Rangoon (2017) - 154 min

June 06, 2017

''എന്നെ ഇപ്പോൾ ആരെങ്കിലുമൊക്കെ ആരാധിക്കുന്നുണ്ടെങ്കിൽ അതിന്റെ ഫുൾ ക്രെഡിറ്റും റുസ്തമിന് അവകാശപ്പെട്ടതാണ്..അദ്ധേഹത്തോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹമോ ബഹുമാനമോ ആണ്..എന്നാൽ ഇപ്പോൾ മനസ്സിന് ഒരു ചാഞ്ചല്യം..മറ്റൊരാൾ കൂടി അതിൽ ഇടം കണ്ടെത്തിയോ?''



ഇന്ത്യൻ സിനിമ ചരിത്രത്തിന് 1935ൽ റിലീസ് ചെയ്ത Hunterwali എന്ന ചിത്രത്തിന്റെ സംഭാവന ഒഴിവാക്കാൻ സാധിക്കാത്തതാണ്..പുരുഷന്മാർ മാത്രം കുത്തകയാക്കി വെച്ചിരുന്ന സിനിമയിലെ ആക്ഷനിലും സാഹസിക രംഗങ്ങളിലും ആദ്യമായി ഒരു സ്ത്രീ കൈകടത്തിയിരിക്കുന്നു..Fearless Nadia..അതായിരുന്നു അവളെ എല്ലാവരും ഓമനിച്ച് വിളിച്ചിരുന്നത്..ചിത്രം വൻ ജനസ്വീകാര്യത നേടിയതോടെ Nadia ഏവർക്കും പ്രിയപ്പെട്ടവളായി..Hunterwali എന്ന പേരിൽ പല സാമഗ്രികളും വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞു..

രംഗൂണിലെ ജൂലിയ എന്ന കഥാപാത്രം Fearless Nadiaയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് സൃഷ്ടിച്ചതാണ്..ഇന്ത്യയിലും വിദേശത്തും ഒരേപോലെ സ്വീകാര്യതയുള്ള നടിയായി അവൾ വളർന്നു..പുരുഷന്മാരെ പോലെ തന്നെ ആയോധനകലകൾ അവളിൽ നന്നായി വഴങ്ങി..അവളെ ഇത്ര പോപ്പുലറാക്കിയതിന്റെ ക്രെഡിറ്റ് റുസ്തം ബില്ലിമോറിയക്ക് അവകാശപ്പെട്ടതാണ്.. അതിന്റെ സ്നേഹവും നന്ദിയും അവളിൽ എപ്പോഴുമുണ്ട്..അവനെ സ്വന്തമാക്കാനും അവൾ ആഗ്രഹിക്കുന്നു..

അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തിൽ അവളുടെ ജീവിതത്തിലേക്ക് മറ്റൊരാൾ കൂടി കടന്നുവരുന്നു..അവൾ പോലുമറിയാതെ അവൾ അവനെ സ്നേഹിച്ച് തുടങ്ങി..ദിവസങ്ങൾ കഴിയുന്തോറും അത് ശക്തി പ്രാപിച്ചു.. തുടർന്ന് അവളുടെ ജീവിതം മാറിമറിയുന്നു..

Vishal Bhardwaj സംവിധാനം ചെയ്തിരിക്കുന്ന രംഗൂൺ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലെ കഥയാണ് മുന്നിൽ വെക്കുന്നത്..ബ്രിട്ടീഷുകാരിൽ നിന്നും രക്ഷനേടാനായി ഇന്ത്യക്കാർ ഒന്നിച്ച് INA രൂപീകരിക്കുന്നതും അവർക്കെതിരെ പോരാടുന്നതും എല്ലാം ചിത്രം കാണിക്കുന്നുണ്ട്..വിരോധാഭാസം എന്തെന്നാൽ ബ്രിട്ടീഷ് ആർമിയിലും ഇന്ത്യക്കാർ തന്നെയായിരുന്നു കൂടുതലായി സേവനം അനുഷ്ടിച്ചിരുന്നത്..കയ്യൂക്കുള്ളവന്റെ കൂടെ നിൽക്കുക..ഇതായിരുന്നു അവരുടെ തത്വം..ജമാധാർ നവാബ് മാലിക്കും അത്തരത്തിൽ ബ്രിട്ടീഷ് ആർമിക്ക് വേണ്ടി പണിയെടുത്തിരുന്നവനാണ്..

ജൂലിയയുടെ വേഷം ഗംഭീരമാക്കിയത് കങ്കണയാണ്..ക്വീനിന് ശേഷം കങ്കണക്ക് ലഭിച്ച മികച്ച വേഷം..തുടക്കം മുതൽ ഒടുക്കം വരെ ഒരേ എനർജിയോടെയുള്ള പെർഫോമൻസ്..ആദ്യ പകുതിയിൽ ഷാഹിദ് കപൂറുമായുള്ള കോമ്പിനേഷൻ സീനിലെ ചില ഡയലോഗുകളും ഭാവങ്ങളും നന്നേ ബോധിച്ചു..രണ്ടാം പകുതിയിൽ വികാരഭരിതമായ പല മുഹൂർത്തങ്ങളും മികച്ചതാക്കി..നവാബ് മാലിക്കായി സ്ക്രീനിൽ നിറഞ്ഞ് നിന്നത് ഷാഹിദ് കപൂറാണ്..കയ്യടി അർഹിക്കുന്ന പ്രകടനം..സെയ്ഫ് അലി ഖാന്റെ റുസ്തമം മനസ്സിൽ പതിഞ്ഞ് നിൽക്കുന്നത് തന്നെ..പ്രത്യേകിച്ച് ക്ലൈമാക്സിലെ പ്രകടനം..ബ്രിട്ടീഷുകാരായി അഭിനയിച്ചവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു..

ചിത്രത്തിന്റെ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും എടുത്ത് പറയേണ്ട ഘടകങ്ങളാണ്..മനോഹരമായ വിഷ്വൽസാണ് ചിത്രത്തിന്റേത്..പശ്ചാത്തലസംഗീതവും മികച്ചത് തന്നെ..ഗാനങ്ങൾ പാതി ശരാശരിയും ബാക്കിയുള്ളവ കേൾക്കാൻ ഇമ്പമുള്ളതുമായിരുന്നു..

രണ്ടര മണിക്കൂറിന് മുകളിൽ ദൈർഘ്യമുള്ള ചിത്രം തിരക്കഥ ആവശ്യപ്പെടുന്ന വേഗതയിൽ മാത്രം സഞ്ചരിക്കുന്ന ഒന്നാണ്..ആദ്യ പകുതി ചെറിയ നർമരംഗങ്ങളൊക്കെയായി രസിപ്പിച്ച് മുന്നേറുമ്പോൾ രണ്ടാം പകുതി ഒരു ത്രില്ലറിന് വഴിവെക്കുന്നു..ഗംഭീര ക്ലൈമാക്സോടു കൂടി ചിത്രം അവസാനിക്കുന്നു..ഒരു ഫാസ്റ്റ് പേസ് മൂവി പ്രതീക്ഷിക്കാതെ സമീപിച്ചാൽ ഒരു മികച്ച അനുഭവമാവും രംഗൂൺ സമ്മാനിക്കുക..

My Rating :: ★★★★☆

You Might Also Like

0 Comments