേതായ ശൈലി അദ്ധേഹം റിച്ചിയിൽ ചാർത്തിയിട്ടുണ്ട്..അപാര സ്ക്രീൻ പ്രസൻസും ഡയലോഗ് ഡെലിവറിയും..ഇടക്കിടെ വരുന്ന ഇംഗ്ലിഷ് ഡയലോഗുകളും തകർത്തു..അങ്ങനെ കാണികളുടെ മുഴുവൻ കയ്യടിയും അദ്ധേഹം സ്വന്തമാക്കി..സംവിധായകൻ റിഷബ് ഷെട്ടിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്..കിഷോർ,ഷീതൾ എന്നിവരും പ്രമുഖ വേഷങ്ങളിൽ സ്ക്രീനിലെത്തി..കിഷോറിന്റെ വേഷം ശ്രദ്ധേയമായിരുന്നു..
ചിത്രത്തിന്റെ ക്യാമറയും സംഗീതവുമൊക്കെ ഒന്നിനൊന്ന് മികച്ച് നിൽക്കുന്നു..മനോഹരമായ ഫ്രെയിമുകളും പുലികളിയുമൊക്കെ ഒരു വിരുന്ന് തന്നെയായിരുന്നു.. ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു..എന്റെ പ്ലേലിസ്റ്റിലും അവ ഇടം നേടിക്കഴിഞ്ഞു..
ബോക്സ് ഓഫീസിൽ വൻ വിജയമായത് പോലെ തന്നെ അവാർഡുകളും ചിത്രം സ്വന്തമാക്കി.. karnataka state film awardസിൽ ഡയറക്ഷനും മ്യൂസിക് ഡയറക്ടറും അവാർഡ് സ്വന്തമാക്കിയപ്പോൾ Filmfare awardസിൽ മേൽപറഞ്ഞതുൽപ്പടെ മൂന്ന് അവാർഡുകൾ സ്വന്തമാക്കി..
ഇതിനകം തന്നെ ഭൂരിഭാഗം പ്രേക്ഷകരും ചിത്രം കണ്ട് കഴിഞ്ഞിട്ടുണ്ടാവും..ഇതിന്റെ തമിഴ് റീമേക്കായി നിവിൻ പോളി നായകനാവുന്ന റിച്ചി ഉടൻ റിലീസ് ചെയ്യും..ആ വേഷവും സിനിമയും എത്രത്തോളം മികച്ച് നിൽക്കുമെന്ന കാത്തിരിപ്പിലാണ് ഇപ്പോൾ..ചിത്രം കാണാത്തവർ ഉടൻ തന്നെ കാണാൻ ശ്രമിക്കുക..
My Rating :: ★★★★½
മാൾപ്പ്.. ഉഡുപ്പിയിൽ അറബിക്കടലിനോട് ചേർന്ന ഗ്രാമം..അവിടെയാണ് ആ സംഭവം നടന്നത്..എന്നാൽ പെട്ടെന്ന് അതിന്റെ സത്യാവസ്ഥ അറിയുക സാധ്യമല്ല..അതുകൊണ്ട് തന്നെ അഞ്ച് പേരുടെ വിവരണത്തിലൂടെ അതിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുകയാണ് റെജീന..
0 Comments