🔻മോഷണശ്രമത്തിനിടെ പിടിക്കപ്പെട്ട് ജയിലിൽ ആയതാണ് ലിനോ. മെക്കാനിക്ക് എന്ന നിലയിൽ വിദഗ്ധനായ ലിനോയെ തങ്ങളുടെ ടാസ്ക് ഫോഴ്സിലെക് റെക്കമെന്റ് ചെയ്തത് ഫോഴ്സിനെ നയിക്കുന്ന Charas ആയിരുന്നു. അങ്ങനെ എല്ലാവരുമായും സൗഹൃദത്തിൽ കഴിഞ്ഞിരുന്ന ലിനോ വീണ്ടും മറ്റൊരു കേസിൽ പ്രതിയാക്കപ്പെട്ടിരിക്കുകയാണ്. ഫോഴ്സിലെ ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു. ഇനി തന്റെ നിരപരാധിത്വം തെളിയിക്കുക മാത്രമാണ് ലിനോയുടെ മുന്നിലുള്ള വഴി.
Year : 2020
Run Time : 1h 32min
🔻കഥയിൽ പുതുമകൾ കാര്യമായി ഇല്ലെങ്കിലും അതിര് കവിയാത്ത അവതരണമാണ് സിനിമയെ ആസ്വാദ്യകരമാക്കുന്നത്. മോഡിഫൈ ചെയ്ത കാറുകളും തകർപ്പൻ ഡ്രൈവർമാരും ഒരുപാടുണ്ടെങ്കിലും അനാവശ്യമായി ഒരൊറ്റ ചേസിങ്ങ് പോലും ഉൾപ്പെടുത്തിയിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ്. മാത്രമല്ല ഒന്നര മണിക്കൂർ കൊണ്ട് കാര്യങ്ങൾ വെടിപ്പായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നായകന് ഓവർ ഹീറോയിസമോ exaggerated എന്ന് തോന്നുന്ന രംഗങ്ങളോ ഇല്ലെന്നുള്ളതും ആശ്വാസമാണ്. എങ്കിലും ഒരു ത്രില്ലറിന് വേണ്ട ചേരുവകൾ ഭംഗിയായി കഥയിൽ ലയിപ്പിച്ചിട്ടുമുണ്ട് സംവിധായകൻ.
🔻പോലീസ് സ്റ്റേഷനിലെ ആക്ഷൻ രംഗങ്ങളും ക്ലൈമാക്സിലെ ചേസിങ്ങ് സീനുമൊക്കെ സിനിമയുടെ സ്വഭാവത്തോട് അങ്ങേയറ്റം ചേർന്ന് നിൽക്കുന്നതാണ്. ആക്ഷൻ കൊറിയോഗ്രാഫി നിലവാരം പുലർത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും.
🔻FINAL VERDICT🔻
ഒന്നര മണിക്കൂർ ഭേദപ്പെട്ട ഒരു ത്രില്ലർ അനുഭവം നൽകുന്നുണ്ട് Lost Bullet. നായകനെ അമാനുഷികനായി ചിത്രീകരിക്കാതെ നിരപരാധിത്വം തെളിയിക്കാനായി കഷ്ടപ്പെടുന്ന ഒരുവനായി മാത്രം അവതരിപ്പിച്ചത് നല്ലൊരു നീക്കമായിത്തോന്നി. മടുപ്പില്ലാതെ ഒറ്റയിരുപ്പിന് കണ്ടുതീർക്കാൻ നല്ലൊരു ചോയ്സ് തന്നെയാണ് ഈ ചിത്രം.
AB RATES ★★★☆☆