If Cats Disappeared From The world (2016) - 103 min
November 15, 2017
If Cats Disappeared From The world, how would have the world changed..?
If I Disappeared From The world, who will be their crying for me.?
🔻Story Line🔻
വളരെ സാധാരണ ജീവിതം നയിച്ചിരുന്ന ഒരുവനായിരുന്നു Mr.X (കഥാപാത്രത്തിന് സിനിമയിൽ പേരില്ല.അതുകൊണ്ട് എഴുതിലുടനീളം X എന്ന് ഉപയോഗിക്കുന്നു).ദിവസേന ഒരേ ചര്യകൾ.ഒരു പുതുമായുമില്ലാത്ത ജീവിതത്തിലെ ഓരോ ദിനങ്ങൾ.എങ്കിലും അവൻ സന്തോഷവാനായിരുന്നു.ക്ഷണിക്കപ്പെടാത്ത ഒരു അതിഥി അവന്റെ പക്കൽ വരുന്നത് വരെ..!
ബ്രയിൻ ട്യൂമർ.ഡോക്റ്റർ തീർപ്പുകല്പിച്ചു.അവന്റെ ദിവസങ്ങളും എണ്ണപ്പെട്ട് കഴിഞ്ഞിരുന്നു.എല്ലാ ദുഃഖവാർത്തകളും പേറി വീട്ടിലേക്ക് എത്തിയപ്പോൾ അവനെ കാത്ത് അവിടെ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.ഒരു വിചിത്ര വാഗ്ദാനവുമായി.
🔻Behind Screen🔻
"If Cats Disappeared From The world" എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കി Akira Nagai സംവിധാനം ചെയ്ത ചിത്രം.വളരെ ലളിതമായ ഒരു പ്ലോട്ടിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്.നായകന്റെ ഒരു ദിനം കാണിച്ച് ചെറിയ ഒരു പരിചയപ്പെടുത്തലിലൂടെ.അധികം സമയം കളയാതെ തന്നെ കാര്യത്തിലേക്ക് കടക്കുന്നുണ്ട്.തുടർന്ന് നായകന്റെ രോഗവിവരത്തിലേക്കും പോവുന്നു.പിന്നീട് നമ്മെ നയിക്കുന്നത് പല തിരിച്ചറിവുകളിലേക്കാണ്.
അവസാനമായി ഫോൺ ചെയ്യാൻ നിങ്ങൾക്ക് ഒരവസരം കിട്ടിയാൽ നിങ്ങൾ ആരെയാവും വിളിക്കുക.?അവസാനമായി കാണാൻ ഒരു സിനിമ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ നിങ്ങൾ ഏതാവും തിരഞ്ഞെടുക്കുക.കേൾക്കുമ്പോൾ വളരെ ലളിതമായി തോന്നുമെങ്കിലും Xന്റെ കാര്യത്തിൽ അതങ്ങനെയായിരുന്നില്ല.അവന് ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച രണ്ട് കാര്യങ്ങളായിരുന്നു അവ.പല ബന്ധങ്ങൾക്കും വളമിട്ട, പല സൗഹൃദങ്ങളും ഇപ്പോഴും നിലനിന്ന് പോവുന്ന, ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഘടകങ്ങൾ.സ്വന്തമായി ഒരു വളർത്തുപൂച്ചയുള്ള അവനോട് നാളെ മുതൽ പൂച്ചകൾ കാണില്ല എന്ന അതിഥിയുടെ വാക്കുകൾ കൂടി എത്തിയതോടെ അവന്റെ ജീവൻ ഇല്ലാതായത് പോലെയായിരുന്നു.കാരണം ആ പൂച്ചയും അവന്റെ ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായിരുന്നു.അവന്റെ ബാല്യവും കൗമാരവും യവ്വനവും എല്ലാം അടയാളപ്പെടുത്തിയിരുന്ന ഒന്ന്.അവന്റെ അമ്മയെ കുറിച്ചുള്ള ഓർമകൾ.ഒരിക്കൽ താൻ അത്രയധികം ഇഷ്ടപ്പെടാതിരുന്ന അവന്റെ അച്ഛനെക്കുറിച്ചുള്ളതും.
ഒരു ഫാൻറ്സി മൂഡിലാണ് ചിത്രം ആദ്യം സഞ്ചരിക്കുന്നത്.എന്നാൽ പിന്നീട് ചിത്രം കൈകാര്യം ചെയ്യുന്ന കാര്യങ്ങൾ ജീവിതത്തോട് വളരെ റിലേറ്റ് ചെയ്യാൻ സാധിക്കുന്നവയും.മരണത്തെ മുന്നിൽ കാണുമ്പോൾ മാത്രമാണ് ഒരുവൻ തന്റെ ബന്ധങ്ങളുടെ വില മനസ്സിലാക്കുക.അത് അതിമനോഹരമായി കാണിച്ചുതന്നിരിക്കുകയാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ.തന്റെ ജനനം മുതൽ ഇന്നേ ദിവസം വരെ താൻ എന്തൊക്കെ റോൾ ചെയ്തുവോ, അത് മകനാവട്ടെ സുഹൃത്താവട്ടെ കാമുകനാവട്ടെ എന്ത് തന്നെയായാലും അവയെല്ലാം ഓർമ വരുന്ന, അവയുടെ പ്രാധാന്യവും സൗന്ദര്യവും മനസ്സിലാകുന്ന ഒരു നിമിഷം എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും.ആ നിമിഷം വരാനായി കാത്ത് നിൽക്കുകയല്ല, മറിച്ച് ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിക്കുകയും ആസ്വധിക്കുകയുമാണ് ഒരുവൻ ചെയ്യേണ്ടത്.ചെറിയ പ്രമേയത്തിലൂടെ ഇത്ര ലളിതവും സുന്ദരവുമായി കാര്യങ്ങൾ പറഞ്ഞ് തരാൻ സാധിച്ച സംവിധായകന് കയ്യടികൾ.നായകന്റെ ഇപ്പോഴത്തെ ജീവിതം കാണിക്കുന്നതിനോടൊപ്പം തന്നെ ഭൂതകാലവും കൃത്യമായ തോതിൽ കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകരിൽ മികച്ച അനുഭൂതിയാണ് അവ സൃഷ്ടിക്കുക.
🔻On Screen🔻
വളരെ കുറച്ച് കഥാപാത്രങ്ങളെ മാത്രം മുന്നിൽ നിർത്തിയാണ് കഥയുടെ പോക്ക്.നായകന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുള്ള ആൾകാരെയൊക്കെ തുച്ചമായ സമയം കൊണ്ട് തന്നെ സ്ക്രീനിൽ മികച്ച രീതിയിൽ എത്തിച്ചിട്ടുണ്ട്.എല്ലാവരുടെയും പ്രകടനങ്ങൾ മനോവരമായിരുന്നു.അമ്മ-മകൻ കെമിസ്ട്രിയാണ് അവയിൽ ഏറ്റവും മികച്ചത്.
🔻Music & Technical Sides🔻
ലളിതവും വളരെ മനോഹരവുമായ പശ്ചാത്തല സംഗീതം സന്ദർഭങ്ങളുടെ ആക്കം കൂട്ടാൻ വളരെ സഹായിച്ചിട്ടുണ്ട്.വിഷ്വലുകൾ പലതും കണ്ണിന് കുളിർമയെക്കുന്നവയാണ്.CGI വർക്കുകൾ എല്ലായിടത്തും മികച്ചുനിന്നു.
🔻Final Verdict🔻
വെറുമൊരു ഫീൽ ഗുഡ് മൂവിയെന്ന് എഴുതിതള്ളാവുന്ന ഒന്നല്ല ഈ ചിത്രം.മനസ്സിൽ പതിയുന്ന പല കഥാപാത്രങ്ങളും കഥാസന്ദര്ഭങ്ങളും കോർത്തിണക്കി മനസ്സിൽ ഒരു കുളിർ സൃഷ്ടിച്ച്, വ്യക്തിബന്ധങ്ങളുടെ പ്രാധാന്യവും വിലയും ചിന്തിച്ചെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു സൃഷ്ടി.കണ്ടുകഴിയുമ്പോൾ ഓരോരുത്തരിലും മികച്ച ഒരു അനുഭൂതിയാവും ചിത്രം സമ്മാനിക്കുക എന്ന കാര്യത്തിൽ സംശയമില്ല.
My Rating :: ★★★★☆
0 Comments