Kaattu (2017) - 163 min
October 16, 2017
''അന്യദേശത്തോ അന്യജാതിയിലോ ഉള്ള ആരെയെങ്കിലും ഇവിടുള്ളവർ കല്യാണം കഴിച്ചാൽ ഈ നാടിന്റെ സമാധാനം നഷ്ടപ്പെടും.കാളിയമ്മന്റെ ശാപം ഈ നാടിനെ വേട്ടയാടും.ഈ നാട് മുടിയും''
🔻Story Line🔻
ഒരു ഷാപ്പിൽ കള്ളെടുത്ത് കൊടുപ്പുകാരനായി ജോലി ചെയ്യുകയാണ് നൂഹ്കണ്ണ്.അവന്റെ ജീവിതത്തിലേക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ ചെല്ലപ്പൻ എന്ന വ്യക്തി കടന്നുവരുന്നതോടെ അവന്റെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു.അതോടെ കഥ വികസിക്കുന്നു.
🔻Behind Screen🔻
മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി കഥയും കഥാപാത്രങ്ങളും സമ്മാനിച്ച സംവിധായകനാണ് പത്മരാജൻ.മലയാള സിനിമ ഉള്ളിടത്തോളം കാലം ഒരു പാഠപുസ്തതകമായി നിലനിൽക്കും അദ്ധേഹത്തിന്റെ അനശ്വരമായ സൃഷ്ടികൾ.അദ്ധേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്ന 'റാണിമാരുടെ കുടുംബം' എന്ന ചെറുകഥയെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രമാണ് കാറ്റ്.
പത്മരാജന്റെ മകനും തിരക്കഥാകൃത്തുമായ അനന്തപത്മനാഭൻ തിരക്കഥയൊരുക്കിയ ചിത്രമാണ് കാറ്റ്.പ്രമേയത്തിലുള്ള വ്യത്യസ്തതകൾ കൊണ്ട് തന്റെ ഓരോ ചിത്രത്തിലൂടെയും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അരുൺ കുമാർ അരവിന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കഥ പറയുന്ന കാലഘട്ടത്തിൽ പിന്നിലേക്ക് സഞ്ചരിക്കുകയാണ് സംവിധായകൻ.1970കളിലാണ് കഥ നടക്കുന്നത്.അതും പൂർണ്ണമായും ഗ്രാമാന്തരീക്ഷത്തിൽ.
ഒരു മദ്യശാലയിൽ ജോലി ചെയ്യുകയാണ് നൂഹ്കണ്ണ്.പ്രായത്തിന്റേതായ ബുദ്ധി വികാസമില്ലാത്ത, പ്രതികരണ ശേഷി പൊതാവായ പ്രകൃതക്കാരൻ.ഷാപ്പുടമയിൽ നിന്ന് നിരന്തരം ഉപദ്രവമേൽക്കുന്ന നൂഹിന്റെ ജീവിതത്തിലേക്ക് ചെല്ലപ്പൻ കടന്നുവരുന്നത് അവിചാരിതമായാണ്.അവരുടെ ബന്ധത്തിൽ നിന്നാണ് കഥ വികസിക്കുന്നത്.
തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന സേത്തുകാല എന്ന ഗ്രാമത്തിൽ നിന്നുമാണ് ചിത്രത്തിന്റെ തുടക്കം.അവിടുത്തെ അന്തേവാസികളെല്ലാം കാളിയമ്മയുടെ കടുത്ത ആരാധകരാണ്.അവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെയായി തുടങ്ങുന്ന ആഖ്യാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്.പിന്നീടാണ് കഥ കേരളത്തിലേക്ക് പറിച്ച് നടുന്നത്.
തന്റെ എല്ലാ സിനിമകളിലെയും പോലെ കഥാപാത്രങ്ങളുടെ സ്വഭാവം വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നുണ്ട് സംവിധായകൻ.ആദ്യ പകുതിയുടെ സിംഹഭാഗവും അതിനായി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.ഓരോ കഥാപാത്രങ്ങളിലും അന്തർലീനമായിരിക്കുന്ന സ്വഭാവസവിശേഷതകളും അവരുടെ ജീവിത പശ്ചാത്തലവുമൊക്കെ സമയമെടുത്ത് തന്നെ വരച്ച് കാട്ടുന്നുണ്ട് ചിത്രത്തിൽ.പ്രണയത്തിനും പ്രതികാരത്തിനും തുല്യപ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യമനസ്സിൽ ഉടലെടുക്കുന്ന ചിന്തകൾ പലവുരു കാണാൻ സാധിക്കും.അവയുടെ വന്യതയും വശ്യതയും വളരെ റിയലിസ്റ്റിക്കായി ചിത്രീകരിക്കുവാനുള്ള ശ്രമം സിനിമയിലുടനീളം കാണാൻ സാധിക്കും.
റിയലിസ്റ്റിക്ക് എന്ന തലത്തിൽ പൂർണ്ണമായും നിലയുറപ്പിക്കാതെ കൊമേഴ്ഷ്യൽ ചേരുവകളും ചിത്രത്തിൽ സമന്വയിപ്പിച്ചിട്ടുണ്ട്.രണ്ടേമുക്കാൽ മണിക്കൂർ ദൈർഖ്യമുണ്ടെങ്കിലും വലിയതോതിൽ ബോറടിപ്പിക്കുന്നില്ല ചിത്രം.എന്നാലുംകഥാപാത്ര വികസനത്തിനായി ഇത്രയും സമയം വേണമായിരുന്നെന്ന് തോന്നിയില്ല.മാത്രമല്ല ചെല്ലപ്പന്റെ സ്വഭാവം കാട്ടുന്നതിന് മാത്രം സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളും സന്ദർഭങ്ങളും ചിത്രത്തിലുണ്ട്.ലൈംഗികചുവയുള്ള സീനുകളുടെ അളവ് കഥപറച്ചിലിനെ സംബന്ധിച്ചിടത്തോളം കൂടുതൽ തന്നെയാണ്.ഇങ്ങനെയുള്ള ചില പോരായ്മകൾ ഉണ്ടെങ്കിലും ആ കാലഘട്ടത്തെ മുൻനിർത്തി ഇത്തരത്തിലൊരു കഥയൊരുക്കിയതിൽ തിരക്കഥാകൃത്തും സംവിധായകനും ഏറെക്കുറെ വിജയിച്ചിട്ടുണ്ട്.
പലപ്പോഴും പ്രേക്ഷകരെ ആകാംശയിൽ നിർത്തുന്ന കഥാസന്ദർഭങ്ങളും കാറ്റിൽ ഉണ്ട്.കഥാപാത്രങ്ങളുടെ സഞ്ചാരങ്ങൾ ആശയക്കുഴപ്പം സൃഷ്ടിച്ച് ചിന്തിപ്പിക്കുന്നുമുണ്ട്.മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ് കാറ്റിലേത്.തീയേറ്റർ വിട്ട് ഇറങ്ങുമ്പോഴും മനസ്സിൽ അവശേഷിക്കുന്നുണ്ട് പല കഥാപാത്രങ്ങളും.ഊഹിച്ചെടുക്കാവുന്ന കുറച്ച് രംഗങ്ങൾ ഉണ്ടെങ്കിലും ക്ലൈമാക്സ് നന്നേ ബോധിച്ചു.ഒരു നീറ്റൽ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ട് ചിത്രം നിർത്തുമ്പോഴും ഒരു സംതൃപ്തി നമ്മിൽ തരുന്നുണ്ട് ഈ 'കാറ്റ്'.ശക്തമായ തിരക്കഥയും സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ആവിഷ്കാരവും കാറ്റിനെ മികച്ച ചിത്രമാക്കി മാറ്റുന്നു.
🔻On Screen🔻
ആസിഫലിയുടെ കരിയർ ബെസ്റ്റ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണ് നൂഹ്കണ്ണ്.വളരെ മികച്ച രീതിയിൽ ആ കഥാപാത്രത്തെ ഗംഭീരമാക്കി തന്നിലെ നടന്റെ ഗ്രാഫ് ഉയർത്തിയിട്ടുണ്ട് ഈ യുവതാരം.ചെല്ലപ്പൻ മുരളിഗോപിയുടെ കയ്യിൽ ഭദ്രമായിരുന്നു.വളരെ മികച്ച പ്രകടനം.
ഉണ്ണി പി ദേവിന്റെ പോളി എന്ന കഥാപാത്രവും ചിത്രത്തിൽ അത്യാവശ്യം പ്രാധാന്യമുള്ള ഒന്നാണ്. വരലക്ഷ്മിയും മാനസയും ചെറിയ റോളുകളിൽ സ്ക്രീനിലെത്തി.
🔻Music & Technical Sides🔻
എടുത്ത് പറഞ്ഞ് അഭിനന്ദിക്കേണ്ട ഒരു ഘടകമാണ് ചിത്രത്തിന്റെ സംഗീതം.ഗംഭീരം എന്ന് തന്നെ പറയേണ്ടി വരും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം.പ്രത്യേകിച്ച് ഫ്ലാഷ്ബാക്ക് രംഗങ്ങളിലേത്.മനോഹരമായ രണ്ട് പാട്ടുകളും ഒരുക്കി ദീപക് ദേവ് തന്റെ മികവ് വീണ്ടും തെളിയിച്ചു.
പ്രശാന്ത് രവീന്ദ്രന്റെ ക്യാമറക്കണ്ണുകളും സംവിധായകന്റെ തന്നെ എഡിറ്റിംഗും ചിത്രത്തിന്റെ വർദ്ധിപ്പിച്ചിട്ടുണ്ട്.പഴമയിലേക്ക് കൂട്ടിക്കൊണ്ടുപോവാൻ പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും കളർഗ്രേഡിങ്ങുമെല്ലാം പിന്തുണ നൽകുന്നുണ്ട്.
🔻Final Verdict🔻
പ്രേക്ഷകന് വേറിട്ട ഒരു ആസ്വാദനം പ്രദാനം ചെയ്യുന്ന സിനിമയാണ് കാറ്റ്.മികച്ച തിരക്കഥയും മികവുറ്റ ആവിഷ്കാരവും സ്ക്രീനിൽ എത്തിയവരുടെ ഗംഭീര പ്രകടനവും സാങ്കേതിക വശങ്ങളുടെ പൂർണ്ണ പിന്തുണയും കാറ്റിനെ മേന്മയുള്ള ഒരു സൃഷ്ടിയാക്കുന്നു.പോരായ്മമകൾ തോന്നുന്നുെണ്ടെങ്കിലും അവയൊക്കെയും അവഗണിച്ച് കളയാവുന്ന, ഈ വർഷത്തെ നല്ല ചിത്രങ്ങളിൽ ഇടം പിടിക്കുന്ന സൃഷ്ടിയാണ് കാറ്റ്.
My Rating :: ★★★½

0 Comments