🔺ഈ കഴുതയെ കഴുതയെന്ന് വിളിക്കരുത്..
🔻കഴുതയെ കഴുതയെന്നല്ലാതെ മൈക്കിൾ ജാക്സൻ എന്ന് വിളിക്കാൻ പറ്റുവോ..?
🔺ആഹാ അത് കൊള്ളാല്ലോ..ഇനി മുതൽ ഇവനെ മൈക്കിൾ ജാക്സൻ എന്ന് വിളിക്കാം..
🔻ങ്ങേ..
🔻Story Line🔻
സദ്ധാം ഹുസൈന്റെ ഇറാഖിലെ ഭീകരഭരണ കാലഘട്ടം..അവിടെയാണ് സഹോദരങ്ങളായ സനായും ദനായും തങ്ങളുടെ ബാല്യം കഴിച്ചുകൂട്ടിയിരുന്നത്..അനാഥരായിരുന്ന അവർ അന്നന്നത്തെ ഭക്ഷണത്തിനായി ജോലി ചെയ്ത് പണം കണ്ടെത്തിയിരുന്നു..അവിടേക്കാണ് 'സൂപ്പർമാൻ' പ്രദർശനത്തിനെത്തുന്നത്..
ഏറെ ഇഷ്ടപ്പെട്ടിരുന്ന തങ്ങളുടെ സൂപ്പർ ഹീറോയെ ഒരു നോക്ക് കാണാൻ ഏവരെയും പോലെ അവരും ആഗ്രഹിച്ചിരുന്നു..എന്നാൽ അതവർക്ക് സാധിക്കാതെ പോവുന്നു..ഇനിയിപ്പോ എന്താ ഒരു വഴി..അപ്പോഴാണ് ദനായുടെ മനസ്സിൽ ഒരു ബുദ്ധി തെളിയുന്നത്..വണ്ടി നേരെ അമേരിക്കയിലേക്ക് വിട്..നമുക്ക് സൂപ്പർമാനെ നേരിട്ട് ചെന്ന് അങ്ങ് കണ്ടേക്കാം..കേട്ടപാതി കേൾക്കാത്തപാതി ഇരുവരും അമേരിക്കയിലേക്ക് യാത്രക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി..അതിനുള്ള വാഹനമായി അവരുടെ കഴുതയും..തുടർന്ന് അവരുടെ യാത്രയാണ്..സൂപ്പർമാൻ എന്ന ഒറ്റ ലക്ഷ്യവുമായി..
🔻Behind Screen🔻
1990കളിൽ ഇറാഖിലെ യുദ്ധഭീകരതയുടെ കാലത്ത് ഇറാഖിൽ നിന്ന് കുർദ്ധിസ്ഥാനിലേക്ക് കുടിയേറിയവരിൽ ഒരു ഒമ്പത് വയസ്സുകാരൻ ബാലനുമുണ്ടായിരുന്നു..Karzan Kader..അവസാനം ആ കുടുംബം സ്വീഡനിൽ സെറ്റിലായി..സിനിമയോട് കമ്പമുണ്ടായിരുന്ന കർസാൻ ഡയറക്ഷൻ പഠിച്ച് ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തു..'Bekas'..Student Oscar കരസ്ഥമാക്കിയ ചിത്രം അതേ പേരിൽ അദ്ധേഹം 2012ൽ ഫീച്ചർ ഫിലിമാക്കി..അദ്ധേഹത്തിന്റെ ആദ്യത്തെ സിനിമ..
പോസ്റ്റർ കാണുമ്പോൾ ഒരു ഫീൽ ഗുഡ് മൂവിയോ ഒരു കോമഡിയോ ആവും നാം പലരും പ്രതീക്ഷിക്കുക..എന്നാൽ കോമഡി മാത്രമല്ല,നല്ല കാമ്പുള്ള കഥയും ചിത്രത്തിനുണ്ട്..ആ കാലഘട്ടത്തിലെ ഇറാഖിലെ കുട്ടികളുടെ ജീവിതവും വളർന്ന് വരുന്ന സാഹചര്യവും സംവിധായകൻ ഗൗരവത്തോടെ തന്നെ വരച്ച് കാട്ടുന്നുണ്ട്..അതിലുപരി സന,ദന എന്നീ സഹോദരങ്ങളുടെ സ്നേഹം..നമ്മുടെ മനസ്സിനെ ഈറനണിയിക്കുന്ന രംഗങ്ങളിലൂടെ അതിമനോഹരമായി പറഞ്ഞ് പോയിരിക്കുന്നു..ചെറിയൊരു പ്രമേയത്തിലൂന്നി പറയേണ്ട കാര്യങ്ങൾ അതീവ ഗൗരവത്തോടെ തന്നെ പരിചരിച്ച് മുന്നോട്ട് പോവുന്നതിൽ കർസൻ വിജയിച്ചിട്ടുണ്ട്..
🔻On Screen🔻
Zamand Taha, Sarwar Fazil എന്നീ കൊച്ചു മിടുക്കന്മാർ..സനായേയും ദനായേയും മനോഹരമാക്കിയവർ..അത്രകണ്ട് മനസ്സ് കീഴടക്കി ഇരുവരും.. പ്രത്യേകിച്ച് Zamand..പുള്ളിയെ സ്ക്രീനിൽ കണ്ടാൽ പിന്നെ കണ്ണെടുക്കാൻ തോന്നില്ല..അതിഗംഭീരം..!! സംസാരശൈലിയും അഭിനയവുമൊക്കെ തകർത്തു..അവസാന രംഗങ്ങളിലൊക്കെ മാസ്മരിക പ്രകടനം കാഴ്ച്ചവെച്ചു രണ്ട് പേരും..ഒരേ സമയം ചിരിപ്പിക്കുകയും അവസാന നിമിഷങ്ങളിൽ കണ്ണ് നനയിക്കുക്കുകയും ചെയ്തു ഇരുവരും..സനായുടെ ആ പുഞ്ചിരി..പറഞ്ഞറിയിക്കാനാവാത്ത ഫീൽ തന്ന സീൻ..കൂടെയുള്ളവരും നല്ല പ്രകടനം കാഴ്ച്ചവെച്ചു..
🔻Music & Technical Sides🔻
ചിത്രത്തിന്റെ കളർ ടോൺ ശ്രദ്ധേയമായിരുന്നു..എന്തോ ഒരു വ്യത്യസ്തത പ്രേക്ഷകനിൽ ഫീൽ ചെയ്യിക്കുന്ന കളർ..പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും ഗംഭീരം..അങ്ങനെ ആകെ മൊത്തത്തിൽ തിരക്കഥക്ക് മികച്ച പിന്തുണ നൽകിയ ഘടകങ്ങളായി എല്ലാം..
🔻Awards & Nominations🔻
Dubai International Film Festivalൽ മികച്ച സംവിധായകനുള്ള അവാർഡ് കർസൻ കരസ്ഥമാക്കി..മികച്ച ചിത്രത്തിനുള്ള നോമിനേഷനുകളിലും ചിത്രം ഇടം നേടി..Stockhalm Film Festivalലും അവാർഡ് കർസനെ തേടിയെത്തി..Hong Kong International Film Festivalലും കർസൻ നോമിനേഷൻ നേടിയിരുന്നു..
🔻Final Verdict🔻
തന്റെ ജീവിതത്തിൽ നിന്ന് തന്നെ ഒരു ഏട് വികസിപ്പിച്ച് സിനിമയാക്കിയ സംവിധായകൻ..കഥാപാത്രങ്ങളായി സ്ക്രീനിൽ ജീവിച്ച കുട്ടികൾ..ഒരേ സമയം ചിരിപ്പിക്കുകയും ടെൻഷൻ അടിപ്പിക്കുകയും വിഷമിപ്പിക്കുകയും മനസ്സിന് കുളിർമ നൽകുകയും ചെയ്യുന്ന കഥാ സന്ദർഭങ്ങൾ..ഇവയൊന്നും പോരെങ്കിൽ യൂട്യൂബിൽ ചിത്രത്തിന്റെ ട്രെയിലർ ഒന്ന് കണ്ട് നോക്കൂ..ഉറപ്പായും ഈ ചിത്രം കണ്ടിരിക്കും..എന്റെ പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിൽ കയറിപ്പറ്റിയ അടുത്ത ചിത്രമായി Bekas..കൂടെ ആ സഹോദരങ്ങളും..
My Rating :: ★★★★★