The Lighthouse Of The Orcas
June 15, 2020🔻"Brothers of the Wind" സംവിധാനം ചെയ്ത Gerardo Olivares സംവിധാനം ചെയ്ത ചിത്രമാണിത്. മുൻ സിനിമ പോലെ തന്നെ human-animal relationഇൽ ശ്രദ്ധ കേന്ദീകരിച്ചിരിക്കുകയാണ് ഈ ചിത്രവും. നായകന്റെ(Beto) ജീവിതത്തിൽ കടലും അതിൽ വസിക്കുന്നവരും മാത്രമാണുള്ളത്. അതാണ് അയാളുടെ ലോകം. അതിലേക്ക് കടന്നുവരുന്ന ഏതൊരാളും അയാൾക്ക് അന്യനാണ്. അവിടേക്കാണ് ഓട്ടിസം ബാധിച്ച തന്റെ മകനുമൊത്ത് ലോല എത്തുന്നത്.
Year : 2016
Run Time : 1h 50min
🔻ഓട്ടിസം ബാധിച്ച ട്രിസ്റ്റൻ മൂകതയിലേക്ക് കൂപ്പുകുത്തിയിട്ട് നാളുകളായി. എന്നാൽ പ്രതീക്ഷയുടെ കണിക പോലെയായിരുന്നു ബെറ്റോയുടെ ഒരു ഡോക്യൂമെന്ററി ടിവിയിൽ കാണിച്ചത്. അത് കണ്ടപ്പോഴേക്കും ട്രിസ്റ്റൻ ഒരൽപം ഉണർവ്വ് കാണിച്ചു. അവിടെയാണ് ലോലക്ക് ബെറ്റോയിൽ പ്രതീക്ഷ തോന്നിയത്. ബെറ്റോയുടെ അടുത്തേക്ക് ലോലയും ട്രിസ്റ്റനും എത്തിയതും അതെ പ്രതീക്ഷയുടെ വെളിച്ചം തേടിയായിരുന്നു.
🔻ഒരു കഥയെ സംവിധായകൻ എപ്രകാരമാണ് ട്രീറ്റ് ചെയ്യുകയെന്ന് Brothers Of The Wind കണ്ടിട്ടുള്ളവർക്ക് ബോധ്യമുള്ള കാര്യമാണ്. അതിനായി എത്രത്തോളം അദ്ദേഹം പരിശ്രമിച്ചുവെന്നത് തീർത്തും അഭിനന്ദനാർഹം തന്നെയാണ്. ഈ സിനിമയും തീർച്ചയായും തൃപ്തികരമായ അനുഭവം തന്നെയാണ്. കഥയുടെ കാര്യത്തിലാണെങ്കിലും കൈകാര്യം ചെയ്ത ശൈലിയുടെ കാര്യമാണെങ്കിലും ടെക്നിക്കലി പുലർത്തുന്ന മികവിന്റെ കാര്യമാണെകിലും എല്ലാം അങ്ങനെ തന്നെ. ദൃഢമായ ബന്ധങ്ങളുടെ ആകെത്തുകയാണ് സിനിമയെന്നത് പല കാര്യങ്ങളും വിളിച്ചോതുമ്പോഴും അതിനുമപ്പുറം സുന്ദരമായ ഒരു ലോകത്തെ കൂടി നമ്മിലേക്ക് എത്തിക്കുന്നുമുണ്ട് സംവിധായകൻ. നായകനും കടൽജീവികളും തമ്മിലുള്ള സമ്പർക്കങ്ങൾ അതിമനോഹരമായി കാട്ടിത്തരുന്നത് തന്നെ അതിനുദാഹരണം.
🔻വിഷ്വലുകൾക്ക് ആഖ്യാനത്തിൽ വലിയൊരു പങ്കുണ്ട്. നമ്മുടെ ആസ്വാദനത്തിലും അത് സ്വാധീനം ചെലുത്തുന്നുണ്ട്. കാണുന്നവരുടെ അഭിരുചിക്കനുസരിച്ച് സിനിമയുടെ ട്രീറ്റ്‌മെന്റ് ആസ്വാദനത്തെ നിശ്ചയിക്കുകയാണിവിടെ. Visual story telling ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ ഈ ചിത്രം നിങ്ങളെ അങ്ങേയറ്റം തൃപ്തിപ്പെടുത്തും. എന്നാൽ അത്തരത്തിലുള്ള ട്രീറ്റ്‌മെന്റ് ഒരു പരിധി കവിയുമ്പോൾ സിനിമയുടെ ദൈർഖ്യം ഒരു പരിമിതിയായി തോന്നിയേക്കാം. ഒരുതരത്തിൽ അങ്ങനെയാണ് എനിക്കനുഭവപ്പെട്ടതും. പോരായ്മയായി പറഞ്ഞതല്ല, എന്നിലെ ആസ്വാദകൻ എപ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയതാണ്.
🔻ഗംഭീര വിഷ്വലുകൾ കൊണ്ട് മായാലോകം തീർക്കുകയാണ് ഈ ചിത്രം. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ തീർത്തും വശ്യത നിറഞ്ഞ് നിൽക്കുന്നതാണ്. ഒപ്പം കഥയോടും ആഖ്യാനശൈലിയോടും ചേർന്ന് നിൽക്കുന്ന ലളിതമായ പശ്ചാത്തലസംഗീതം രംഗങ്ങളുടെ മാറ്റ് കൂട്ടുന്നു. അഭിനേതാക്കളുടെ മിത്വമാർന്ന പ്രകടനങ്ങളും എടുത്ത് പറയേണ്ടത് തന്നെ. A special mention to "SHAKA"
🔻FINAL VERDICT🔻
കഥ ആവശ്യപ്പെടുന്ന ആഖ്യാനവേഗത മാത്രമുള്ള സിനിമയാണ് The lighthouse of the orcas. സമയമെടുത്ത് തന്നെ കഥ പറയുകയും കഥാപാത്രങ്ങളുമായി അടുത്ത് കഴിഞ്ഞാൽ മനസ്സിൽ സന്തോഷവും നേർത്ത നോവും സമ്മാനിക്കുകയും ചെയ്യുന്നു ഈ ചിത്രം. സ്ലോ പേസ്ഡ് ഫീൽ ഗുഡ് മൂവികൾ ഇഷ്ടപ്പെടുന്നവർക്ക് തെറ്റില്ലാത്ത ചോയ്‌സ് തന്നെയാണ് ഈ ചിത്രവും.
AB RATES ★★★☆☆
ചിത്രം Netflixൽ ലഭ്യമാണ്.
0 Comments