Avarude Ravukal (2017) - 140 min

June 25, 2017

"ഞങ്ങൾ വീണ്ടുമൊരു യാത്ര പോവുകയാണ്..ആദ്യ യാത്ര ഞങ്ങളുടെ പ്രശ്നങ്ങളുടെ ഉറവിടം തേടി ഉള്ളതായിരുന്നെങ്കിൽ ആ യാത്രയുടെ അവസാനം അദ്ധേഹം ഉയർത്തിയ ആ വലിയ ചോദ്യം..അതിനുള്ള ഉത്തരം തേടിയുള്ള യാത്രയാണിത്''


🔻Story Line🔻
ഒരു പ്രശ്നം പരിഹരിക്കാൻ രണ്ട് വഴികളാണുള്ളത്..ഒരു എളുപ്പ വഴിയും മറ്റൊരു ബുദ്ധിമുട്ടുള്ള വഴിയും..അത്തരത്തിൽ തങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളും അതിനുള്ള പ്രതിവിധിയും തേടി കൊച്ചിയിലെത്തിയതാണ് ആഷികും വിജയ്‌യും സിദ്ധാർഥും..അവർ മൂവരും കണ്ടുമുട്ടുന്നതാവട്ടെ സ്കോബോയുടെ അടുത്തും..


സ്കോബോ അവരുടെ വീട്ടുടമ മാത്രമായിരുന്നില്ല, അവർക്ക് വേണ്ടിയിരുന്ന എല്ലാ ഉപദേശങ്ങളും അദ്ധേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു..അങ്ങനെ സ്കോബോയിലൂടെ അവരുടെ പ്രശ്നങ്ങൾക്ക് ഒരു ഉത്തരം തേടുകയാണ് മൂവരും..

🔻Behind Screen🔻
മങ്കിപെൻ എന്ന ചിത്രത്തിന് ശേഷം ഷാനിൽ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അവരുടെ രാവുകൾ..എന്റെ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ് മങ്കിപെൻ..വേറിട്ട പ്രമേയവും രസകരമായ ആഖ്യാനവും എത്ര കണ്ടാലും മടുപ്പ് തോന്നിക്കുകയില്ല..എന്നാൽ അതിൽ നിന്ന് ഈ സിനിമയിലേക്ക് വരുമ്പോൾ സംവിധായകൻ സകല പ്രതീക്ഷകളും തച്ചുടച്ചു എന്നേ പറയാനാവൂ..ഇത്തരത്തിലുള്ള ഒരു പ്രമേയം തെരഞ്ഞെടുക്കുമ്പോൾ ആദ്യം വേണ്ടിയിരുന്നത് കഥാപാത്രങ്ങളെ പ്രേക്ഷകനിലേക്ക് അടുപ്പിക്കുക എന്നതായിരുന്നു..സിനിമാമോഹവുമായി തമിഴ്നാട്ടിൽ നിന്ന് വണ്ടി കയറിയ ആഷിഖും മാനസികമായി സമ്മർദം അനുഭവിച്ച് ഒരു വിശ്രമത്തിനായി വന്ന വിജയ്യും എന്താണ് പ്രശ്നം എന്ന് പോലുമറിയാത്ത സിദ്ധാർഥും പ്രേക്ഷകനെ യാതൊരു തരത്തിലും സ്വാധീനിക്കുന്നില്ല..വിജയ് ആണ് കുറച്ചെങ്കിലും പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന കഥാപാത്രം..എന്നാലും ഒരു പൂർണ്ണത ഇല്ല..ആഷിഖിന്റേത് പൊതുവേ കണ്ടുവരുന്ന ഒന്നുമാത്രമായി.. തുടക്കത്തിൽ കാണിച്ച രംഗങ്ങളൊക്കെ സർക്കാസം ആണോ അതോ ഒറിജിനൽ ആണോ എന്ന് ഇപ്പോഴും മനസിലായിട്ടില്ല..ഞരമ്പ് രോഗം ഇത്ര വലിയ പ്രശ്നമാണോ എന്ന് സിദ്ധാർഥിന്റെ കഥാപാത്രം കണ്ടപ്പോൾ തോന്നി..സിദ്ധാർഥിന്റെ ക്യാരക്ടറൈസേഷൻ തീരെ ബോധിച്ചില്ല..ഈ മൂവർ സംഘത്തിൽ ഒരു കല്ലുകടി തന്നെയായിരുന്നു സിഡ്..ഒട്ടും സുഖകരവും എൻഗേജിംഗും അല്ലാത്ത ആഖ്യാനം ശരിക്കും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നുണ്ട്..പലയിടങ്ങളിലും നല്ല രീതിയിൽ ലാഗിംഗ് അനുഭവപ്പെടുന്നുണ്ട്..ഊഹിക്കാൻ കഴിയുന്ന പല കഥാസന്ദർഭങ്ങളും ആവശ്യമില്ലാത്ത സീനുകളുമൊക്കെയായി ആകെ അവിയൽ പരുവത്തിൽ പാചകം ചെയ്തിരിക്കുന്ന ഒരു ചിത്രമായി മാറുന്നു അവരുടെ രാവുകൾ..ചില ഇൻസ്പിറേഷണൽ ഡയലോഗുകളും നർമ രംഗങ്ങളും മാത്രമാണ് ആശ്വാസമായി ഉണ്ടായിരുന്നത്..നർമ്മങ്ങൾ ചീറ്റിപ്പോയതും അനവധി ഉണ്ടെന്നത് മറ്റൊരു സത്യം..


🔻On Screen🔻
വിനയ് ഫോർട്ട്, ആസിഫലി, ഉണ്ണിമുകുന്ദൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്..ഇതിൽ നല്ല പ്രകടനം കാഴ്ച്ചവെച്ചതായി തോന്നിയത് വിനയ് ഫോർട്ട് മാത്രമാണ്..കിട്ടിയ വേഷം ഭംഗിയായി ചെയ്തു..ആസിഫലിയുടേത് ശരാശരിക്ക് മുകളിൽ നിന്നു..ചില രംഗങ്ങളൊക്കെ കയ്യടക്കത്തോടെ ചെയ്തു ഫലിപ്പിച്ചു.. ഉണ്ണിമുകുന്ദന്റെ കഥാപാത്രം പോലെ തന്നെ വേഷവും വേണ്ടിയിരുന്നില്ല എന്ന് തോന്നി..നെടുമുടി വേണു തനിക്ക് കിട്ടിയ വേഷം നല്ല രീതിയിൽ കൈകാര്യം ചെയ്തു..നായികമാർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല..


🔻Music & Technical sides🔻
വിഷ്ണു നാരായണിന്റെ ഛായാഗ്രഹണത്തിൽ എടുത്തുപറയത്തക്ക യാതൊന്നും ഉണ്ടായിരുന്നില്ല..ശങ്കർ ശർമയുടെ പശ്ചാത്തല സംഗീതം നന്നായിരുന്നു..ഒരു ഗാനമൊഴികെ ബാക്കിയെല്ലാം ശരാശരിയിലും അതിന് താഴെയുമായി ഒതുങ്ങി..ഇരു വിഭാഗവും സിനിമയുടെ മൂഡിനനുസരിച്ച് തങ്ങളുടെ ഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്..


🔻Final Verdict🔻
ജീവിതത്തിൽ പല ഘട്ടങ്ങളിലായി വീണുപോകുന്നവർക്ക് നല്ല ഒരു മെസേജ് നൽകുവാനുള്ള ശ്രമമാണ് സംവിധായകന്റെ ഈ ചിത്രം..എന്നാൽ ആഖ്യാനത്തിലെ വിരസതയും ദുർബലമായ തിരക്കഥയും പ്രേക്ഷകനിൽ യാതൊരു ഇംപാക്ടും ഉണ്ടാക്കുന്നില്ല..ആയതിനാൽ തന്നെ ശരാശരിയിൽ താഴെ സംതൃപ്തി മാത്രമാണ് ചിത്രം എനിക്ക് നൽകിയത്..ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒരുപക്ഷേ ചിത്രം തൃപ്തി നൽകിയേക്കാം..അതും അമിതപ്രതീക്ഷയില്ലാതെ സമീപിച്ചാൽ മാത്രം..കൂടുതൽ നല്ല സൃഷ്ടികളുമായി സംവിധായകൻ നല്ലൊരു തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു..


My Rating :: ★½

You Might Also Like

0 Comments