🔻ഒരുപാട് തലങ്ങളിലേക്ക് സഞ്ചരിക്കാനും അതോടൊപ്പം ഒരുപാട് ചിന്തകൾക്ക് വഴിവെക്കാനും കെൽപ്പുള്ള തീമായിരുന്നു ചിത്രത്തിന്റേത്. മൂന്ന് സബ് പ്ലോട്ടുകളായി മൂലകഥയെ തിരിക്കുമ്പോഴും അവയെല്ലാം ഒരു പോയിന്റിൽ യോജിക്കുമ്പോഴും കാണികൾക്ക് പുതു അനുഭവമായി മാറേണ്ടിയിരുന്ന ചിത്രം. എന്നാൽ അലസമായി ഒരുക്കിയ തിരക്കഥയും under-developed ആയ ചില കഥാപാത്രങ്ങളും കഥയിൽ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ആസ്വാദനം താഴേക്ക് പോവുന്നു. അത്തരത്തിൽ ഒരുപോലെ മികച്ച ഘടകങ്ങളും ഒപ്പം പോരായ്മകളും നിഴലിച്ച് നിൽക്കുന്നതാണ് ഈ Netflix റിലീസ്.
Year : 2019
Run Time : 2h 2min
🔻പ്ലോട്ടിലേക്ക് കടക്കുന്നില്ല. പാരലൽ നറേഷൻ ആയതുകൊണ്ട് തന്നെ എന്തെങ്കിലും സൂചിപ്പിച്ചാൽ അത് അബദ്ധമായി മാറിയേക്കാം. ബുദ്ധിസം എന്ന ആശയത്തിലൂന്നിയാണ് കഥയുടെ സഞ്ചാരം. അതിൽ ഒരു ഫിക്ഷണൽ എലമെന്റ് കൂടി സംയോജിപ്പിച്ച് മികച്ചൊരു കഥ തന്നെ ഒരുക്കിയിട്ടുണ്ട് സംവിധായകൻ. എന്നാൽ തിരക്കഥയാക്കിയ വേളയിൽ പല കാര്യങ്ങളും പാളിയതും കാണാം. എങ്കിലും മേക്കിങ്ങ് സ്റ്റൈലിലൂടെ, സിനിമയുടെ വേഗതയിലൂടെ അതിനെ മറികടക്കുന്നതും നമുക്ക് വീക്ഷിക്കാൻ സാധിക്കും.
🔻വളരെ കൗതുകം ജനിപ്പിക്കുന്ന പ്ലോട്ട് ആണ് ചിത്രത്തിന്റേത്. ബുദ്ധിസവുമായി ചേർന്നതെന്ന് പറയുമ്പോൾ തന്നെ നമുക്ക് അപരിചിതമായ സംഗതികളാവുമെന്ന് തീർച്ച. അതുകൊണ്ട് തന്നെ അതിൽ ഫിക്ഷണൽ എലമെന്റ് കൂടിയാവുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ ഉണരും. അത് തുടക്കം തന്നെ പരീക്ഷിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ കഥാപാത്രങ്ങളെ കഥയിലേക്ക് വരുന്തോറും തിരക്കഥയുടെ ബലം കുറയുന്നു. Developed അല്ലാത്ത കഥാപാത്രങ്ങൾ രസംകൊല്ലികളാവുന്നുണ്ട് പലപ്പോഴും. എങ്കിലും അവസാനം ചെറിയ സസ്പെൻസ് എലമെന്റുകൾ നിർലനിർത്തുന്നത് കൊണ്ട് മടുപ്പില്ലാത്ത അനുഭവമാകുന്നുണ്ട് ചിത്രം.
🔻ടെക്നിക്കൽ സൈഡുകൾ വക ഗംഭീര ട്രീറ്റ്മെന്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കളർ ടോൺ തന്നെയാണ് ഹൈലൈറ്റ്. ഒരു ഹൊറർ മൂഡ് ക്രിയേറ്റ് ചെയ്തതിലൂടെ മിസ്റ്ററി എലമെന്റുകൾ വിജയിക്കുന്നതിൽ ഫലം കണ്ടിട്ടുണ്ട്. ഒപ്പം മികച്ച് നിന്ന പശ്ചാത്തലസംഗീതവും അഭിനന്ദനാർഹം തന്നെ.
🔻FINAL VERDICT🔻
ഗംഭീരമാകുമായിരുന്ന ഒരു സിനിമയെ തിരക്കഥയിലെ പാളിച്ചകളും പൂർണ്ണതയില്ലാത്ത ചില കഥാപാത്രസൃഷ്ടികളും പിന്നോട്ട് വലിക്കുമ്പോൾ ശരാശരിക്ക് മുകളിലുള്ള ഒരു ചിത്രമായി ഒതുങ്ങുന്ന "സ്വാഹാ". എങ്കിലും പരിചരണസ്വഭാവവും ടെക്നിക്കൽ സൈഡുകൾ പുലർത്തുന്ന മേന്മയും ആസ്വാദനത്തിന് ഗുണം ചെയ്യുമ്പോൾ നിരാശപ്പെടുത്താത്ത ഒന്നായി മാറുന്നുമുണ്ട് ഈ ചിത്രം.
AB RATES ★★★☆☆