The Gangster, The Cop, The Devil
July 11, 2019🔻കൊറിയൻ സീരിയൽ കില്ലർ ചിത്രങ്ങളുടെ ഒരു പ്രത്യേകതയായി തോന്നിയ കാര്യം എന്തെന്നാൽ അവയിൽ ഭൂരിഭാഗം സിനിമകളിലും Whydunnit എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നൽകാറില്ല എന്നതാണ്. അല്ലെങ്കിൽ അതെ പറ്റി പലപ്പോഴും നമ്മൾ വാചാലരാവാറില്ല. കേന്ദ്രകഥാപാത്രങ്ങളുടെ cat & mouse game നമ്മെ അത്രയ്ക്കങ്ങ് ത്രസിപ്പിക്കും. അത്തരത്തിലുള്ള അവതരണം സ്വീകരിക്കുന്നിടത്താണ് ഈ സിനിമ ഈ വർഷത്തെ ഏറ്റവും മികച്ച ആക്ഷൻ-ത്രില്ലർ ആവുന്നത്.
Year : 2019
Run Time : 1h 49min
🔻Dong-Seok Ma, Mu-Yeol Kim എന്നിവർ കേന്ദ്രകഥാപാത്രമാവുന്ന ചിത്രം എന്നതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഏറെയാണ്. അവയൊക്കെയും ശരിവെക്കുന്ന തരത്തിൽ ഒരു സ്റ്റൈലിഷ് ആക്ഷൻ-ത്രില്ലർ തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. മനസ്സിലാകെ ഈഗോ നിറഞ്ഞ ഒരു ഡോണും പോലീസും ഒരു ഘട്ടത്തിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടി വരുമ്പോഴുള്ള ക്ലാഷുകൾ സിനിമയെ മുന്നോട്ട് നയിക്കുന്നു. അതിനൊപ്പം ഒരു സീരിയൽ കില്ലർ കൂടിയായാലോ. സംഗതി ഉഷാറാവും.
🔻പതിവ് വാർപ്പ് മാതൃകയിൽ തന്നെയാണ് ഈ കഥയും പോവുന്നത്. എന്നാൽ നായകന്മാർക്ക് നല്ല കിടിലൻ രംഗങ്ങൾ നൽകിക്കൊണ്ടുള്ള മികച്ച അവതരണമാണ് ചിത്രത്തെ ഗംഭീരമാക്കുന്നത്. കൃത്യമായ സ്‌ക്രീൻ സ്‌പേസും സ്‌ക്രീൻ പ്രസൻസും നൽകിക്കൊണ്ട് ഒരുക്കിയ തിരക്കഥ മികച്ച് നിൽക്കുമ്പോൾ ത്രിൽ എലമെന്റ്സിന് യാതൊരു പഞ്ഞവുമില്ല. രോമാഞ്ചം കൊള്ളിക്കുന്ന ചില രംഗങ്ങളുണ്ട്. അപാര പ്രസന്റേഷൻ ആണ് അവയ്ക്ക്. കൂടെ ഇഷ്ടതാരങ്ങളെ ഒരുമിച്ച് കാണുമ്പോൾ മറ്റൊരു സന്തോഷവും.
🔻കിടിലൻ BGM, സിനിമയുടെ പേസിന് ഗുണകരമായ എഡിറ്റിങ്ങ്, ത്രില്ലടിപ്പിക്കുന്ന ചേസിങ്ങ്, ആക്ഷൻ രംഗങ്ങൾ തുടങ്ങി ത്രില്ലറിന് വേണ്ട എല്ലാ ചേരുവകളും കൃത്യമായി ചേർത്തിട്ടുണ്ട്. സിനിമ തീരുമ്പോഴുള്ള 5 മിനിറ്റ് pure goosebumps എന്നെ പറയാനുള്ളൂ. അതിനപ്പുറം ഒരു മാസ്സ് സിനിമക്ക് വേറൊന്നും വേണ്ട എന്ന് തോന്നിപ്പോവും വിധം ആക്ഷൻ ഹീറോയുടെ സ്‌ക്രീൻ പ്രസൻസ് കൊണ്ട് ഗംഭീരമായ ആ രംഗം പെട്ടെന്നൊന്നും മറക്കില്ല. ഒപ്പം കില്ലറുടെ അവതരണവും മികവ് പുലർത്തുന്നുണ്ട്.
🔻FINAL VERDICT🔻
ഈ വർഷം കണ്ടതിൽ ഏറ്റവും കൂടുതൽ ത്രസിപ്പിച്ച കൊറിയൻ ത്രില്ലർ എന്ന പേര് ഈ ചിത്രത്തിന് സ്വന്തം. ഒരു സസ്പെൻസ് ത്രില്ലർ അല്ല പകരം ഒരു ആക്ഷൻ ത്രില്ലർ ആണ് നമുക്കായി കരുതി വെച്ചിരിക്കുന്നത്. ഒന്നിലധികം നായകന്മാർ ഉള്ളത് തന്നെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഒപ്പം സിനിമ പൂർണ്ണതൃപ്തി നൽകുമ്പോഴോ, കാണുന്നവർ ഡബിൾ ഹാപ്പി
AB RATES ★★★★☆
ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests
0 Comments