Role Models (2017) - 131 min
June 25, 2017
"ഇത് ഞങ്ങളുടെ പഴയ ഗൗതം അല്ല..അവന് കാര്യമായി എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്..അത് എന്താണെന്ന് കണ്ടെത്തി അവനെ പഴയത് പോലെ ചുറുചുറുക്കുള്ള ഗൗതമായി തിരിച്ച് കൊണ്ടുവരണം..അതിനാണ് ഞങ്ങളുടെ ഈ യാത്ര''
🔻Story Line🔻
ഗൗതം പണ്ട് ഇങ്ങനെയായിരുന്നില്ല..ഇപ്പോൾ ആരോടും സംസാരിക്കാതെ ജോലിയിൽ മാത്രം വ്യാപൃതനായിരിക്കുന്ന തരക്കാരനായി അവൻ മാറിയിരിക്കുന്നു..അതിൽ തനിക്കും പങ്കുണ്ടെന്ന് മനസിലാക്കിയ അവന്റെ പിതാവ് അവന്റെ പഴയ കൂട്ടുകാരെ അവനിലേക്കെത്തിക്കുകയാണ്..പഴയ റോൾ മോഡൽസിനെ..
പ്രശ്നത്തിന്റെ വേര് തേടിപ്പിടിക്കുന്നതിനുള്ള ശ്രമത്തിലാണ് അവന്റെ മൂന്ന് കൂട്ടുകാരും..അതിന്റെ ഭാഗമായി അവർക്ക് ഗോവയിലേക്ക് ഒരു ട്രിപ്പ് പോകേണ്ടി വരുന്നു..അവന്റെ ജീവിതം തന്നെ മാറ്റിമറിക്കാനായി..
🔻Behind Screen🔻
റിംഗ് മാസ്റ്ററിനും ടു കൺട്രീഡിനും ശേഷം റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് റോൾ മോഡൽസ്..ഫഹദും റാഫിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്..ട്രെയിലറിൽ നിന്നും പാട്ടിൽ നിന്നുമൊക്കെ വ്യക്തമായിരുന്നത് പോലെ തന്നെ ഒരു കോമഡി എന്റർടെയിനർ ആണ് ചിത്രം..റാഫിയുടെ ചിത്രം നൽകുന്ന മിനിമം ഗ്യാരന്റി റോൾ മോഡൽസും കാത്തുസൂക്ഷിക്കുന്നുണ്ട്..മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറച്ച് സീരിയസ് മോഡിലും ചിത്രം സഞ്ചരിക്കുന്നുണ്ട്..സാമൂഹിക പ്രസക്തിയുള്ള ചില കാര്യങ്ങൾ പ്രതിപാദിക്കുന്നുമുണ്ട് ചിത്രത്തിൽ..വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി സ്വന്തം സ്വപ്നങ്ങൾ ത്യജിക്കേണ്ടി വരുന്ന ഇപ്പോഴത്തെ ജനറേഷനും കോളേജ് മാനേജ്മെന്റുകളുടെ കെടുകാര്യസ്ഥതയുമൊക്കെ ചിത്രം ചെറിയ തോതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്..ആദ്യ പകുതി നർമത്തിൽ പൊതിഞ്ഞ് ഒട്ടും ബോറടിപ്പിക്കാതെ നല്ലൊരു ഇന്റർവെൽ പഞ്ചിൽ നിർത്തുന്നു..രണ്ടാം പകുതി കൂടുതലും നനഞ്ഞ പടക്കങ്ങളായിരുന്നു..എങ്കിലും പറഞ്ഞ് പോവുന്ന കഥ അത്യാവശ്യം വിരുസനീയമായ രീതിയിൽ പ്രേക്ഷകനിലേക്കെത്തിക്കാൻ ചിത്രത്തിന്റെ ആഖ്യാനത്തിനായിട്ടുണ്ട്..ലോജിക്കുകൾ വിട്ട് ചിന്തിച്ചാൽ തൃപ്തിപ്പെടുത്തുന്ന ഒരു കഥയാണ് റോൾ മോഡൽസിന്റേത്..
🔻On Screen🔻
ഗൗതമിന്റെ വേഷം കൈകാര്യം ചെയ്തത് ഫഹദാണ്..ഫഹദിനെ പോലൊരു നടന് ഒട്ടും വെല്ലുവിളി ഉയർത്തുന്ന വേഷമായിരുന്നില്ല ഗൗതമിന്റേത്..ആയതിനാൽ തന്നെ തന്റെ വേഷം ഫഹദ് ഭംഗിയാക്കി..ഷറഫുദ്ധീൻ-വിനായകൻ എന്നിവരാണ് കാണികളെ ഏറ്റവും ചിരിപ്പിച്ചത്..പല സിറ്റുവേഷൻ കോമഡികളും തകർത്തു..നായികയുടെ വേഷം നമിത അവതരിപ്പിച്ചു..രൺജി പണിക്കർ, സിദ്ധീഖ്,റാഫി തുടങ്ങിയവർ മറ്റ് വേഷങ്ങൾ ചെയ്തു..അവസാനം വന്ന ഗസ്റ്റ് റോൾ ശരിക്കും ഞെട്ടിച്ചു..പക്ഷേ പുള്ളിക്കാരനെ കൊണ്ട് സാരോപദേശം പറയിച്ചത് ശരിയായില്ല..
🔻Music & Technical Sides🔻
ഷാംദത്ത് സൈനുദ്ധീന്റെ ഛായാഗ്രഹണം നന്നായിരുന്നു..പടത്തോട് ചേർന്നു നിന്നു എല്ലാ സീക്വൻസുകളും..ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സന്ദർഭത്തോട് ചേർന്ന് നിൽക്കുന്നത് തന്നെ..ആദ്യ ഗാനം മോശമായപ്പോൾ 'തേച്ചില്ലേ പെണ്ണേ' എന്ന ഗാനം സന്ദർഭത്തോട് ചേർത്ത് വെക്കുമ്പോൾ രസകരമായിരുന്നു..നജീം പാടിയ മൂന്നാമത്തെ ഗാനവും കൊള്ളാം..
🔻Final Verdict🔻
റാഫിയുടെ ഒരു ചിത്രമെന്ന നിലയിൽ നാം പ്രതീക്ഷിക്കുന്ന കോമഡി ആവോളമുണ്ട് ചിത്രത്തിൽ..പ്രതീക്ഷിച്ച് ചെന്നത് തന്നെ കിട്ടിയതിനാൽ ഞാൻ സംതൃപ്തനാണ്..ഒരു ഫെസ്റ്റീവ് മോഡിൽ കാണാൻ പറ്റിയ ചിത്രം..ദ്വയാർഥപ്രയോഗങ്ങൾ തീരെയില്ല എന്നത് അഭിനന്ദനം അർഹിക്കുന്നു..ഈദ് റിലീസുകളിൽ എനിക്ക് ഏറ്റവും സംതൃപ്തി നൽകുകയും എന്റർടൈൻ ചെയ്യിക്കുകയും ചെയ്ത ചിത്രമായി മാറുന്നു റോൾ മോഡൽസ്..അമിത പ്രതീക്ഷ ഇല്ലാതെ പോയാൽ സാധാരണ പ്രേക്ഷകരെ ചിത്രം കയ്യിലെടുക്കും..
My Rating :: ★★★☆☆

0 Comments