Tau

February 23, 2019



🔻ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന തീം കൈകാര്യം ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം Ex-Machina ആണ്. ഒരു ഡ്രാമ  എന്ന നിലയിലാണ് പോവുന്നതെങ്കിലും അതിൽ തന്നെ ഭാഗികമായി പല ജേണറുകൾ കൂട്ടിയിണക്കിയിരിക്കുന്നത് കാണാം. Tau എന്ന ചിത്രവും കൈകാര്യം ചെയുന്നത് അത്തരത്തിലൊരു പ്രമേയമാണ്. എന്നാൽ കഥ പറയുന്നത് നേർ വിപരീതമായും.

Year : 2018
Run Time : 1h 37min

🔻അലസജീവിതം നയിച്ച് വന്ന ജൂലിയ പെട്ടെന്നൊരു ആക്രമണത്തിന് ഇരയാവുകയായിരുന്നു. ബോധം വന്ന് കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതും. പൂർണ്ണമായും ബന്ധനത്തിന് ഇരയായി, മറ്റാരുമായും ഒരു ബന്ധവുമില്ലാത്ത സ്ഥലത്ത് എത്തിയിരിക്കുന്നു അവൾ. തനിക്ക് എന്താണ് സംഭവിക്കുന്നതെന്നോ താൻ എവിടെയാണെന്നോ അറിയാൻ ഒരു മാർഗ്ഗവുമില്ല. എന്നാൽ പതിയെ അവൾ ആ സത്യം മനസ്സിലാക്കുകയായിരുന്നു. She Is A Part Of An Experiment.

🔻കഥയിലോ അവതരണത്തിലോ അധികം പുതുമകളൊന്നും കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ഒരു സിനിമ ആസ്വദിക്കാൻ വേണ്ട എലമെന്റുകൾ ഉള്ളിടത്താണ് Tau നല്ലൊരു അനുഭവമാവുന്നത്. Ex-Machinaയുടെ കഥക്ക് ചില മാറ്റങ്ങൾ വരുത്തി ഒരുക്കിയ തിരക്കഥയാണെന്ന് തോന്നുമെങ്കിലും അതൊരു മടുപ്പൻ തലത്തിലേക്ക് കൊണ്ടുപോവുന്നില്ല. മൂന്ന് കഥാപാത്രങ്ങൾ മാത്രം സിനിമയിലുടനീളം സ്‌ക്രീനിൽ എത്തുമ്പോൾ ഡ്രാമയായും ചെറിയ തോതിൽ ത്രില്ലറായും മാറുന്നുണ്ട് ചിത്രം.

🔻Tau എന്നാൽ πയുടെ വാല്യൂവിന്റെ ഇരട്ടിയാണ്. അതായത് 6.28. ഒരു സയന്റിഫിക്ക് വാല്യൂ ആയതുകൊണ്ടാവണം റോബോട്ടിന് ആ നാമം കൊടുത്തത്. Tauവും ജൂലിയയും തമ്മിലുള്ള അറ്റാച്മെന്റ് ആണ് സിനിമയുടെ നെടുന്തൂൺ എന്ന് പറയാം. ഗാരി ഓൾഡ്മാൻ ശബ്ദം നൽകിയ Tau ഭൂരിഭാഗം സമയങ്ങളിലും കഥാപാത്രമായി തന്നെ അസ്തിത്വം ഉറപ്പിക്കുന്നുണ്ട്. എന്നാൽ ചില ഡയലോഗുകളിൽ ഫ്ലാറ്റായി മാറിയ ഫീലും ഉണ്ടായിരുന്നു.

🔻മൺറോയുടെ മികച്ച പ്രകടനം തന്നെയാണ് ഹൈലൈറ്റ് ആയി നിൽക്കുന്നത്. ഒപ്പം Skreinന്റെ അലക്‌സും നന്നായിരുന്നു. VFX വർക്കുകൾ സിമ്പിൾ ആണെങ്കിലും കാഴ്ചയിൽ നല്ല താൽപര്യം ജനിപ്പിക്കുന്നുണ്ട്. ഒപ്പം അൽപ്പം ഭീതി പടർത്താൻ പാകത്തിന് ഒരുക്കിയ പശ്ചാത്തലസംഗീതവും.

🔻FINAL VERDICT🔻

കഥയുടെ ഉള്ളറകളിലേക്ക് കൂടുതൽ ചിന്തിക്കാതെ വെറുമൊരു സിനിമ കാണുന്ന ലാഘവത്തോടെ സമീപിച്ചാൽ മോശമല്ലാത്ത ഒരാസ്വാദനം നൽകിയേക്കും Tau. സിമ്പിളായ കഥയും അവതരണവും ഏതൊരാൾക്കും ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെയാണെന്നതാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റിവ്.

AB RATES ★★★☆☆



ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments