The lego Movie 2 : The Second Part

April 03, 2019



🔻'Ironman Sucks'..! Lego മൂവിയെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ഡയലോഗ് ഇതാണ്. നമ്മുടെ സൂപ്പർ ഹീറോസിനെ ഇത്ര കോമഡി പീസുകളായി കണ്ടത് ഈ സിനിമയിലാണ്. ഇനി കുറച്ചുകൂടിയ കടുപ്പത്തിൽ കോമഡി ആക്കിയാലോ. Legoയുടെ രണ്ടാം ഭാഗത്തിൽ അതിനും സാക്ഷിയാവാം.

Year : 2019
Run Time : 1h 47min

🔻സമാധാനത്തിന്റെ അഞ്ച് വർഷങ്ങൾ. സന്തോഷം കളിയാടിയിരുന്ന നഗരത്തിലേക്ക് പുതിയൊരു ശത്രു വരികയാണ്. 'Duplo'. ആ നഗരം തന്നെ ഞൊടിയിടയിൽ നശിപ്പിക്കാൻ ശേഷിയുള്ള, ദുഷ്ടശക്തികൾ. പിന്നീട് അവരിൽ നിന്ന് രക്ഷ നേടാനുള്ള പരാക്രമമായി എല്ലാവരും.

🔻ഒരു മുഴുനീള കോമഡി ചിത്രം തന്നെയാണ് ലെഗോ രണ്ടാം ഭാഗം നമുക്കായി ഒരുക്കിയിരിക്കുന്നത്. ഒരുപാട് ചിരിക്കാനുള്ള രംഗങ്ങളുണ്ട്. Mad Max മോഡലിലുള്ള രംഗങ്ങൾ അതിൽ ഹൈലൈറ്റാണ്. ഇത്തവണ ബാറ്റ്മാനെ അലക്കി അഴയിൽ തൂക്കി എന്ന് വേണമെങ്കിൽ പറയാം. അത്രക്ക് ട്രോളുന്നുണ്ട് പുള്ളിയെ. ആ സീനുകളൊക്കെ അന്യായ ഐറ്റം തന്നെയായിരുന്നു. കൂടെ കിടിലൻ പാട്ടുകളും ഉണ്ട്. 'Everything Is Awesome' എന്ന പാട്ട് മനോഹരമായിരുന്നു. എന്നാൽ ഇതിനൊക്കെ പുറമെ നല്ലൊരു Concept കൂടി കഥയിൽ കൈകാര്യം ചെയ്യുന്നിടത്ത് ആസ്വാദനം വേറൊരു തലത്തിൽ എത്തുന്നു. വിഷ്വലി ഗംഭീരമാണ് ചിത്രം. എല്ലാ ലെഗോ മൂവിയിലെയും പോലെ തന്നെ കണ്ണഞ്ചിപ്പിക്കുന്നുണ്ട് എല്ലാ രംഗങ്ങളും.കൂടെ കിടിലൻ കഥാപാത്രങ്ങളും കൊറിയോഗ്രഫിയും പശ്ചാത്തലസംഗീതവും കാണികൾക്ക് വിരുന്നൊരുക്കുന്നുണ്ട്. ഒപ്പം സസ്‌പെൻസും ട്വിസ്റ്റും എല്ലാം തന്നെ തൃപ്തിപ്പെടുത്തുന്നുമുണ്ട്.

🔻FINAL VERDICT🔻

ലെഗോ ഫാൻസിനെയും ആനിമേഷൻ പ്രേമികളെയും പൂർണ്ണമായി തൃപ്തിപ്പെടാൻ ശേഷിയുള്ള ചിത്രവുമായാണ് ഇത്തവണ ലെഗോയുടെ വരവ്. ഒരുപാട് ചിരിക്കാനും ഒരിത്തിരി കാര്യമായി ചിന്തിക്കാനും മനോഹരമായ വിഷ്വൽസ് ആസ്വദിക്കാനും വക ഒരുക്കുന്നുണ്ട് ചിത്രം. ധൈര്യമായി സമീപിക്കാം ഈ ചിത്രത്തെ. Batman Rocks..!!😛😛

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments