🔺താൻ ചെറുപ്പത്തിൽ ക്രിക്കറ്റ് കളിച്ചിട്ടുണ്ടോ?
🔻ഉണ്ട്
🔺ബൗളർ ആയിരുന്നോ അതോ ബാറ്റ്സ്മാൻ ആയിരുന്നോ?
🔻അമ്പയർ
🔻Story Line🔻
UD ക്ലർക്ക് ആയി സർക്കാർ ജോലി ചെയ്യുകയാണ് ന്യൂട്ടൻ കുമാർ.വളരെ ആത്മാർത്ഥതയും കൃത്യനിഷ്ഠയുമുള്ള ജീവനക്കാരൻ.അങ്ങനെയുള്ള ന്യൂട്ടന് ഒരു പ്രത്യേക സാഹചര്യത്തിൽ ഇലക്ഷൻ ഡ്യൂട്ടിക്കായി പോവേണ്ടി വരുന്നു.അതും മാവോയിസ്റ്റുകളുടെ നിരന്തര സാന്നിധ്യമുള്ള ഛത്തീസ്ഗഡിലെ വനമേഖലയിൽ.തുടർന്നുള്ള ഇലക്ഷൻ വിശേഷങ്ങളുമായാണ് ചിത്രം മുന്നേറുന്നത്.
🔻Behind Screen🔻
Amit V Masurkar തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ന്യൂട്ടൻ.കേന്ദ്ര ഗവർൺമെന്റിൽ നിന്ന് ഗ്രാന്റ് നേടുന്ന ആദ്യ ചിത്രമെന്ന പേര് ന്യൂട്ടന് സ്വന്തമാണ്.അതും ഒരു കോടി രൂപ.
തനിക്ക് ലഭിക്കുന്ന എന്ത് ജോലിയും വളരെ കൃത്യമായി എത്രയും വേഗത്തിൽ ചെയ്ത് തീർക്കാൻ ആഗ്രഹിക്കുന്ന, അതിന് വേണ്ടി പരിശ്രമിക്കുന്ന ഉദ്യോഗസ്ഥനാണ് ന്യൂട്ടൻ കുമാർ.അഴിമതിയിൽ കുളിച്ച് ചുറ്റുമുള്ളവർ മുന്നേറുമ്പോഴും തന്നാൽ കഴിയുന്ന വിധം എല്ലാ കാര്യങ്ങളിലും കണിശത പുലർത്തുന്ന ഒരുവനെ നമുക്കിവിടെ കാണാൻ സാധിക്കും.ഓഫിസ് ടൈമിന് ശേഷവും താൻ ചെയ്യാൻ ബാധ്യസ്ഥനായ കാര്യങ്ങൾ അധികസമയം ഇരുന്ന് ചെയ്യാനും അദ്ദേഹത്തിന് യാതൊരു മടിയുമില്ല.
ന്യൂട്ടൻ ആണ് കേന്ദ്രകഥാപാത്രം എന്നിരിക്കെ അദ്ദേഹത്തെ പറ്റി വ്യക്തമായ ഒരു ഐഡന്റിറ്റി പ്രേക്ഷകനിൽ ഉണ്ടാക്കിയ ശേഷമാണ് സംവിധായകൻ സിനിമയുടെ അകത്തളത്തിലേക്ക് കടക്കുന്നത്.ഒറ്റ ദിവസത്തെ കഥയാണ് ചിത്രം മുന്നോട്ട് വെക്കുന്നത്.എന്നാൽ അതിലൂടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളാവട്ടെ എന്നെന്നും പ്രസക്തിയുള്ളതും.
നക്സൽ തീവ്രവാദികൾക്ക് പേരുകേട്ട ഛത്തീസ്ഗഡിലെ ഒരു ആദിവാസി മേഖലയിൽ, വെറും 76 വോട്ടർമാരുടെ വോട്ട് ശേഖരണത്തിനായി പോവുന്നതാണ് ന്യൂട്ടനും സംഘവും.വിദ്യാഭ്യാസം തീരെയില്ലാത്ത, ഇലക്ഷൻ വാർത്തകൾ എത്താൻ വൈദ്യുതി പോലും ലഭ്യമല്ലാത്ത, വനമേഖലയുടെ ഉള്ളറകളിൽ ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യർ.ഗോണ്ടി ഭാഷയാണ് അവരുടെ മാധ്യമം.

ജനാധിപത്യത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്ന നമ്മുടെ രാജ്യത്ത് ഇലക്ഷൻ വെറും പ്രഹസനങ്ങളായി നടത്തുന്നതിനെ പറ്റി ഒരു നിമിഷം ആലോചിച്ച് നോക്കൂ.വോട്ടിങ്ങ് മെഷീനുകൾ വെറും കളിപ്പാട്ടങ്ങളാണെങ്കിലോ.ഇഷ്ടമുള്ള ചിഹ്നത്തിൽ കൈ അമർത്തുമ്പോൾ ബീപ്പ് സൗണ്ട് കേൾക്കുന്ന വെറും കളിപ്പാട്ടം.എന്നാൽ അങ്ങനെയാണ് ആ സമൂഹത്തിന്റെ ഗതിയും.താൻ ആർക്ക് വോട്ട് ചെയ്യുന്നെന്നോ എന്തിന് വോട്ട് ചെയ്യുന്നെന്നോ അവർക്കറിയില്ല.നക്സൽ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാനായി അവിടെ തമ്പടിച്ചിരിക്കുന്ന പട്ടാളക്കാർ അവരെ പഠിപ്പിച്ച് വെച്ചിരിക്കുന്നത് അങ്ങനെയാണ്.ജനാധിപത്യം എന്ന് നമ്മൾ കൊട്ടിഘോഷിക്കുന്ന രാജ്യത്തിന്റെ മറ്റൊരു മുഖം തുറന്ന് കാണിക്കുകയാണ് സംവിധായകൻ.
അധികാരവർഗത്തിന്റെ പൊതുബോധം സമർഥമായ രീതിയിൽ പൊളിച്ചെഴുതുന്നുണ്ട് ചിത്രം.ബാധ്യതകളിൽ നിന്ന് ഒളിച്ചോടുന്ന അധികാരികളുടെ നെഞ്ചത്തുള്ള ഒരു കുത്ത് കൂടിയാണ് ന്യൂട്ടൻ എന്ന കഥാപാത്രം.കൂടുതൽ പടിക്കുന്തോറും ആഴം കൂടിവരുന്ന ഒരു കഥാപാത്രമാണ്
ന്യൂട്ടന്റേത്.ഏതൊക്കെ ആപൽഘട്ടങ്ങളിൽ പെട്ടാലും തന്നിൽ ആർപ്പിതമായ കർത്തവ്യങ്ങൾ നിർവഹിക്കുന്ന ഒരുവൻ.അത് പല സന്ദർഭങ്ങളിലും വീക്ഷിക്കാൻ സാധിക്കും.മാവോയിസ്റ്റ് ആക്രമണങ്ങളുടെ പുറത്തറിയാത്ത ചില കളികൾ കൂടി വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമവും കൂട്ടത്തിൽ കാണാൻ സാധിക്കും.
വളരെ റിയലിസ്റ്റിക്കായി കഥ പറയുന്ന സിനിമയുടെ രാഷ്ട്രീയം ഗംഭീരമാണ്.മേൽ കൊടുത്തിരിക്കുന്ന സംഭാഷണങ്ങളിൽ പോലും വ്യക്തമായ ഒരു രാഷ്ട്രീയം ഒളിഞ്ഞ് കിടപ്പുണ്ട്.തന്റെ വീക്ഷണങ്ങളെ വളരെ വ്യക്തമായി, സമർഥമായി തന്റെ ചിത്രത്തിലൂടെ കടത്തിവിട്ട സംവിധായകന് ഒരു ബിഗ് സല്യൂട്ട്.
🔻On Screen🔻
എന്നത്തേയും പോലെ തന്നെ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി Rajkumar Rao ന്യൂട്ടൻ എന്ന കഥാപാത്രത്തെ ഗംഭീരമാക്കി.ഓരോ സിനിമ കഴിയുമ്പോഴും അത്ഭുതപ്പെടുത്തുന്ന നടനാണ് അദ്ദേഹം എന്ന് തോന്നാറുണ്ട്.ഇത്തവണയും പതിവ് തെറ്റിച്ചില്ല.
Rajkumarന് പൂർണ്ണ പിന്തുണ നൽകുന്ന പ്രകടനമാണ് ബാക്കിയുള്ളവരും ചിത്രത്തിലുടനീളം കാഴ്ചവെച്ചത്.ഓരോരുത്തർക്കും അവരുടേതായ വ്യക്തിത്വം ചിത്രത്തിലുടനീളം ഉണ്ട്.
Rajkumarന് പൂർണ്ണ പിന്തുണ നൽകുന്ന പ്രകടനമാണ് ബാക്കിയുള്ളവരും ചിത്രത്തിലുടനീളം കാഴ്ചവെച്ചത്.ഓരോരുത്തർക്കും അവരുടേതായ വ്യക്തിത്വം ചിത്രത്തിലുടനീളം ഉണ്ട്.
🔻Music & Technical Sides🔻
റിയലിസ്റ്റിക്ക് ആഖ്യാനം ആയതിനാൽ ഛായാഗ്രഹണത്തിന് പ്രാധാന്യം ഉള്ള സിനിമയാണ് ന്യൂട്ടൻ.വളരെ ഭംഗിയായി മികച്ച രീതിയിൽ തന്നെ കാടുകളുടെ ഉള്ളറ ചിത്രീകരിച്ചിട്ടുണ്ട്.ആദിവാസികളുടെ ജീവിതരീതികളും മറ്റും വിശ്വാസയോഗ്യമായ രീതിയിൽ തന്നെ കാണാൻ സാധിക്കും.
സംഗീതത്തിന് അധികം പ്രാധാന്യം ഉള്ളതായി തോന്നിയില്ല.അല്ലെങ്കിൽ സിനിമ അത് ആവശ്യപ്പെടുന്നില്ല.ഒരു ഗാനം ഉണ്ടെങ്കിലും ആ ഒഴുക്കിൽ പോവുന്നത് പോലെ തോന്നും.വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് പശ്ചാത്തല സംഗീതവും ഉപയോഗിച്ചിരിക്കുന്നത്.

🔻Final Verdict🔻
ന്യൂട്ടൻ ഒരു ഓർമപ്പെടുത്തലാണ്.രാജ്യത്തെ പ്രഥമപൗരൻ മുതൽ സാധാരണക്കാരിൽ സാധാരണക്കാരൻ ആയ ജനങ്ങളുടെ കർത്തവ്യങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തൽ.ഇവയൊന്നും നമ്മുടെ ബാധ്യതയല്ല, മറിച്ച് കടമയാണെന്ന ബോധമാണ് നമ്മിൽ ആർക്കും ഈ കാലഘട്ടത്തിൽ ഇല്ലാതെ പോവുന്നത്.അവയെ നമ്മിൽ ഓർമപ്പെടുത്തുകയാണ് സംവിധായകൻ.രാജ്യത്തിന്റെ നമ്മളറിയാത്ത ചില വശങ്ങളിലേക്കും വെളിച്ചം വീശുമ്പോൾ മികച്ച ഒരു അനുഭവം സമ്മാനിക്കുന്നു ഈ സിനിമ.തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം.അതാണ് Newton
ഈ വർഷത്തെ ഓസ്കാർ എൻട്രിയിൽ മികച്ച വിദേശഭാഷാചിത്രത്തിനുള്ള ചിത്രത്തിനുള്ള പട്ടികയിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ന്യൂട്ടൻ.തീർച്ചയായും നമുക്ക് അഭിമാനിക്കാം ഈയൊരു ചിത്രത്തിന്റെ പേരിൽ.ചിത്രത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
My Rating :: ★★★★☆