Oru Cinemakaran (2017) - 125 min

June 24, 2017

'അവളുടെ അമ്മയുടെ ഓർമക്കായി അവൾ കൂടെ കൊണ്ടുനടന്നതായിരുന്നു ആ മാല..എന്നാൽ ഇപ്പോൾ അത് ബാങ്ക് ജപ്തി ചെയ്യുന്നതിന്റെ വക്കിലാണ്..ഏത് വിധേനയും ഒരു ലക്ഷം രൂപ എനിക്ക് സംഘടിപ്പിച്ചേ മതിയാവൂ''



സ്വന്തമായി ഒരു സിനിമ എന്ന മോഹവുമായി നടക്കുകയാണ് ആൽബി..പലരുടെയും അസിസ്റ്റന്റായി വർക്ക് ചെയ്തുള്ള പരിചയവും ഒരു സ്ക്രിപ്റ്റും അദ്ധേഹത്തിന്റേതായുണ്ട്..കൂടെ ഒരു പ്രണയവും..എന്നാൽ ഇരുവരുടെയും വീട്ടുകാർ എതിർക്കുന്നതോടെ അവർക്ക് സ്വന്തമായി ഒരു താമസസ്ഥലം കണ്ടെത്തേണ്ടി വരുന്നു..

അവിടെ വെച്ച് സ്വന്തം സിനിമക്കായി പ്രൊഡ്യൂസറെ തപ്പി നടക്കുന്ന സമയത്താണ് അദ്ധേഹത്തിന് മറ്റൊരു സംഭവം വെല്ലുവിളിയാവുന്നത്..തുടർന്ന് അദ്ധേഹത്തിന്റെ ജീവിതം വലിയൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നു..

🔻Behind Screen🔻
പയ്യൻസ് എന്ന തന്റെ ചിത്രത്തിന് ശേഷം നീണ്ട ഒരു ഇടവേള കഴിഞ്ഞ് ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഒരു സിനിമാക്കാരൻ..ആദ്യ പകുതി ആൽബിയുടെ കുടുംബവും ജീവിതവുമൊക്കെയായി മുന്നോട്ട് പോവുമ്പോൾ ഇടവേളക്ക് ശേഷം ചിത്രം ത്രില്ലറിലേക്ക് ട്രാക്ക് മാറുന്നു..എന്നാൽ തിരക്കഥയിലെ ദുർബലതയും പാളിച്ചകളും ക്ലീഷേകളുടെ അതിപ്രസരവും ആസ്വാദനത്തിന് വലിയ തോതിൽ അടിയായിട്ടുണ്ട്..ചിരിപ്പിക്കാതെ നിശ്ഫലമായി പോവുന്ന കോമഡികളാണ് ചിത്രത്തിൽ ഭൂരിഭാഗവും ഉള്ളത്..അതിനാൽ തന്നെ ആദ്യ പകുതി വിരസതയോടെയാണ് കണ്ടുതീർത്തത്..എന്നാൽ രണ്ടാം പകുതി കുറച്ച് കൂടി വേഗത കൈവരിക്കുകയും നിലവാരം പുലർത്തുകയും ചെയ്യുന്നുണ്ട്..എന്നാൽ പഴുതടച്ച ഒരു ത്രില്ലർ എന്നും വിശേഷിപ്പിക്കാനാവില്ല ചിത്രത്തെ.ടെയിൽ എന്റ് സിനിമ പകുതി എത്തിയപ്പോഴേ ഊഹിച്ചിരുന്നു..


🔻On Screen🔻
ആൽബിയുടെ വേഷം വിനീത് ശ്രീനിവാസനും കാമുകിയായി റജിഷയും വേഷമിട്ടു..തൃപ്തികരമായിരുന്നു ഇരുവരുടെയും പ്രകടനം.. റൺജി പണിക്കർ ചെയ്ത വേഷം അത്ര ബോധിച്ചില്ല..ചില ഭാവങ്ങൾ കണ്ടപ്പോൾ പശു ചാണകമിടുന്ന ഭാവമല്ലേ ഇതെന്ന് തോന്നി..ലാലിനും വലിയ റോളുണ്ടായിരുന്നില്ല..അനുശ്രീയും പ്രശാന്ത് നാരായണനും കിട്ടിയ റോളുകൾ ഭംഗിയാക്കി..


🔻Music & Technical Sides🔻
സുധീർ സുരേന്ദ്രന്റെ ഛായാഗ്രഹണം കഥക്ക് മികച്ച പിന്തുണയാണ് നൽകിയിക്കുന്നത്..സിനിമയെ വേഗത്തിൽ നയിക്കുന്നതിന് അത് സഹായിച്ചു..കൂടെ ബിജിബാലിന്റെ പശ്ചാത്തലസംഗീതം കൂടി ആയപ്പോൾ രണ്ടാം പകുതി അത്യാവശ്യം ത്രില്ലടിപ്പിച്ചു..ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങി..എഡിറ്റിംഗ് നന്നായിരുന്നു..


🔻Final verdict🔻
ചിത്രത്തിന്റെ പേരുമായി ഒരു ബന്ധവും പുലർത്തുന്നില്ല കഥ..തുടക്കവും ഒടുക്കവും മാത്രമാണ് 'സിനിമ'യെ പരാമർശിക്കുന്നത്..വിരസമായ ആദ്യ പകുതിയും അത്യാവശ്യം ത്രില്ലടിപ്പിച്ച രണ്ടാം പകുതിയും ചേർത്ത് വായിക്കുമ്പോൾ ശരാശരി സംതൃപ്തി മാത്രമാണ് ചിത്രം സമ്മാനിച്ചത്..അമിത പ്രതീക്ഷ ഇല്ലാതെ സമീപിച്ചാൽ തൃപ്തിപ്പെടുത്തിയേക്കാവുന്ന ഒന്ന് മാത്രമായി ഒതുങ്ങുന്നു ഈ സിനിമാക്കാരൻ..


My Rating :: ★★½

You Might Also Like

0 Comments