303

April 03, 2019



🔻ആ യാത്രയിൽ അവർ എന്തൊക്കെ ചർച്ച ചെയ്തിട്ടുണ്ടെന്ന് അവർക്ക് പോലും ഓർമ്മ കാണില്ല. ഓരോ കാര്യത്തിലും തങ്ങളുടെ അഭിപ്രായങ്ങൾ വൈരുദ്ധ്യങ്ങളാൽ സമ്പന്നമാണെങ്കിലും അതവർക്കിടയിൽ വ്യക്തിപരമായ പ്രശ്നങ്ങളൊന്നും സൃഷ്ടിച്ചില്ല. ഒരുപക്ഷെ ആ വൈരുദ്ധ്യങ്ങളാവാം അവർക്കിടയിൽ പ്രണയം പൂവിടീച്ചത്.

Year : 2018
Run Time : 2h 25min

🔻ജൂളിന്റെയും ഹാനിന്റേയും യൂറോപ്യൻ യാത്രക്ക് വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു. തന്റെ മെഴ്‌സിഡസ് 303ൽ യാത്ര തുടങ്ങുന്ന ജൂൾ അവിചാരിതമായാണ് ഹാനെ കണ്ടുമുട്ടുന്നത്. ആദ്യം പല ബുദ്ധിമുട്ടുകൾ ഇരുവരും സഹിച്ചെങ്കിലും ആ ക്യാമ്പെർ വാൻ അവർക്കായി തണൽ വിരിക്കുകയായിരുന്നു. വെറുമൊരു യൂറോപ്യൻ യാത്ര മാത്രമായിരുന്നില്ല അത്. പുതിയൊരു ആത്മബന്ധത്തിലേക്കുള്ള ഉള്ളഴിഞ്ഞ യാത്ര കൂടിയായിരുന്നു.

🔻ഒരു ഷെല്ലിനകത്ത് സ്വയം ഒളിച്ചിരിക്കുന്ന രണ്ട് ന്യൂക്ലിയസുകൾ പോലെയായിരുന്നു ഇരുവരും. തങ്ങളിലേക്ക് മാത്രം ഒതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന രണ്ടുപേർ. എന്നാൽ ഒരു പോയിന്റിൽ ഇരുവരും തണലേകുമെന്ന് അവർ ചിന്തിച്ചുപോലുമുണ്ടാവില്ല. തങ്ങളുടെ വായിൽ വരുന്ന പോയിന്റുകളെല്ലാം കണക്റ്റ് ചെയ്ത് ചെയ്ത് ഒടുവിൽ സെക്സിലേക്കും പ്രണയത്തിലേക്കും അവരുടെ ചർച്ച എത്തി നിൽക്കുമ്പോൾ ഇരുവരുടെയും മനസ്സിൽ താനേ പ്രണയം പൂവിട്ടിരുന്നു. അത്ര ശക്തമായിരുന്നു അവരുടെ Bonding.

🔻രണ്ടര മണിക്കൂർ മനോഹരമായ ഭൂപ്രദേശങ്ങളിലൂടെയും ശക്തമായ സംഭാഷണങ്ങളിലൂടെയുമുള്ള യാത്രയാണ് 303. ഓരോ നിമിഷം കഴിയുന്തോറും പ്രണയത്തിന്റെ അളവ് ക്രമാതീതമായി വർധിച്ചു വരുമ്പോൾ ഒരു പുഞ്ചിരി നമ്മിലും വിടരും. ഇരുവരും മറ്റൊരാളുടെ ശ്രദ്ധയിൽ പെടാതെയുള്ള നോട്ടങ്ങളിലൂടെ സന്തോഷം കൈവരിക്കുമ്പോൾ കണ്ടിരിക്കുന്നവർക്ക് ഒരിക്കലും നിർവ്വികാരമായി നിലകൊള്ളാനാവില്ല. നമുക്കും ഒരു ഇണ വേണമെന്ന തോന്നൽ താനേ സൃഷ്ടിക്കപ്പെടും.

🔻Emde, Anton എന്നിവരുടെ പ്രകടനങ്ങൾ ഗംഭീരമായിരുന്നു. ഇരുവരുടെയും ബോഡി ലാങ്ക്വേജിലും സംസാരശൈലിയിലും സ്വാഭാവികത നിറഞ്ഞ് നിൽക്കുന്നുണ്ട്. അച്ഛനെ കണ്ട് മടങ്ങുമ്പോഴുള്ള ഹാൻറെ കണ്ണുകൾ, ബീച്ചിൽ വെച്ചുള്ള ജൂളിന്റെ നോട്ടം തുടങ്ങി ഒട്ടനവധി രംഗങ്ങൾ ഇരുവരും മനോഹരമാക്കിയിട്ടുണ്ട്.

🔻Sex, Love എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ചില ഡയലോഗുകളുണ്ട്. ഒരുപക്ഷെ അവരുടെ റിലേഷന്റെ തന്നെ ശ്വാസവും താളവുമാകുന്നുണ്ട് ആ രംഗങ്ങൾ. സംഭാഷണകേന്ദ്രീകൃതമായ സിനിമകൾ കൂടുതലും കൈകാര്യം ചെയ്യുന്നത് സംവിധായകന്റെ വ്യൂപോയിന്റുകളാണ്. ഇവിടെയും ക്യാപിറ്റലിസം, കമ്മ്യൂണിസം, ഡാർവിന്റെ എവല്യൂഷൻ തിയറി തുടങ്ങി ഒട്ടനവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇടയ്ക്കിടെ വരുന്ന ഗാനങ്ങൾ രംഗങ്ങളുടെ വൈകാരികതലം ഉയർത്തുമ്പോൾ ചുരുക്കം ചില സന്ദർഭങ്ങൾ ക്ലിഷേ ആയി തോന്നുന്നുണ്ട്.

🔻FINAL VERDICT🔻

ഒരു സ്ലോ പോയിസൺ എന്ന് വിശേഷിപ്പിക്കാവുന്ന അതിമനോഹരമായ ഒരു യാത്രയാണ് 303. യൂറോപ്പിന്റെ പച്ചപ്പും മാനുഷിക വികാരങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന, പ്രണയം നിറഞ്ഞുനിൽക്കുന്ന ചിത്രം. പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്റെ സഞ്ചാരം. അതുകൊണ്ട് തന്നെ അത്തരം സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മനസ്സ് നിറക്കുന്ന അനുഭൂതി സമ്മാനിക്കും പ്രണയാതുരമായ ഈ യാത്ര.

AB RATES ★★½

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments