Every Day

July 22, 2020



🔻ആ ദിവസം ജസ്റ്റിന്റെ പെരുമാറ്റത്തിൽ വല്ലാത്ത മാറ്റങ്ങൾ തോന്നിയിരുന്നു റിയാനനിന്. പലപ്പോഴും ജസ്റ്റിനിൽ നിന്ന് ലഭിക്കാത്ത, താൻ പ്രതീക്ഷിക്കുന്ന സ്നേഹം അന്ന് അളവിൽ കൂടുതൽ അവൾ ആസ്വദിച്ചു. ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം ജസ്റ്റിൻ അവൾക്ക് സമ്മാനിച്ചു. എന്നാൽ പിറ്റേന്ന് കാര്യങ്ങൾ അതുപോലെയായിരുന്നില്ല. പാർട്ടിയിൽ കണ്ടുമുട്ടിയ അപരിചിതനായിരുന്നു റിയാനനിനെ സന്തോഷിപ്പിച്ചത്. ഇത് പല ആളുകളിലൂടെ തുടർന്നുകൊണ്ടേയിരുന്നു.

Year : 2018
Run Time : 1h 37min

🔻ഓരോ ദിവസവും ഓരോ ആളുകളുടെ ശരീരത്തിലാവും 'A' ഉണരുക. റിയാനനിന് സമീപപ്രദേശത്തുള്ള, സമപ്രായക്കാരായ ആളുകളാവും അവയൊക്കെയും. സ്വന്തമായി അസ്തിത്വമില്ലാത്ത, പലരിലൂടെ രൂപാന്തരം കൈക്കൊള്ളുന്ന വ്യക്തി. അങ്ങനെയൊരാളാണ് റിയാനിന്റെ ജീവിതത്തെ ഇപ്പോൾ പ്രകാശപൂരിതമാക്കുന്നത്. ഒരു റൊമാന്റിക്-ഫാന്റസി എന്ന് വിശേഷിപ്പിക്കാം  ചിത്രത്തെ.

🔻ഫാന്റസി ആണെങ്കിലും അവതരണത്തിൽ നല്ല മിതത്വം പാലിച്ചിട്ടുണ്ട് സംവിധായകൻ. കഥാപാത്രങ്ങളെ ഇമോഷണലി കണക്റ്റ് ചെയ്യുന്ന കാര്യത്തിലും അവർ തമ്മിലുള്ള അടുപ്പം സ്ഥാപിച്ചെടുക്കുന്നതിലും കയ്യടക്കം പ്രകടമാണ്. സംശയങ്ങൾ ഒരുപാട് മനസ്സിൽ ഉയരുമ്പോഴും അവരുടെ പ്രണയത്തിനിടയിൽ അവയൊന്നും വകവെച്ചില്ല എന്നതാണ് സത്യം. സുന്ദരമായി, ഒരൽപം റിയലിസ്റ്റിക്കായി അത് പറഞ്ഞുവെച്ചിട്ടുണ്ട്. യാതൊരു കോലാഹലങ്ങളും ഇല്ലാതെ ഏറെ ലളിതമായ അവതരണശൈലിയിൽ ഭദ്രമായി നിലകൊള്ളുന്നുണ്ട് ഈ ചിത്രം.

🔻Angourie Rice is a magnet. പുള്ളിക്കാരിയുടെ ചിരിയും കണ്ണുമൊക്കെ വശ്യത നിറഞ്ഞ ഒന്നാണ്. നമ്മെ വല്ലാതെ ആകർഷിക്കും പുള്ളിക്കാരിയുടെ മുഖം. സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് തന്നെ ഈ ക്യാസ്റ്റിങ്ങ് ആണ്. ഒപ്പമുള്ളവർക്ക് സ്‌ക്രീൻ സ്‌പേസ് തീരെ കുറവായിരുന്നെങ്കിലും ഓർത്തിരിക്കുന്ന മുഖങ്ങളുണ്ട്. അവർ സമ്മാനിച്ച സുന്ദരമായ രംഗങ്ങളുണ്ട്. പശ്ചാത്തലസംഗീതം കഥയുടെ ഒഴുക്കിനോട് ഏറെ ചേർന്ന് നിൽക്കുന്നുണ്ട്.

🔻FINAL VERDICT🔻

വലിയ പുതുമകൾ ഒന്നും അവകാശപ്പെടുന്നില്ല. എന്നാൽ ഈ സിനിമക്ക് അതിന്റെതായ മൊമന്റുകൾ ഉണ്ട്. ഒരു വശ്യതയുണ്ട്. ഒരു റൊമാന്റിക് മൂവി കാണുന്ന ലാഘവത്തോടെ മാത്രം സമീപിക്കുക. It satisfied me well...

B RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments