You S1 & S2

January 22, 2020



🔻വോയ്‌സ് ഓവറുകൾ തുരുതുരാ വന്നിട്ടും ഒരു ഘട്ടത്തിൽ പോലും മടുപ്പ് തോന്നാത്ത ആദ്യ സീരീസാവും You. സംവിധായകൻ കഥയെ കൈകാര്യം ചെയ്യുന്ന രീതി തന്നെയാണ് അതിന് കാരണം. ഒരു പെൺകുട്ടിയോട് നിങ്ങൾക്ക് ഇഷ്ടം തോന്നിയാൽ അവൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാനാവും.? ബുക്ക് സ്റ്റോറിൽ ജോലി ചെയ്യുന്ന 'ജോ'വിന് ബെക്കിനെ കണ്ട ആദ്യമാത്രയിൽ തന്നെയങ്ങ് ബോധിച്ചു. തുടർന്ന് വീണ്ടും കാണാനുള്ള ശ്രമങ്ങളായി അടുത്തത്. അതങ്ങനെ തുടർന്ന് കൊണ്ടേയിരുന്നു.

Seasons : 1 & 2
Episodes : 10 Each
Run Time : 41-50 min

🔻ജോവിന്റെ പ്രണയമാണ് you ഫോക്കസ് ചെയ്യുന്നത്. പ്രണയത്തിൽ അദ്ദേഹത്തിനുള്ള ആത്മാർത്ഥതയിലൂടെയാണ് you മുന്നേറുന്നത്. തന്റെ പ്രണയിനിയുടെ ഇഷ്ടം പിടിച്ചുപറ്റാനായി ഏതറ്റം വരെയും പോകുന്ന ജോ. അവളുടെ വിജയത്തിന് തടസ്സമാവുന്നതെന്തും പിഴുതുമാറ്റാൻ തയ്യാറായി നിൽക്കുന്ന ജോ. ഇതിൽപ്പരം എന്ത് വേണം ഒരു പെൺകുട്ടിക്ക്. എന്നാൽ ചില സാഹചര്യങ്ങളിൽ അദ്ദേഹത്തിന് വലിയ ഭീഷണികൾ നേരിടേണ്ടി വരുന്നു. അതോടെ പ്രണയത്തിന്റെ രൂപവും മാറുന്നു.

🔻റൊമാന്റിക്ക് ആയി തുടങ്ങുന്ന സീരീസാണ് you. പതിയെ കഥാപാത്രങ്ങളിലേക്ക് കടന്ന് അവർ തമ്മിലുള്ള ദൃഢമായ ബന്ധം establish ചെയ്തതിന് ശേഷം മാത്രമാണ് ബാക്കി മുന്നേറ്റങ്ങളൊക്കെയും. അവിടെയാണ് കഥ ചൂട് പിടിക്കുന്നത്. ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ജോവിന് സഞ്ചരിക്കേണ്ടി വരുന്നതോട് കൂടി സീരീസ് കൂടുതൽ ത്രില്ലിങ്ങാവുന്നു. കാഴ്ചക്കാരും ഇമ വെട്ടാതെ നോക്കിയിരിക്കും.

🔻കഥാപാത്രങ്ങളെ പറ്റി എന്ത് പറഞ്ഞാലും രണ്ട് സീസണുകളുടെയും സ്പോയിലർ ആവുമെന്നതിനാൽ അതിലേക്ക് കടക്കാൻ മുതിരുന്നില്ല. എങ്കിലും അവയെ അവതരിപ്പിച്ചിരിക്കുന്ന രീതിയെ പ്രശംസിക്കാതെ വയ്യ. ചുരുക്കം ചിലരിൽ മാത്രം കഥയെ ഒതുക്കി മികച്ച രീതിയിൽ പ്ലോട്ട് ക്രിയേറ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട് അണിയറപ്രവർത്തകർക്ക്. അതുകൊണ്ട് തന്നെ എല്ലാവരെയും പറ്റി നല്ലൊരു ഐഡിയ മനസ്സിൽ സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ആസ്വാദനത്തിന് അത് ഗുണം ചെയ്തിട്ടുമുണ്ട്. പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റുകൾ ചില ഭാഗങ്ങളുടെ മെല്ലെപ്പോക്കിനെ തുണച്ചിട്ടുണ്ട്.

🔻ഗംഭീര പ്രകടനം കൊണ്ട് സ്‌ക്രീൻ സ്‌പേസ് അപഹരിക്കുന്നത് Penn Badgley തന്നെയാണ്. പകരം വെക്കാനില്ലെന്ന് തോന്നിപ്പോവും വിധം മികച്ചത്. ഒപ്പം ബെക്കയും ചിരിയിലൂടെ മനം കവരുന്നുണ്ട്. സൗണ്ട്ട്രാക്കുകൾ മനോഹരമായിരുന്നു. നല്ല വിഷ്വലുകളും. എങ്കിലും ചിലയിടങ്ങളിൽ പ്രൊഡക്ഷൻ ക്വാളിറ്റി ഒരൽപം കൂടി ആവാമെന്ന് തോന്നി.

🔻FINAL VERDICT🔻

സ്നേഹത്തിന്റെ നിറകുടമാണ് ജോ. ലോകത്തെ സകല കാമുകന്മാർക്കും ഭർത്താക്കന്മാർക്കും മാത്രകാപുരുഷോത്തമനാണ് ജോ. Be Like Joe.

AB RATES ★★½

സീരീസ് ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments