Then Came You

February 05, 2019



🔻പല സിനിമകളുടെ ഒരു ബ്ലെൻഡ്. അതിൽ 'The Fault In Our Stars', 'Me & Earl & The Dying Girl' 'Bucket List' എന്നിവ ഉൾപ്പെടും. അത് മാത്രമാണ് ചിത്രമെങ്കിലും മോശം എന്ന് പറയിപ്പിക്കുന്നില്ല എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

Year : 2018
Run Time : 1h 37min

🔻ഒരു ക്യാൻസർ സപ്പോർട്ട് ഗ്രൂപ്പിലാണ് കാൽവിനും സ്കൈയും കണ്ടുമുട്ടുന്നത്. കാൻസർ ഉണ്ടെന്ന് വിധിയെഴുതിയ സ്കൈയും രോഗമില്ലെങ്കിലും ഇപ്പോഴും രോഗിയാണെന്ന ആശങ്ക മനസ്സിൽ ഉള്ള കാൽവിനും രണ്ട് ധ്രുവത്തിലുള്ള സ്വഭാവക്കാരായിരുന്നു. എന്നാൽ ഇടക്ക് അവർക്കിടയിൽ സൗഹൃദം പുലരുന്നതോടെ പല മാറ്റങ്ങൾക്കും അവർക്കുണ്ടാവുന്നു.

🔻പുതുമയെന്ന് തോന്നിക്കും വിധം യാതൊന്നും ചിത്രതിലില്ല. എല്ലാം അവിടിവിടുന്നായി അൽപ്പാൽപ്പം ചുരണ്ടിയതാണെന്ന് കണ്ടമാത്രയിൽ ബോധ്യമാകും. പക്ഷെ ഫീൽ ഗുഡ് സിനിമകൾ സ്ഥിരം പുലർത്തുന്ന ഫോർമുല തന്നെ ഇവിടെയും പ്രയോഗിക്കുമ്പോൾ അത് വർക്ക്ഔട്ട് ആവുന്നുണ്ട് എന്നതാണ് പോസിറ്റിവ് ആയി പറയേണ്ട കാര്യം.

🔻കഥയേക്കാളേറെ Asaയുടെ നിഷ്കളങ്കത നിറഞ്ഞ അഭിനയവും Maisieയുടെ എനർജെറ്റിക്ക് പെർഫോമൻസുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതിനേക്കാൾ എനിക്കിഷ്ടപ്പെട്ടത് Ninaയുടെ ക്യൂട്ട്നെസ്സ് ആണ്. ഇവർ മൂവരും തമ്മിലുള്ള കെമിസ്ട്രി സ്‌ക്രീനിൽ കാണാൻ നല്ല ഭംഗിയായിരുന്നു. അതിനൊപ്പം പലപ്പോഴും രംഗങ്ങളെ മുന്നോട്ട് നയിക്കുന്ന ഗാനങ്ങൾ മികച്ച ഫീൽ സമ്മാനിക്കുന്നുണ്ട്. ഒപ്പം വിഷ്വലി റിച്ച് ആയ ക്യാമറ വർക്കുകളും.

🔻FINAL VERDICT🔻

എടുത്ത് പറയാൻ യാതൊരു പുതുമകളുമില്ല. പല സിനിമകളിലായി കണ്ടുവന്നിട്ടുള്ള സ്വഭാവം തന്നെയാണ് ഈ ചിത്രവും പിന്തുടരുന്നത്. എങ്കിലും മടുപ്പില്ലാതെ, നല്ലൊരു അനുഭൂതി സമ്മാനിക്കുന്ന ചിത്രമായി മാറുന്നുണ്ട് Then Came You.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments