Children Of Nobody S1

February 13, 2019




🔻കഥാപാത്രങ്ങളെ എല്ലാം പരിചയപ്പെടുത്തി കഴിഞ്ഞു. എല്ലാവരെ കുറിച്ചും ഏകദേശ ധാരണയുമായി. അപ്പോൾ ട്വിസ്റ്റ് കണ്ടെത്തുന്നതിൽ എന്തെങ്കിലും പ്രയാസം ഉണ്ടാവേണ്ട എലമെന്റുകളാണ് ഒരു സീരീസിനെ മുന്നോട്ട് നയിക്കാൻ ആവശ്യം. അല്ലെങ്കിൽ അതിന് പിടിതരാത്ത അവതരണം. എന്നാൽ ഇത് രണ്ടു ഇല്ലാതെ പോയിടത്ത് ഫ്ലാറ്റായ ഒരു ഡ്രാമയായി പോവുന്നുണ്ട് Children Of Nobody.

Year : 2018
Episode : 32
Run Time : 30min each

🔻ചൈൽഡ് കൗൺസിലർ ആയി ജോലി ചെയ്യുകയാണ് Cha Woo Kyung. സന്തുഷ്ടമായ കുടുംബം നയിക്കുന്ന വ്യക്തി. ഒപ്പം ഗർഭിണിയും. എന്നാൽ അപ്രതീക്ഷിതമായി ഒരു ആക്സിഡന്റിൽ പെടുന്നതോടെ അവളുടെ ജീവിതം കൈവിട്ട് പോവുന്നു. ഒപ്പം ഒരു അന്വേഷണാർത്ഥം Kang Ji Hun  എത്തുന്നതോടെ ചുഴിയിൽ അകപ്പെട്ട ജീവിതമായി മാറി Woo Kyungന്റേത്.

🔻Child Abuse പ്രമേയമാക്കിയ കൊറിയൻ സിനിമകൾ ശക്തമായ രാഷ്ട്രീയം പറഞ്ഞവയാണ്. ഈ സീരീസും അതെ പ്രമേയം തന്നെയാണ് മുന്നോട്ട് വെക്കുന്നത്. അതിലൂടെ ഒരു സീരിയൽ കില്ലിങ്ങ് അന്വേഷണവും. ഒരു ത്രില്ലർ പ്രതീക്ഷിക്കേണ്ട. ഭൂരിഭാഗവും ഡ്രാമ എന്ന നിലക്കാണ് കഥ മുന്നോട്ട് പോകുന്നത്. ത്രിൽ മോഡിലേക്ക് വരുന്ന രംഗങ്ങൾ ഇടക്കുണ്ടങ്കിലും അത് അവിടെ മാത്രമായി ഒതുങ്ങുന്നു.

🔻ഒരു ഡ്രാമ എന്ന നിലയിലുള്ള ട്രീറ്റ്‌മെന്റ് ആയിരുന്നോ ഈ സീരീസിന് ആവശ്യം എന്ന് ചോദിച്ചാൽ അല്ല എന്നാണ് എന്റെ ഉത്തരം. കാരണം കഥാപാത്രങ്ങളുടെ മാനസികവ്യവഹാരങ്ങളെക്കാളേറെ അന്വേഷണത്തിനാണ് കഥ മുൻതൂക്കം നൽകുന്നത്. അപ്പോൾ ഡ്രാമയെന്ന ട്രീറ്റ്‌മെന്റ് ഒരു നെഗറ്റീവ് ഇഫക്ട് ഉണ്ടാക്കാനാണ് സാധ്യത. പലയിടത്തും ഇവിടെ സംഭവിച്ചതും അത് തന്നെയാണ്.

🔻മികച്ച തുടക്കം തന്നെയായിരുന്നു സീരീസിന്റെത്. പല കാര്യങ്ങളും പരിചയപ്പെടുത്തിയ വിവരവും നന്നായിരുന്നു. അത്തരത്തിൽ ഒരു പരിധി വരെ മാത്രമേ മുന്നോട്ട് പോവാനായുള്ളൂ. പിന്നീട് പല എപ്പിസോഡുകളും നിർവ്വികാരനായി കണ്ടുതീർത്തെന്ന് പറയാം. അപ്പോഴേക്കും അവസാനത്തേക്ക് കരുതി വെച്ചിരിക്കുന്ന പല കാര്യങ്ങളും എളുപ്പം ഊഹിക്കാം എന്ന നിലയിലായിട്ടുണ്ടാവും. തുടർന്ന് കുറച്ചുകൂടി  ,മിസ്റ്ററി നിറഞ്ഞ ട്രീറ്റ്മെന്റിലേക്ക് uplift ചെയുമ്പോഴേക്കും പല കാര്യങ്ങൾക്കും വേണ്ടത്ര പഞ്ച് ലഭിക്കാതെ പോവുന്നു. പ്രത്യേകിച്ച് വില്ലൻ ആരാണെന്ന് റിവീൽ ചെയ്ത നിമിഷങ്ങൾ.

🔻കുട്ടികളുടെ എക്‌സ്‌പോസിഷൻ ആണ് സീരീസിൽ ഏറ്റവും ഇഷ്ടപ്പെട്ട സംഗതി. അതിൽ പരമാവധി മിസ്റ്ററി നിറക്കാൻ സാധിച്ചിടത്ത് നല്ലൊരു ആസ്വാദനം ലഭിക്കുന്നുണ്ട്. അവരുടെ അഭിനയവും ഗംഭീരം. അവസാന രണ്ട് എപ്പിസോഡുകൾ പ്രിയപ്പെട്ടവയായി നിൽക്കുന്നത് അതുകൊണ്ടാണ്. സസ്പെൻസിനേക്കാൾ ആകർഷിച്ചതും ഈ കാര്യം തന്നെ.

🔻മികച്ച വിഷ്വൽസും പശ്ചാത്തലസംഗീതവും പേസിനോട് ചേർന്ന് നിൽക്കുന്നുണ്ട്. കുറച്ചുകൂടി വേഗത ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലയിടങ്ങളിൽ തോന്നുമെങ്കിൽ പോലും ഒരിക്കലും മടുപ്പ് നൽകുന്നില്ല.

🔻FINAL VERDICT🔻

ഗംഭീരമെന്നോ മികച്ചതെന്നോ അഭിപ്രായമില്ലെങ്കിലും മോശമല്ലാത്ത ഒരു സീരീസ് തന്നെയാണ് ഇത്. കണ്ടുകഴിയുമ്പോൾ നിരാശനായി മടങ്ങേണ്ടി വരില്ല എന്നുറപ്പ്. പോരായ്മകളുണ്ടെങ്കിൽ പോലും വിരസതയില്ലാതെ കണ്ടുതീർക്കാം.

AB RATES ★★★☆☆

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments