Bad Seeds

June 11, 2020



🔻Wael. അതാണ് കഥാനായകന്റെ പേര്. വാർദ്ധക്യത്തിലെത്തിയ അമ്മയുമൊത്ത്  അല്ലറചില്ലറ ഉടായിപ്പിലൂടെ അന്നന്നുള്ള ഭക്ഷണം കണ്ടെത്തുന്നവർ. അമ്മയുടെ പേര് മോണിക്ക. അങ്ങനെയൊരു ദിവസം സ്ഥിരം കലാപരിപാടിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് മോണിക്ക തന്റെ പഴയ കൂട്ടുകാരൻ വിക്ടറിനെ കാണുന്നത്. കിട്ടിയ തക്കം നോക്കി വേൽ തന്റെ ഉടായിപ്പ് ഇറക്കുകയും ചെയ്തു. എന്നാൽ പിടിക്കപ്പെടാനായിരുന്നു വേലിന്റെ അവസാന വിധി.

Year : 2018
Run Time : 1h 40min

തന്നെ ജോലിയിൽ സഹായിക്കുക എന്നതായിരുന്നു വിക്ടർ അവർക്കായി മുന്നോട്ട് വെച്ച ശിക്ഷ. അതുമൂലം വേലിന് നോക്കേണ്ടി വന്നത് സ്‌കൂളിൽ നിന്ന് പണിഷ്മെന്റ് കിട്ടി വന്ന ആറ് കുട്ടികളെയും. ആ കണ്ടുമുട്ടൽ അവരുടെയെല്ലാം ജീവിതം മാറ്റിമറിക്കുന്നതായിരുന്നു.

🔻വളരെ ലളിതമായൊരു സ്റ്റോറി ലൈൻ. അതിനെ മനോഹരമായി അവതരിപ്പിച്ചിടത്താണ് ബാഡ് സീഡ്‌സ് ഒരു ഗുഡ് ഇമ്പ്രെഷൻ കരസ്ഥമാക്കുന്നത്. നർമ്മത്തിന്റെ മേമ്പൊടിയിൽ ചാലിച്ച രസകരമായ ആഖ്യാനവും വിശ്വസനീയമാം വിധം കഥാപാത്രങ്ങളെ ബിൽഡ് അപ്പ് ചെയ്യുന്നതുമൊക്കെ ആനന്ദം നൽകുന്ന അനുഭവങ്ങളായി. അവർക്കൊക്കെയും വ്യക്തമായ സ്‌പേസ് നൽകുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്. ജീവിത പരിവർത്തനം കുട്ടികളിലേക്ക് മാത്രം ഒതുങ്ങാതെ കുട്ടിക്കളിയുമായി ജീവിക്കുന്നവരിലേക്കും വ്യാപിപ്പിക്കുന്നതും ഉണർവ്വ് നൽകുന്ന കാഴ്ച തന്നെയാണ്.

🔻സിനിമ തുടങ്ങുന്നത് തന്നെ നടുക്കുന്ന ഒരു രംഗത്തോട് കൂടിയാണ്. പട്ടാളക്കാരുടെ തേർവാഴ്ച്ച മൂലം നഷ്ടപ്പെടുന്ന ഒരുപിടി ജീവനുകൾ. ശ്വാസം വിടാൻ പോലും ആവാത്ത വിധം ഇരുളിൽ അഭയം തേടുന്ന ജീവിതങ്ങൾ. അതിനിടയിൽ ആരുടേയും കണ്ണിൽ പെടാതെ ഒളിച്ചിരിക്കുന്ന ഒരു ബാലൻ. വേലിന്റെ കഥയോടൊപ്പം ആ ബാലന്റെ കൂടി പാരലലായി പറഞ്ഞുപോവുന്നുണ്ട് ചിത്രം. ലെബനനിലെ തെരുവുകളിൽ അലഞ്ഞുതിരിയുകയും എന്നാൽ പിന്നീട് വേട്ടയാടപ്പെടുകയും ചെയ്ത ആ ബാലൻ അതെങ്ങനെ തരണം ചെയ്തു.? രസച്ചരട് മുറിയാതെ ഭംഗിയായി ആഖ്യാനത്തിൽ ഇരു കഥകളും കൊണ്ടുപോവുന്നതിൽ സംവിധായകൻ പൂർണ്ണമായി വിജയിച്ചിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്സ് താരതമ്യേന തൃപ്തിപ്പെടുത്താൻ ഒരൽപം ബുദ്ധിമുട്ടിയെങ്കിലും കണ്ണടക്കാവുന്നതേ ഉള്ളൂ ആ പോരായ്മയോട്.

🔻വേലിന്റെ വേഷം അഭിനയിച്ച് തകർത്ത Kheiron തന്നെയാണ് സിനിമ സംവിധാനം ചെയ്തത്. പുള്ളിയും കാതറീനും തകർപ്പൻ പ്രകടനമായിരുന്നു. ഇരുവരും ഒരുമിച്ച് വരുന്ന രംഗങ്ങളൊക്കെ ബഹുകേമം. കൂടെ കുട്ടികളും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കിയിട്ടുണ്ട്.

🔻FINAL VERDICT🔻

അറിഞ്ഞ് തപ്പിയാൽ ഒരുപാട് നല്ല സിനിമകൾ നെറ്ഫ്ലിക്സിൽ നിന്നും ലഭിക്കും എന്നൊരു തിരിച്ചറിവ് കൂടി സമ്മാനിക്കുകയായിരുന്നു ബാഡ് സീഡ്‌സ്. സ്ഥിരം ഫോർമാറ്റ് ആണെങ്കിലും മനസ്സിനെ സന്തോഷിപ്പിക്കുന്ന നല്ലൊരു സിനിമ കൂടി ലിസ്റ്റിൽ കയറുന്നു. This movie leaves a smile on our face..!!

AB RATES ★★½

ചിത്രം Netflixലും ടെലിഗ്രാം ചാനലിലും ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments