Journal 64 -AKA- The Purity Of Vengeance

February 16, 2019



🔻കാൾ-ആസാദ് കൂട്ടുകെട്ടിനെ ഡാനിഷ് സിനിമയിലെ ഹോംസ്-വാട്സൺ ജോഡി എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. ഇരുവരും തമ്മിൽ വലിയ അന്തരമുണ്ടെങ്കിലും ര കൂട്ടുകെട്ടുകൾ എന്നും പ്രിയങ്കരമാണ്. ആദ്യ മൂന്ന് ഭാഗങ്ങളും വളരേയേറെ ആസ്വദിച്ച് കണ്ടതാണ്. അതിൽ ഏറ്റവും പ്രിയപ്പെട്ടത് മൂന്നാം ഭാഗവും. അതുകൊണ്ട് തന്നെ ഈ ഭാഗവും വളരെ ആകാംഷയോടെയാണ് സമീപിച്ചത്.

Year : 2018
Run Time : 1h 59min

🔻കാളും ആസാദും തങ്ങളുടെ ഡിപ്പാർട്ട്മെന്റിൽ നിന്ന് പിരിയാൻ ഇനി അവശേഷിക്കുന്നത് അഞ്ച് ദിവസം മാത്രമാണ്. ആസാദിന് നല്ലൊരു ഭാവി ആഗ്രഹിച്ചാണ് കാൾ ആ റിക്വസ്റ്റ് കൊടുക്കുന്നത്. ആ സമയത്താണ് ഒരു ഫ്ലാറ്റിൽ ടേബിളിന് ചുറ്റും 3 മൃതദേഹങ്ങൾ കണ്ടെത്തുന്നത്. അതിന്റെ പഴക്കമാവട്ടെ 12 വർഷവും.

🔻സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്തെന്നാൽ ത്രില്ലർ ഫോർമാറ്റിലേക്ക് കഥയെ മാറ്റാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഇല്ലെന്നതാണ്. ഇപ്പോഴും ഒരേ താളത്തിലാണ് കഥയുടെ സഞ്ചാരം. എന്നാൽ കഥ പറയുന്ന രീതിയിൽ നമ്മൾ കണ്ണ് ചിമ്മാതെ കണ്ടിരിക്കും. മുൻ ചിത്രങ്ങളേക്കാൾ ആകാംഷയും ആവേശവും പകരുന്നിടത്ത് സീരീസിലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമായി മാറുന്നുണ്ട് Journal 64. ഒപ്പം ഗൗരവകരമായ പ്രമേയം കൂടി കൈകാര്യം ചെയ്യുന്നു എന്ന കാര്യം കൂടിയാവുമ്പോൾ. അതിലേക്ക് കൂടുതൽ കടക്കുന്നില്ല. കഥയുടെ ഒഴുക്കിനും ആസ്വാദനത്തിനും അത് തടസ്സമായേക്കും.

🔻വലിയ സസ്പെൻസ് നിലനിർത്തിക്കൊണ്ട് സീരീസിലെ ഒരു സിനിമയും ഒരുക്കിയിട്ടില്ല. ഇവിടെയും അത് തന്നെ കഥ. പക്ഷെ കാണുന്നവരിൽ ക്രിയേറ്റ് ചെയ്യുന്ന ഡാർക്ക് മൂഡ് ഇവിടെ താരതമ്യേന കുറവാണ്. മഞ്ഞ് വീണുകിടക്കുന്ന പ്രദേശത്ത് ഡാർക്ക് അറ്റ്മോസ്ഫിയർ ക്രിയേറ്റ് ചെയ്യാതിരുന്നത് നന്നായി എന്നാണ് അഭിപ്രായം. പകരം അന്യായ വിഷ്വൽ ബ്യൂട്ടി കാത്തിരിപ്പുണ്ട്. മഞ്ഞിൽ പൊതിഞ്ഞ് കിടക്കുന്ന ചില ഷോട്ടുകൾ അപാരമായിരുന്നു. ഒടുവിലേക്ക് വരുമ്പോൾ ടൈറ്റായി വരുന്ന പ്ലോട്ട് നല്ലൊരു ത്രില്ലർ തന്നെ ഒരുക്കുന്നുണ്ട്.

🔻FINAL VERDICT🔻

Department Q സീരീസിന്റെ ആരാധകർക്ക് തൃപ്തി നൽകുന്ന കിടിലൻ സിനിമ തന്നെയാണ് Journal 64. കാളിനെയും ആസാദിനെയും ഇനിയും ഒരുമിച്ച് സ്‌ക്രീനിൽ കാണുമോ എന്നറിയില്ല. പക്ഷെ ഇനിയും അവർ വരണമെന്ന ആഗ്രഹം അവശേഷിപ്പിക്കും ചിത്രം എന്നുറപ്പ്.

AB RATES 

ചിത്രം ടെലിഗ്രാം ചാനലിൽ ലഭ്യമാണ്. Abi Suggests

You Might Also Like

0 Comments