Battle Of Memories

January 11, 2020



🔻ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ അരങ്ങേറിയില്ലായിരുന്നെങ്കിൽ, അല്ലെങ്കിൽ അവയൊക്കെ എന്നെന്നേക്കുമായി മനസ്സിൽ നിന്ന് മായ്ച്ച് സന്തോഷങ്ങളെ വേട്ടയാടുന്ന പ്രതിഭാസത്തിന് ഒരവസാനം കൊണ്ടുവരാൻ സാധിച്ചെങ്കിൽ എന്ന് ആരാണ് ആഗ്രഹിക്കാത്തത്.? പ്രസിദ്ധ എഴുത്തുകാരൻ Jiang തന്റെ ഓർമ്മകളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുകയാണ്. ഭാര്യയുമായുള്ള അസ്വാരസ്യങ്ങളും നിരന്തരമായ വഴക്കുകൾക്കും അറുതിയിടുക എന്ന തീരുമാനത്തിന് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട്. ആ ഓർമ്മകളെ കൊല ചെയ്യാനായി ഒരു ഓപ്പറേഷന് അദ്ദേഹം വിധേയമാകുന്നു. എന്നാൽ ശേഷം അദ്ദേഹത്തെ വേട്ടയാടിയത് തൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത, തന്റെ  തരത്തിലും ബന്ധമില്ലാത്ത ചില ദുസ്സഹമായ സ്വപ്നങ്ങളാണ്.

Year : 2017
Run Time : 1h 59min

🔻കഥയുടെ ബാക്കി ഭാഗത്തെ പറ്റി പരാമർശിക്കുന്നില്ല. അത് തീർച്ചയായും ആസ്വാദനത്തെ ബാധിക്കും.എങ്കിലും ഒരു അവലോകനമെന്ന നിലയിൽ ചില കാര്യങ്ങൾ എടുത്തുപറയാതെ വയ്യ. ഒരു ഫാന്റസി കൺസെപ്റ്റ് സിനിമയാക്കുമ്പോൾ കാണികളെ ആകാംഷയിലാഴ്ത്താൻ എന്തൊക്കെ ഘടകങ്ങൾ വേണോ അതൊക്കെയും ഇവിടെ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നത് കാണാം. തുടക്കത്തിലേ കൺഫ്യൂഷനിസത്തിലൂന്നിയ കഥ പറച്ചിൽ പോലെ തന്നെ നാം പ്രതീക്ഷിച്ചിടത്ത് നിന്നും അപ്രതീക്ഷിതമായ കാര്യങ്ങൾ പിറന്നുവീഴുന്ന കാഴ്ചകൾ പോലും ത്രില്ലർ എന്ന നിലയിൽ ഏറെ ഗുണം ചെയ്തിട്ടുണ്ട്.

🔻ആഖ്യാനശൈലിയിൽ ഏറെക്കുറെ ഈ മാതൃക പിൻപറ്റുന്ന മറ്റൊരു ചിത്രം കണ്ടിട്ടുള്ളത് കൊണ്ട് തന്നെ ഒടുവിൽ എന്തായിത്തീരും എന്നൊരു ഐഡിയ മനസ്സിൽ രൂപപ്പെട്ടിരുന്നു. എന്നാൽ തീർത്തും അപ്രതീക്ഷിതമായ ഒരു എലമെന്റ് നമ്മിലേക്ക് ഇട്ട് തന്ന് കാഴ്ചപ്പാടിനെ തന്നെ മാറ്റിമറിക്കാൻ സംവിധായകനായിട്ടുണ്ട്. എന്നാൽ അതിന് അധികം ആയുസ്സുണ്ടായില്ല എന്നത് മാത്രമാണ് പോരായ്മയായി തോന്നിയത്. പ്രതീക്ഷിച്ച രീതിയിൽ തന്നെ ചിത്രത്തിന് തിരശീല വീണു. എങ്കിലും ആകെത്തുകയിൽ ക്ലൈമാക്സ് അടക്കം തൃപ്തികരമായിരുന്നു. കുറച്ച് സംശയങ്ങൾ ബാക്കി നിർത്തി എന്നതും കൂട്ടിച്ചേർക്കുന്നു. മികച്ച പ്രകടനങ്ങളും നിലവാരം പുലർത്തുന്ന ടെക്നിക്കൽ വശങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്താൻ ഉതകുന്നത് തന്നെ

🔻FINAL VERDICT🔻

തന്റെ ജീവിതത്തിൽ അത്രയേറെ ഭാരമായി കണ്ടിരുന്ന എന്ത് ഓർമ്മകളാണ് Jiangന് ഉണ്ടായിരുന്നത്.? ഓർമ്മകളെ ഇല്ലായ്മ ചെയ്തശേഷം അദ്ദേഹത്തിന്റെ ജീവിതത്തിന് എന്താണ് സംഭവിച്ചത്.? ഉത്തരങ്ങൾക്ക് സാക്ഷിയാകാൻ ധൈര്യമായി സിനിമയെ സമീപിച്ചോളൂ. അണ്ടർറേറ്റഡ് എന്ന് തോന്നിയ മറ്റൊരു ചൈനീസ് ത്രില്ലർ കൂടി ആസ്വദിക്കാം..

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments