Awe

February 18, 2019



🔻അടി-ഇടി-വെടി പടങ്ങൾ കൂടുതലായി ഇറങ്ങുന്നതുകൊണ്ട് തെലുഗ് ഇൻഡസ്ട്രിയോട് അത്ര താല്പര്യം തോന്നിയിട്ടില്ല. വല്ലപ്പോഴും ലഭിക്കുന്ന ചില നല്ല സിനിമകൾ ഒഴിച്ചാൽ ഭൂരിഭാഗവും നിരാശ തന്നെയാണ് നൽകിയിട്ടുള്ളത്. എന്നാൽ അതൊക്കെയും മാറ്റിമറിക്കുന്ന, അത്ഭുതപ്പെടുത്തിയ സിനിമയാണ് Awe.

Year : 2018
Run Time : 1h 50min

🔻കഥയെ പറ്റി ഒന്നും പരാമർശിക്കുന്നില്ല. അത് കാണികളോട് ചെയ്യുന്ന അനീതിയായിപ്പോവും. ഒരു ആന്തോളജിയോ അല്ലെങ്കിൽ പാരലൽ നറേഷനോ എന്നൊക്കെ വിളിക്കാൻ തോന്നുംവിധമാണ് സിനിമയിൽ കഥ പറഞ്ഞിരിക്കുന്നത്. ആ കഥകൾ തമ്മിൽ പരസ്പരം ഒരു ബന്ധവും തോന്നിക്കില്ല. ഒരു കഥ നടക്കുമ്പോൾ മറ്റൊന്നിനെ കുറിച്ച് നമ്മൾ വാചാലരാവുകയുമില്ല. എന്നാൽ ഇതെല്ലാം ലിങ്ക് ചെയ്യുന്നിടത്ത് തീരെ പ്രതീക്ഷിക്കാത്ത ഒരു സസ്പെൻസ് ആണ് കരുതി വെച്ചിരുന്നത്.

🔻ഹൈപ്പർ ലിങ്കിങ്ങ് പല തവണ കണ്ടതാണെങ്കിൽ പോലും ഇത്തരത്തിൽ ഒന്ന് അനുഭവിക്കുക വിരളമായിരിക്കും.കാരണം ഒന്നിനെ മറ്റൊന്നിനോദ് ബന്ധിപ്പിക്കാൻ യാതൊരു ഫാക്ടറും ഇല്ലെന്നത് തന്നെ. അത്തരത്തിൽ സമർത്ഥമായി ഒരുക്കിയ തിരക്കഥയും അതിനെ സ്‌ക്രീനിൽ എത്തിച്ച വിധവും അഭിനന്ദനം അർഹിക്കുന്നുണ്ട്. പരീക്ഷണ ചിത്രമെന്ന നിലയിൽ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട് Awe.

🔻കാജൾ, നിത്യ മേനോൻ, റെജീന, പ്രിയദർശി തുടങ്ങി ഒട്ടനേകം പേരുടെ കിടിലൻ പ്രകടനങ്ങൾ കൂടി അടയാളപ്പെടുത്തുന്നുണ്ട് ചിത്രം. എല്ലാവരും തകർത്തു എന്നെ പറയാനുള്ളൂ. അനാവശ്യ രംഗങ്ങൾ ഒന്നും ഇല്ലാതെ, പാട്ട് പോലും ഇല്ലാതെ കഥയിൽ മാത്രം കേന്ദ്രീകരിച്ച് കഥ പറഞ്ഞ രീതിക്ക് ഇവരുടെ പ്രകടനങ്ങളും പിന്തുണക്കുന്നുണ്ട്. കൂടെ നല്ല ബിജിഎം കൂടിയാവുമ്പോൾ ത്രിൽ എലമെന്റുകൾ വരുന്ന സ്ഥലങ്ങളും ആവേശം കൊള്ളിക്കുന്നു.

🔻FINAL VERDICT🔻

പരീക്ഷണചിത്രങ്ങളിൽ ആകൃഷ്ടരാകുന്നവർ ആണോ.? എങ്കിൽ ധൈര്യമായി സമീപിക്കാം ഈ ചിത്രത്തെ. തെലുഗിൽ നിന്നും ഇനിയും ഇതുപോലുള്ള നല്ല  സിനിമകൾ പ്രതീക്ഷിക്കുന്നു. ഇതൊരു തുടക്കം മാത്രമാവട്ടെ.

AB RATES 

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments