T-34

June 11, 2020



🔻നാസികളുടെ മുഴുവൻ സന്നാഹങ്ങളും അവരെ നേരിടാൻ എത്തുകയാണ്. ഇവർക്ക്  കൂട്ടിനുള്ളതാവട്ടെ ഒരു ടാങ്ക് മാത്രം. അവർക്ക് വേണ്ട മനോബലം നൽകിയിരുന്നത് കമാന്റർ നിക്കോളയായിരുന്നു. മരണം വരെ പൊരുതാൻ തയ്യാറായിരുന്നവർ നിക്കോളയുടെ തന്ത്രങ്ങൾക്കൊപ്പം വീറും വാശിയോടും പോരാടി. ഓരോ പടവുകളും മുന്നേറുമ്പോഴും ആത്മധൈര്യം അവരിൽ വർദ്ധിച്ചിരുന്നു. എന്നാൽ ഒടുക്കം പിടിയിലാവാൻ തന്നെയായിരുന്നു അവരുടെ വിധി.

Year : 2018
Run Time : 2h 19min

🔻നാസി കസ്റ്റഡിയിലായ നിക്കോളയെ അവിടുത്തെ ഒരു ടാങ്ക് ശരിയാക്കാനുള്ള ചുമതലക്കായി കമാന്റർ സ്റ്റെപ്പൻ നിയോഗിക്കുന്നു. നിക്കോള പാതിമനസ്സോടെ അത് സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ മറ്റ് പല തന്ത്രങ്ങളും ആ മനസ്സിൽ നെയ്യുകയായിരുന്നു നിക്കോള.

🔻രണ്ടര മണിക്കൂർ കണ്ണിമ ചില്ലാതെ കണ്ടിരിക്കാവുന്ന ഒരുഗ്രൻ ആക്ഷൻ ത്രില്ലറാണ് സംവിധായകൻ നമുക്കായി ഒരുക്കിയിരിക്കുന്നത്. അത് എത്രത്തോളം ആസ്വാദ്യകരമാവും എന്നത് കാണുന്ന പ്രിന്റിന്റെ ക്വാളിറ്റിയെ ആശ്രയിച്ചിരിക്കും. അത്ര മികവുറ്റ ടെക്നിക്കൽ പെർഫെക്ഷൻ സിനിമ നമുക്ക് സമ്മാനിക്കുന്നുണ്ട്. ടാങ്കുമായുള്ള യുദ്ധരംഗങ്ങളൊക്കെ അടിമുടി രോമാഞ്ചം നൽകുന്നതായിരുന്നു. അതുകൊണ്ട് തന്നെ കഥയിൽ യാതൊരു പോരായ്മയും തോന്നിയതുമില്ല. മാത്രമല്ല അങ്ങേയറ്റം ആസ്വദിക്കുകയും ചെയ്തു ഓരോ രംഗങ്ങളും. സ്ലോ മോഷൻ സീനുകളും ക്ലോസപ്പ് ഷോട്ടുകളുമൊക്കെ ത്രസിപ്പിച്ചിരുത്തി എന്ന് തന്നെ പറയാം.

🔻FINAL VERDICT🔻

ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കാത്തതിൽ വിഷമം തോന്നിയ സിനിമകളുടെ ലിസ്റ്റിൽ ചേർക്കാവുന്ന ഒരു ചിത്രം കൂടി. സമാനതകളില്ലാത്ത നിലവാരമാണ് ടെക്നിക്കലി സിനിമ പുലർത്തുന്നത്. സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം ഗംഭീരം. കാണാൻ താല്പര്യമുള്ളവർ കിട്ടാവുന്നതിൽ ഏറ്റവും മികച്ച ക്വാളിറ്റി തന്നെ കാണുക. എത്ര ഡാറ്റ കളഞ്ഞാലും നഷ്ടമാവില്ല.

AB RATES ★★½

ചിത്രം Amazon Primeലും ടെലിഗ്രാം ചാനലിലും ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments