Hope

February 01, 2019



🔻മുമ്പൊരു റിവ്യൂവിൽ സൂചിപ്പിച്ച കാര്യം അടിവരയിട്ടുകൊണ്ട് തുടങ്ങുന്നു. Child Abuse എന്ന പ്രമേയത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇൻഡസ്ട്രിയാണ് കൊറിയൻ ഇൻഡസ്ട്രി. Silenced, Miss Baek തുടങ്ങിപല സിനിമകളും കാണികളെ വിടാതെ പിന്തുടരുമ്പോൾ എന്തെങ്കിലുമൊരു തലത്തിൽ പ്രതികരിക്കാൻ നമ്മളെയും പ്രേരിപ്പിക്കും. അത്തരത്തിൽ ഒന്നാണ് ഈ ചിത്രവും.

Year : 2013
Run Time : 2h 2min

🔻സന്തോഷകരമായ എന്ന് പറയാനാവില്ലെങ്കിലും സന്തുഷ്ടകരമായ ജീവിതം നയിക്കുന്ന ഒരു മിഡിൽ ക്ലാസ് ഫാമിലിയായിരുന്നു Dong-Hooവിന്റേത്. ഭാര്യയും ഒരു മകളും അടങ്ങിയ കുടുംബം. ജോലിത്തിരക്കുകൾക്കിടയിൽ കടുംബവുമായി സമയം ചിലവഴിക്കാൻ അദ്ദേഹത്തിന് അധികം സാധിച്ചിയുന്നില്ലെങ്കിലും തന്റെ മകളായ So-Wonനെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹം. എന്നാൽ ഒരിക്കൽ തന്റെ സ്‌കൂളിലേക്കുള്ള യാത്രക്കിടയിൽ Won ഒരു അപരിചിതന്റെ മുന്നിൽ എത്തിപ്പെടുന്നതോടെ ഒരു കുടുംബം തന്നെ ശിഥിലമാവുന്നു.

🔻തങ്ങൾ കൈമാറ്റം ചെയ്യാൻ ഉദ്ദേശിക്കുന്ന വികാരം ഏറ്റവും നന്നായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ കൊറിയൻ ഇൻഡസ്ട്രിക്ക് ഒരു പ്രത്യേക കഴിവുണ്ട്. പല സിനിമകളിലായി എനിക്ക് തോന്നിയിട്ടുള്ള കാര്യമാണത്. ഇവിടെയും ആ കഴിവ് അതിന്റെ പൂർണ്ണതയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട് സംവിധായകൻ. അവിടെ പിറന്നതോ മനസ്സ് അസ്വസ്ഥമാക്കുകയും അതോടൊപ്പം ഒരു ചെറു പുഞ്ചിരി നൽകുകയും ചെയ്യുന്ന അത്ഭുതസൃഷ്ടിയും.

🔻ഒരു കുട്ടിക്ക് തൻ നേരിടേണ്ടി വരുന്ന അക്രമത്തിൽ അനുഭവിക്കേണ്ടി വരുന്ന യാതനകൾ ഗംഭീരമായി സ്‌ക്രീനിലെത്തിക്കാൻ സാധിക്കുന്നിടത്ത് ചിത്രം പൂർണ്ണവിജയമായി എന്ന് പറയാം. മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയും ടെൻഷനും അതെ തോതിൽ നമ്മിലേക്കും പകരുന്നിടത്ത് മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്നുണ്ട് സംവിധായകൻ. പലപ്പോഴും ചെറു സംഭാഷണങ്ങളിൽ ഊന്നിയ ദൃശ്യകേന്ദ്രീകൃത കഥാവിഷ്‌കാരം റിയലിസ്റ്റിക്ക് അവതരണത്തോട് അങ്ങേയറ്റം ചേർന്നുനിൽക്കുന്നുണ്ട്.

🔻കേന്ദ്രകഥാപാത്രങ്ങൾ തമ്മിലുള്ള മനസികബന്ധം പരിചയപ്പെടുത്തുന്നത് ഒരു പാഠപുസ്തകം കണക്കെ നമുക്ക് വീക്ഷിക്കാം. തന്റെ മകളെ സന്തോഷപ്പെടുത്താൻ മാതാപിതാക്കൾ സഹിക്കുന്ന ത്യാഗങ്ങൾ ഒരിറ്റ് കണ്ണീരോടെയല്ലാതെ കണ്ടിരിക്കാൻ സാധിക്കില്ല. ആ സമയത്ത് ഉപയോഗിച്ചിരിക്കുന്ന ലളിതമായ മൊമന്റുകൾ അതിമനോഹരം എന്നെ പറയാനുള്ളൂ. അവരുടെ മനസികസംഘർഷങ്ങൾ തെല്ലും ചോർന്നുപോവാതെ സിനിമയിലുടനീളം അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഒട്ടും സിനിമാറ്റിക്ക് ആവാതെ കഥാപരിസരങ്ങളോട് ചേർന്നുനിൽക്കുന്ന അവതരണം കാണികൾക്ക് വളരെ മികച്ച ഒരനുഭവം തന്നെയാവുന്നുണ്ട്.

🔻പുഞ്ചിരി കൊണ്ട് തന്നെ നമ്മുടെ മനസ്സ് കീഴടക്കുന്ന Re-Lee തന്നെയാണ് സിനിമയിലെ താരം. Dong-Hooവിന്റെ വേഷം Gu-Sol ഗംഭീരമാക്കിയപ്പോൾ ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ മറക്കാനാവാത്ത ഒന്നായി ഹൃദയത്തിൽ തറച്ചു. ചെറു കഥാപാത്രങ്ങളായി വന്നവർ പോലും അത്ഭുതപ്പെടുത്തുമ്പോൾ ഓരോ നിമിഷവും നമുക്ക് അടുത്തറിയുന്നത് പോലെ അനുഭവപ്പെടും.

🔻FINAL VERDICT🔻

യഥാർത്ഥ സംഭവങ്ങൾ സിനിമയാക്കുമ്പോൾ ഉണ്ടാവുന്ന കൂട്ടിച്ചേർക്കലുകൾ പോലും വിശ്വസനീയമാം വിധം അവതരിപ്പിച്ചിടത്ത് ഒരു ഗംഭീര അനുഭവമാകുന്നു ഈ ചിത്രം. നമ്മുടെ മനസ്സിനെ ഒരുപോലെ സംഘർഷത്തിൽ പെടുത്തുകയും തുടർന്ന് കണ്ണീരിൽ കുതിർന്ന പുഞ്ചിരിയും സമ്മാനിക്കുകയും ചെയ്യുന്നിടത്ത് ഒരിക്കലും മറക്കാനാവാത്ത ഒരനുഭവവും ഒപ്പം ഒരുപാട് പ്രതീക്ഷകളും ബാക്കിവെക്കുന്നുണ്ട് ഈ കുടുംബം.

AB RATES 

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments