True Fiction
July 02, 2019🔻ചിത്രത്തിന്റെ കഥയെ പറ്റി പരാമർശിച്ചാൽ അത് ചതിയായിപ്പോവും എന്നുള്ളത് കൊണ്ട് അതിന്റെ അകത്തളങ്ങളിലേക്ക് കടക്കുന്നില്ല. അടുത്ത Mayor ആവാൻ തിരഞ്ഞെടുപ്പിന് തയ്യാറാവുന്ന ലീയും തന്റെ കാമുകിയുമായി ഒരു യാത്ര നടത്തുകയും അവിചാരിതമായി ചില കാര്യങ്ങൾ സംഭവിക്കുകയും ചെയ്യുന്നിടത്ത് സിനിമ ആരംഭിക്കുന്നു.
Year : 2018
Run Time : 1h 42min
🔻സിനിമയുടെ പേര് പോലെ തന്നെയാണ് അതിന്റെ ആഖ്യാനവും. കാണികൾക്ക് ഒരു തരത്തിലും ഊഹിക്കാൻ ഇടകൊടുക്കാതെ ഗ്രിപ്പിങ്ങ് ആയി പറഞ്ഞുപോവുന്ന കഥ. പ്രതീക്ഷിക്കാത്ത രീതിയിൽ മാറിമറിയുന്ന വഴിത്തിരിവുകൾ. ഇടയ്ക്കിടെ വെളിപ്പെടുന്ന ചില മിസ്റ്ററി എലമെന്റുകൾ. അത്തരത്തിൽ മികച്ച ത്രില്ലറിന് ആവശ്യമായ എല്ലാ ഘടകങ്ങളും ചിത്രത്തിന് സ്വന്തം. ഒരുപക്ഷെ ഈ വർഷം ഇത്ര മികവ് പുലർത്തിയ ത്രില്ലർ കൊറിയൻ ഇൻഡസ്ട്രിയിൽ റിലീസ് ആയിട്ടുണ്ടോ എന്ന് സംശയമാണ്.
🔻ഒരു ദിവസം സംഭവിക്കുന്ന കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അതും കഥ നടക്കുന്നത് ഒരു വീട്ടിലും. അതുകൊണ്ട് തന്നെ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമാണ് ചിത്രത്തിലുള്ളത്. അത് തന്നെയാണ് പ്ലോട്ട് നന്നായി മുറുകാനുള്ള കാരണവും. കേന്ദ്രകഥാപാത്രം അനുഭവിക്കുന്ന മാനസികസമ്മർദ്ദം ഗംഭീരമായി അവതരിപ്പിച്ചിടത്ത് ചിത്രം ത്രിൽ എലമെൻറ്സ് ചോരാതെ കാത്ത് സൂക്ഷിക്കുന്നു. ഒപ്പം ഓരോ നിമിഷവും അടുത്തതെന്തെന്നറിയാനുള്ള ആകാംഷയും വർദ്ധിച്ച് വരുന്നു.
🔻ചില ഫ്ലാഷ്ബാക്കുകൾ സിനിമയുടെ ടൈറ്റിലിനെ അന്വർത്ഥമാക്കുന്നു. പലപ്പോഴും വിശ്വസിക്കാനാവാത്ത കഥകളാണ് സംവിധായകൻ ഒരുക്കി വെച്ചിരിക്കുന്നത്. ഒപ്പം അപാര കാസ്റ്റിംഗും കൂടിയാവുമ്പോൾ ഓരോ രംഗവും വളരെ ഇന്റൻസ് ആയി തോന്നും. റിയലിസ്ടിക്ക് അവതരണം ആഖ്യാനത്തിന് നന്നായി ഗുണം ചെയ്തിട്ടുണ്ട്.
🔻FINAL VERDICT🔻
വളരെ ഫാസ്റ്റ് പെയ്‌സിൽ ഉള്ള ത്രില്ലർ ആസ്വദിക്കുന്ന ലാഘവത്തോടെ ചിത്രത്തെ സമീപിക്കേണ്ട. കഥ ആവശ്യപ്പെടുന്ന വേഗതയിൽ മാത്രം സഞ്ചരിക്കുന്ന, എന്നാൽ ഒട്ടും മടുപ്പ് തോന്നിക്കാത്ത മികച്ച ചിത്രമാണ് True Fiction. എന്തുകൊണ്ട് സിനിമക്ക് ഈ പേര് വന്നു എന്ന് കാഴ്ച അവസാനിക്കുമ്പോൾ ബോധ്യപ്പെടും. ആഖ്യാനത്തിലെ സാമർഥ്യം കൊണ്ട് നല്ലൊരു അനുഭവമായി മരുന്ന് ഈ ചിത്രം.
AB RATES ★★★½
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments