I Don't Feel At Home In This World Anymore
July 22, 2020🔻ലോകത്തിന്റെ ഈ പോക്കിൽ തീർത്തും അതൃപ്തയാണ് റൂത്ത്. ഈ ചിന്ത ഒരുതരം ഡിപ്രഷനിലേക്കാണ് റൂത്തിനെ നയിച്ചിരിക്കുന്നത്. താനിവിടെ ഒരിക്കലും സന്തോഷം കണ്ടെത്തില്ല എന്നൊരു തോന്നൽ. ചുറ്റുമുള്ള ആർക്കും തന്നെ സന്തോഷിപ്പിക്കാനും സാധിക്കില്ല. അവർ കൂടി തന്നെ നിരാശപ്പെടുത്തുകയാണ്. അതുകൊണ്ട് തന്നെ പേരിന് പോലും സുഹൃത്തുക്കൾ ഇല്ല റൂത്തിന്. ജീവിതം ഒരുവിധത്തിൽ മുന്നോട്ട് കൊണ്ടുപോവുമ്പോഴാണ് റൂത്തിന്റെ വീട് കൊള്ളയടിക്കപ്പെടുന്നത്. അത് വലിയൊരു മാറ്റത്തിന് വഴിതെളിക്കുന്നു.
Year : 2017
Run Time : 1h 33min
🔻തന്റെ അനുവാദമില്ലാതെ തന്റെ സാധനങ്ങൾ മറ്റൊരാൾ എടുക്കുക. അതാണ് റൂത്തിനെ ഏറ്റവും ദേഷ്യം പിടിപ്പിച്ചത്. അധികാരികളെ നീതിക്കായി സമീപിച്ചെങ്കിലും അവരുടെ തണുപ്പൻ മട്ടം ഒരിക്കലും അംഗീകരിക്കാൻ റൂത്ത് തയ്യാറായിരുന്നില്ല. ഒടുവിൽ നിയമം മാറ്റിവെച്ച് താൻ തന്നെ മുന്നിട്ടിറങ്ങിയാലേ ഇതിനൊരു പരിഹാരമാവൂ എന്ന് മനസ്സിലാക്കിയ റൂത്ത് അയൽവാസിയായ ടോണിയുമൊത്ത് കള്ളനെ തപ്പിയിറങ്ങുന്നു.
🔻ഒരു ഡ്രാമയായി തുടങ്ങിയെങ്കിലും കഥയിലേക്ക് കടന്നശേഷം വളരെ രസകരമായ ബ്ലാക്ക് ഹ്യൂമർ നിറഞ്ഞുനിൽക്കുന്ന അവതരണത്തിലൂടെയാണ് സിനിമ കടന്നുപോവുന്നത്. യാതൊരു പുതുമയുമില്ലാത്ത കഥാതന്തുവിനെ അവതരണത്തിലെ unique അപ്രോച്ചും interesting ആയ കഥാപാത്രങ്ങളുടെ സമർത്ഥമായ ഉപയോഗവും കൊണ്ട് പിടിച്ചിരുത്തുന്ന അനുഭവമാക്കി മാറ്റുന്നുണ്ട് സംവിധായകനായ Macon Blair. പതിഞ്ഞ തുടക്കത്തിന് ശേഷം നമ്മെ താല്പര്യത്തോടെ ഇരുത്തുന്നതും പുള്ളിയുടെ അവതരണത്തിലെ വൈദഗ്ധ്യമാണ്. ബ്ലാക്ക് ഹ്യൂമർ പോലും ഒരു അളവിനപ്പുറം ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ സംഗതിയാണ്.
🔻മെലനി ലിൻസ്കിയുടെ തകർപ്പൻ പ്രകടനം സിനിമയുടെ ജീവനാണ്. പല ലെയറുകൾ ഉള്ള കഥാപാത്രത്തിനെ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് മെലനി. എലീജാ വുഡ് പലപ്പോഴും ചിരിപ്പിക്കുന്നതിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. ടോണിയുടെ കഥാപാത്രം പുള്ളിയുടെ പക്കൽ ഭദ്രമായിരുന്നു. പുതുമുഖങ്ങളെന്ന് തോന്നിയവർ പോലും തങ്ങളുടെ പ്രകടനം കൊണ്ട് സിനിമയുടെ നെടുന്തൂണാവുന്നുണ്ട്.
🔻FINAL VERDICT🔻
വെറൈറ്റി ആഗ്രഹിക്കുന്ന ആളാണോ, എങ്കിൽ ഈ ചിത്രം ട്രൈ ചെയ്ത് നോക്കാവുന്നതാണ്. സിനിമയെ പറ്റി യാതൊരു ഐഡിയയും ഇല്ലാതെ കണ്ടതുകൊണ്ട് തന്നെ പല കാര്യങ്ങളും സർപ്രൈസ് ആയിരുന്നു. ആസ്വാദനത്തെ വലിയ രീതിയിൽ അത് തുണച്ചിട്ടുണ്ട്. ബ്ലാങ്ക് ആയി സിനിമയെ സമീപിക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്. Netflixന്റെ ബോറൻ റിലീസുകൾക്കിടയിൽ ഇത്തരത്തിലുള്ള നല്ല സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോവുന്നത് നിരാശാജനകമാണ്.
AB RATES ★★★½
0 Comments