The Warden
January 22, 2020🔻ജയിലിലെ മുഴുവൻ തടവുകാരെയും മറ്റൊരു ഷെൽറ്ററിലേക്ക് കൊണ്ടുപോകാനുള്ള തിരക്കിലായിരുന്നു മേജർ ജാഹിദ്. ആ നേരത്ത് തന്നെയാണ് തനിക്ക് പ്രമോഷൻ ലഭിക്കുന്നുവെന്ന വാർത്തയും സുപ്പീരിയർ അദ്ദേഹത്തിന് എത്തിച്ചുകൊടുക്കുന്നുണ്ട്. അത്രയും നാളത്തെ തന്റെ സേവനത്തിനുള്ള അംഗീകാരമായി പ്രമോഷനെ ജാഹിദ് കണക്കാക്കുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു സംഭവം ജയിലിൽ അരങ്ങേറിയത്. തടവുകാരിൽ ഒരാളെ കാണ്മാനില്ല. തന്റെ ഡ്യൂട്ടിയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലാത്ത ജാഹിദ് തടവുകാരനെ തേടിയിറങ്ങുന്നു.
Year : 2019
Run Time : 1h 40min
🔻IFFKയിലൂടെയാണ് ഈ സിനിമയെ പറ്റി കേൾക്കാനിടയായത്. ആ സമയത്ത് കാണാൻ സാധിച്ചില്ലെങ്കിലും പിന്നീട് പ്രിന്റ് ലഭ്യമാണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി. കാണാൻ തുടങ്ങുന്നത് വരെ ചിത്രത്തെ പറ്റി യാതൊരു ഐഡിയയും ഇല്ലായിരുന്നു. എന്നാൽ ഇത്ര ഗംഭീര അനുഭവമാണല്ലോ തീയേറ്ററിൽ മിസ്സായത് എന്നൊരു വിഷമം ബാക്കിയായിരുന്നു കാഴ്ച അവസാനിക്കുമ്പോൾ.
🔻തനിക്ക് സുപരിചിതമായ ജയിലറകൾ തനിക്കെതിരെ പോരാടുന്ന പ്രതീതിയായിരുന്നു ജാഹിദിന് ആ തടവുകാരൻ കാണാതായപ്പോൾ ഉണ്ടായത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന Moto അല്ല ജാഹിദിന് ഉള്ളത്. സ്വന്തത്തെ അത്രമേൽ സ്നേഹിക്കുന്ന ഒരുവന്റെ പ്രതീതിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ തടവുകാരനെ എത്രയും വേഗം പിടിക്കുക എന്നൊരു ലക്‌ഷ്യം മാത്രമേ അദ്ദേഹത്തിനുള്ളൂ. എന്ത് വില കൊടുത്തും തന്റെ പ്രമോഷൻ കൈവിട്ട് കളയാതിരിക്കുക. സ്വാർത്ഥതയുടെ പര്യായമായ ഒരുവനെ നമുക്കവിടെ കാണാൻ സാധിക്കും.
🔻മുഴുവൻ നേരവും കാണികളെ പിടിച്ചിരുത്തും വിധം ത്രില്ലിങ്ങായും ഒപ്പം തീർത്തും വിശ്വസനീയമായും കഥയെ അണിയിച്ചൊരുക്കുന്നതിൽ സംവിധായകൻ പൂർണ്ണമായി വിജയിച്ചിട്ടുണ്ട്. ഒറ്റ ലൊക്കേഷനിൽ മാത്രം കേന്ദ്രീകരിച്ചുള്ള കഥ പറച്ചിൽ പൂർണ്ണമായി നമ്മുടെ ആസ്വാദനത്തെ സ്വാധീനിക്കുന്നുണ്ട്. കഥാപാത്രങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുന്ന ഓരോ രംഗങ്ങളും അവരുടെ സ്വഭാവസവിശേഷതകൾ എടുത്ത് പറയുന്നുണ്ട്. സെമി-റിയലിസ്റ്റിക്ക് രീതിയിലുള്ള ആഖ്യാനം ഇൻഡസ്ട്രിയുടെ തന്നെ ഭാഷയോട് ചേർന്ന് നിൽക്കുന്നതാണ്. ഒപ്പം ഗംഭീര പ്രകടനങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയാവുന്നുണ്ട് ചിത്രം.
🔻FINAL VERDICT🔻
പ്രേക്ഷകനെന്ന നിലയിൽ ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ള ഇൻഡസ്ട്രിയിൽ നിന്ന് മറ്റൊരു വസന്തം കൂടി പെയ്തിറക്കുകയാണ് The Warden. സത്യത്തെ തേടിയുള്ള അന്വേഷണത്തിൽ പല സ്വഭാവസവിശേഷതകളുള്ള വ്യക്തികൾ കൂടി കടന്നുവരുന്നതിലൂടെ ഏറെ താല്പര്യം ജനിപ്പിക്കുന്ന ഒന്നായി മാറുന്നുണ്ട് ഈ പ്ലോട്ട്. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളുടെ കൂട്ടത്തിൽ ഒന്നായി മാറുന്നു ഈ ചിത്രവും.
AB RATES ★★★★☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments